1/10/09

ജ്യോനവന് അപകടം?

കവി ജ്യോനവന്റെ ബ്ലോഗിലെ അവസാനത്തെ പോസ്റ്റില്‍ വന്ന ഒരു കമന്റ് ബ്ലോഗ് സുഹൃത്തുക്കള്‍ക്കിടയില്‍ ആകെ അങ്കലാപ്പുണ്ടാക്കിയിരിക്കുന്നു

.nelson said...
we are all missing juanavan a lot. he met with an accident and is ready to leave this world.
requesting your prayers...
his younger brother
nelson

OCTOBER 1

ജ്യോനവനുമായി ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ ഒന്നും ആരുടേയും കയ്യില്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നം.
ആരുടെയെങ്കിലും കൈവശം ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ ഇവിടെ കമന്റായി ചേര്‍ക്കാന്‍ താത്പര്യം

144 അഭിപ്രായങ്ങൾ:

സജീവ് കടവനാട് പറഞ്ഞു...

Dear All

With immense grief , let me report this.

Unmesh has just reported after gathering news from one of his griends that an engineer working in Gulf and hailing from Bheemanadi is in a very critical situation after an accident. He is in Pariyaram Medical college. I have sent a mail to Suraj to get the news confirmed from the hospital sources.

If any body has any connection at Pariyaram please enquire.

Harold


അവന്റെ ശരിയായ പേര് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്നു കമന്റെടൂ

saju john പറഞ്ഞു...

try to contact "nammude boologam" editor and if they publish. so it will help to spread in boologam, someone can help to find out the contact details.

I already mailed to boolokam editor about this matter.

He is in my prayer

വിഷ്ണു പ്രസാദ് പറഞ്ഞു...

Please be informed to all members that Mr. Naveen George (Unit-15, Jt. Convener) is admitted in Adan Hospital due to a Car Accident. He is in ICU ward. Please pray for him to get a fast recovery.

For more information please contact.

Mr. Bijo - 97528538 (Relative)

Mr. Jose 66260634 (Friend)
oru kuwait forum thil ninanu
aneeshinte mesage

വിഷ്ണു പ്രസാദ് പറഞ്ഞു...

http://www.adansurgery.com/show_page.aspx?pid=7

വിഷ്ണു പ്രസാദ് പറഞ്ഞു...

he is very serios
he is in adan hospital
I talked to his brother
in kuwait
his number is 0096597528538


സനല്‍Sent at 9:43 PM on Thursday

വിഷ്ണു പ്രസാദ് പറഞ്ഞു...

20th nu car acident aayathaanu
avante koode taxiyil undaayirunna moonnu per marichu
oru suhruthinte aduthu pokuka aayirunnu
he is still in ventilator

വിഷ്ണു പ്രസാദ് പറഞ്ഞു...

20th nu car acident aayathaanu
avante koode taxiyil undaayirunna moonnu per marichu
oru suhruthinte aduthu pokuka aayirunnu
he is still in ventilator

santhoshhrishikesh പറഞ്ഞു...

Let us pray for a speedy recovery.

വിഷ്ണു പ്രസാദ് പറഞ്ഞു...

ജ്യോനവന്‍ ഇപ്പോള്‍ കുവെയ്ത്തിലെ അഡാന്‍ ആശുപത്രിയിലാണ്...കുവെയ്ത്തിലുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ കഴിയുമെങ്കില്‍ ആശുപത്രി സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമോ?

Teena C George പറഞ്ഞു...

Jyonavan... You cant leave us.. We want you back... Get Well Soon...

cp aboobacker പറഞ്ഞു...

i don't know jyonavan. i am not that much of a reader. but i understand the sentiments ofhis friends. any one, aware of his condition may inform me too.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പ്രിയ കൂട്ടുകാരാ..
പ്രാര്‍ത്ഥനയോടെ..

പാമരന്‍ പറഞ്ഞു...

പ്രിയ സുഹൃത്തേ, നിനക്കു പോകാന്‍ കഴിയില്ല. ഇനിയും ഒത്തിരി കവിതകള്‍ക്ക്‌ നീ ഞങ്ങളോട്‌ കടക്കാരനാണ്‌. സ്നേഹം!

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

ഈശ്വരാ...

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

പ്രാര്‍ത്ഥിയ്ക്കുന്നു...

ഉറുമ്പ്‌ /ANT പറഞ്ഞു...

ഇപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്‌. പകൽക്കിനാവൻ തന്ന നമ്പറിൽ വിളിച്ചിരുന്നു..
കോമയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്‌. എത്രയും പെട്ടെന്ന്‌ ചെന്നു കാണാൻ ശ്രമിക്കാം. വിവരങ്ങൾ അറിയിൽക്കാം.

With Prayers

ഉറുമ്പ്‌ /ANT പറഞ്ഞു...

മാണിക്യം വിളിച്ചിരുന്നു.
ഫഹാഹീൽ എക്സ്പ്രസ്സ് വേയിലാണ് അദാൻ ഹോസ്പിറ്റൽ എന്നറിയാൻ കഴിഞ്ഞു.(റോഡ് നം. 30)
തലച്ചോറിനു കാര്യമായ ക്ഷതമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്‌.
പ്രർഥിക്കുന്നു.

പാവപ്പെട്ടവൻ പറഞ്ഞു...

നമുക്ക് പ്രാര്‍ത്ഥനയോടെ ഇരിക്കാം നല്ലവനായ്‌ സര്‍വ്വശക്തന്‍ നമ്മുടെ ആരുടെയെങ്കിലും പ്രാര്‍ത്ഥനകേള്‍ക്കാതിരിക്കില്ല

പാമരന്‍ പറഞ്ഞു...

trckng

മാണിക്യം പറഞ്ഞു...

ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ലാ എന്ന് വിശ്വസിച്ചു പ്രാര്‍ത്ഥിക്കാം ദൈവം കനിയട്ടെ...

Suraj പറഞ്ഞു...

പേര് കിട്ടിയത് കൊണ്ട് കണ്‍ഫ്യൂ ഒഴിവായി. ആദ്യ കമന്റില്‍ പറഞ്ഞതു പോലെ ഒരാള്‍ പരിയാരത്ത് അഡ്മിറ്റ് ആയിട്ടുണ്ട് എന്നറിഞ്ഞു. അത് നവീന്‍ ജോര്‍ജ് എന്ന ആളല്ല.

ജ്യോനവന് ആയുസ്സും ആരോഗ്യവും നേരുന്നു.

സുനീഷ് പറഞ്ഞു...

ദൈവമേ... എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...

മയൂര പറഞ്ഞു...

പ്രാര്‍ത്ഥനകള്‍...

ഹരീഷ് കീഴാറൂർ പറഞ്ഞു...

സ്നേഹത്തോടെ കാത്തിരിക്കുന്നു,വേദനയോടെ പ്രാർത്ഥിക്കുന്നു.

Jayasree Lakshmy Kumar പറഞ്ഞു...

പ്രാർത്ഥിക്കുന്നു.....

കാപ്പിലാന്‍ പറഞ്ഞു...

പ്രാര്‍ത്ഥനകള്‍

ഹരിത് പറഞ്ഞു...

:(

siva // ശിവ പറഞ്ഞു...

എന്റെ പ്രാര്‍ഥനകള്‍ താങ്കള്‍ക്കൊപ്പമുണ്ട് പ്രിയ ജ്യോനവന്‍....

Thus Testing പറഞ്ഞു...

ഒരുപാട് സ്നേഹത്തോടെ പ്രാര്‍ത്ഥിക്കാം. ജ്യോനവന്‍ നിനക്കൊന്നും സംഭവിക്കില്ല. എല്ലാവരും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്.

Melethil പറഞ്ഞു...

കൂട്ടുകാരാ, സുഖമായി വരട്ടെ

ശ്രീവല്ലഭന്‍. പറഞ്ഞു...

:-(

ബിന്ദു കെ പി പറഞ്ഞു...

പ്രാർത്ഥിക്കുന്നു....വേദനയോടെ...

ടി.പി.വിനോദ് പറഞ്ഞു...

നമ്മുടെ കൂട്ടുകാരന് ഒന്നും സംഭവിക്കാതിരിക്കട്ടെ.
എല്ലാവരുടേയും സ്നേഹവും പ്രാര്‍ത്ഥനയും അവനെ ഭേദപ്പെടുത്താതിരിക്കില്ല...

Calvin H പറഞ്ഞു...

:-(
സുഖമായി വരട്ടെ

വിഷ്ണു പ്രസാദ് പറഞ്ഞു...

സെപ്റ്റംബര്‍ 20 നാണ് അപകടം സംഭവിച്ചത്.ടാക്സി കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്.രണ്ടുപേര്‍ അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു.ഒരാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു.രണ്ടു പേര്‍ അപകടനില തരണം ചെയ്തു.ഡ്രൈവര്‍ക്ക് കാലിനാണ് പരിക്കു സംഭവിച്ചിരുന്നത്.അയാളുടെ പരിക്കുകള്‍ ഭേദമായി.ജ്യോനവന്റെ കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്ന് അറിയുന്നു.
ആശുപത്രിയില്‍ ഇപ്പോള്‍ സാമ്പത്തിക സഹായങ്ങളൊന്നും ആവശ്യമില്ലെന്നും പിന്നീട് ആവശ്യമുണെങ്കില്‍ അറിയിക്കാമെന്നും ബന്ധുവായ ബ്രിജോ അറിയിച്ചു.

വിഷ്ണു പ്രസാദ് പറഞ്ഞു...

http://www.chintha.com/node/49473

ഹാരിസ്‌ എടവന പറഞ്ഞു...

പ്രാര്‍ത്ഥിക്കുന്നു

Dr. Prasanth Krishna പറഞ്ഞു...

00965 65951005 Kuwait

Dr. Prasanth Krishna പറഞ്ഞു...

മനുഷ്യന്‍ നിസഹായനാകുന്ന അവസരങ്ങളുണ്ട്. നമുക്ക് പ്രതീക്ഷിക്കാം പ്രാര്‍ത്ഥിക്കാം.

Kiranz..!! പറഞ്ഞു...

:(
നവീൻ ശക്തമായി തിരിച്ചുവരും എന്ന പ്രത്യാശയോടെ.

ആദര്‍ശ് | Adarsh പറഞ്ഞു...

പ്രാര്‍ത്ഥിക്കുന്നു......

സജി പറഞ്ഞു...

മനുഷ്യനും മരുന്നിനും പരിധിയുണ്ട്!
എന്നാല്‍ ദൈവത്തിനു ഒരു പരിധിയും ഇല്ല!

പ്രാര്‍ത്ഥിക്കുന്നു...

hshshshs പറഞ്ഞു...

ഭായ് വേഗം സുഖപ്പെടാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു..!!

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

മനസ്സറിഞ്ഞ പ്രാര്‍ഥനയോടെ...

മാണിക്യം പറഞ്ഞു...

ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ലാ എന്ന് വിശ്വസിച്ചു പ്രാര്‍ത്ഥിക്കാം ജ്യോനവന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ! ദൈവമേ കനിയണമേ...

സജി പറഞ്ഞു...

ഞാന്‍ ഈ (00965 65951005) നമ്പറില്‍ വിളീ‍ച്ചിരുന്നു. ആന്റണി (ഉറുമ്പ്) ഉച്ചയ്ക്കു ഹോസ്പിറ്റലില്‍ പോകുന്നു, കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്നും പറഞ്ഞു.


എന്റെ ചില സുഹ്രുത്തുക്കള്‍ കുവൈറ്റില്‍ ഉണ്ട്. അവരോട് ആന്റണിയുമായി ബന്ധപ്പെടുവാന്‍ പറഞ്ഞിട്ടുണ്ട്. കഴിയുമെങ്കില്‍ അവരും അവിടെപ്പോകും, കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരമാവുമ്പോള്‍ ലഭിക്കും

Suraj പറഞ്ഞു...

:(((

naakila പറഞ്ഞു...

പ്രാര്‍ത്ഥനയോടെ

Aloshi... :) പറഞ്ഞു...

എല്ലാം അറിയുന്ന ഒരാളില്ലേ.... നമുക്ക് പ്രാർത്ഥിക്കാം... നന്മയായത് ഭവിക്കാ‍നായി....

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പ്രാര്‍ത്ഥിക്കുന്നു....

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

പ്രാർത്ഥനകളോടെ

ജിപ്പൂസ് പറഞ്ഞു...

മഹാനായ ദൈവം എല്ലാത്തിനും കഴിവുള്ളവന്‍ തന്നെ.അദ്ധേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.പ്രാര്‍ഥനയോടെ ഈ അനുജന്‍...!

ചാണക്യന്‍ പറഞ്ഞു...

ജ്യോനവന് ആയുസ്സും ആരോഗ്യവും നേരുന്നു....

പുതിയ വിവരങ്ങൾ എന്തെങ്കിലും ....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നീ ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ നിറയുന്നു..."

അനില്‍ശ്രീ... പറഞ്ഞു...

പ്രിയ ജ്യോനവന്‍..

എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാന്‍ ആശംസിക്കുന്നു..

ഉണ്ണി ശ്രീദളം പറഞ്ഞു...

every thing will end well, hoping so...

ഹരീഷ് തൊടുപുഴ പറഞ്ഞു...

പ്രാര്‍ത്ഥിക്കുന്നു....

ജോ l JOE പറഞ്ഞു...

പ്രാർത്ഥിക്കുന്നു....വേദനയോടെ...

ശ്രീലാല്‍ പറഞ്ഞു...

ഒന്നും സംഭവിക്കാതിരിക്കട്ടെ. പ്രാര്‍ത്ഥനകളോടെ..

ഉറുമ്പ്‌ /ANT പറഞ്ഞു...

മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നു എന്നു പറയുന്നു.
എല്ലാം ദൈവത്തിന്റെ കൈകളിൽ.

പ്രാര്‍ത്ഥനകളോടെ.

ജിപ്പൂസ് പറഞ്ഞു...

ദൈവം സാക്ഷി.കണ്ണില്‍ ഉരുണ്ട് കൂടുന്ന കണ്ണീര്‍കണങ്ങള്‍ ഈ അതിരില്ലാത്ത സൗഹൃദത്തിന്‍റെ പ്രതിഫലനമാണ്.വാക്കുകള്‍ കിട്ടുന്നില്ല.

പ്രിയപ്പെട്ട ജ്യോനവാ പ്രാര്‍ഥന അതൊന്ന് മാത്രമാണു ഈയവസരത്തില്‍ ഈ അനുജനു നല്‍കാന്‍ കഴിയുക.താങ്കളുടെ കാര്യത്തില്‍ ഗുണകരമായതെന്തോ അത് ദൈവം തീരുമാനിക്കട്ടെ.പ്രാര്‍ഥനയോടെ ഈ അനുജന്‍...

ചന്ദ്രകാന്തം പറഞ്ഞു...

ദൈവമേ....

ഉറുമ്പ്‌ /ANT പറഞ്ഞു...

let's Hope for a miracle.
A miracle is a miracle.

നിരക്ഷരൻ പറഞ്ഞു...

ഇത്രയും പേരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതിരിക്കാനാവുമോ സര്‍വ്വേശ്വരന് ? ജ്യോനവന്‍ താങ്കള്‍ക്ക് ഒന്നും സംഭവിക്കില്ല. ഇനിയൊരു പുതിയ പോസ്റ്റുമായി വരുന്നതുവരെ ഈ പ്രാര്‍ത്ഥനകള്‍ എല്ലാം കൂടെയുണ്ടാകും.

ഉറുമ്പ്‌ /ANT പറഞ്ഞു...

പരമാവധി വിവരങ്ങൾ അറിയിക്കാൻ ശ്രമിക്കാം.
എന്റെ നമ്പർ
00965 65951005
00965 65883965
നവീനിന്റെ സഹോദരന്റെ നമ്പർ.
00965 97528538

വികടശിരോമണി പറഞ്ഞു...

അന്വേഷിക്കുന്നിടത്തെല്ലാം നല്ലതല്ലാത്ത വാർത്തകൾ ലഭിക്കുമ്പോഴും ഞാനുറപ്പിയ്ക്കുന്നു...അവൻ തിരിച്ചുവരും.ഇത്രയും പേരുടെ തിരികെവിളികൾ കേട്ടിട്ട് അവനു പോകാനാവില്ല.

ധനേഷ് പറഞ്ഞു...

പ്രാര്‍ത്ഥനയോടെ..

ശെഫി പറഞ്ഞു...

പ്രർത്ഥീക്കുന്നു

ഷൈജു കോട്ടാത്തല പറഞ്ഞു...

പ്രാര്‍ത്ഥനയോടെ..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം പടച്ച ദൈവത്തോട് കൂട്ടുകാരനായ്‌ ഹൃദയം നൊന്തുള്ള പ്രാര്‍ഥനകള്‍...

ബ്ലോത്രം പറഞ്ഞു...

എന്റെ ചേട്ടന്‍ ആശുപത്രിയില്‍ പോയി ജ്യോനവനെ നേരില്‍ കണ്ടു. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന ദു:ഖ വാര്‍ത്തയാണ് കിട്ടിയത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അനക്കവും ഇല്ല. വെന്റിലേറ്ററില്‍ തന്നെയാണിപ്പോഴും. ഒന്ന് കൂടി ഉറപ്പ് വരുത്തിയ ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റും എന്നാണ് അവിടത്തെ ഒരു നഴ്സ് പറഞ്ഞതെന്ന് ചേട്ടന്‍ പറഞ്ഞു.ചേട്ടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഉണ്ട്. എനന്തെങ്കിലും സഹായം വേണമെങ്കിലും ചേട്ടനെ ബന്ധപ്പെടാവുന്നതാണ്

00965 97231209
ഗോപി വെട്ടിക്കാട്ട്
-രാമചന്ദ്രന്‍

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഏറ്റവും കഴിവുറ്റവനായുള്ള നാഥനോട് കൂട്ടുകാരനായ്‌ ഹൃദയം നൊന്തുള്ള പ്രാര്‍ത്ഥനകള്‍...

മുള്ളൂക്കാരന്‍ പറഞ്ഞു...

നിന്നെ കണ്ടിട്ട്പോലുമില്ലാത്ത നൂറുകണക്കിന് പേര്‍ നിന്റെ തിരിച്ചുവരവിനായ്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ നിനക്കെങ്ങിനെ തിരികെ വരാതിരിക്കാനാകും...ഉറപ്പ് ജ്യോനവന്‍, താങ്കള്‍ തിരിച്ചുവരും.... പ്രാര്‍ത്ഥനകളോടെ....

Dinkan പറഞ്ഞു...

:(

Madhavikutty പറഞ്ഞു...

believing the power of prayers..

Kalam പറഞ്ഞു...

ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകളോടെ...

ബിന്ദു കെ പി പറഞ്ഞു...

യാഥാർത്ഥ്യം അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സ് പ്രതീക്ഷിക്കുന്നു, അത്ഭുതങ്ങൾ സംഭവിക്കുമെന്ന്...അതിനായി അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു....

orneeraja{Raghunath.O} പറഞ്ഞു...

പ്രാര്‍ത്ഥനകളോടെ...

Aluvavala പറഞ്ഞു...

വിധിക്കുന്നതു ദൈവം..
നടപ്പാക്കുന്നതു ദൈവം...
നന്‍‌മയും തിന്‍‌മയും നല്‍കുന്നവന്‍ ദൈവം..
പക്ഷെ...
പ്രാര്‍ത്ഥനകള്‍ക്കു വിധിയെ തടുക്കാന്‍ കഴിഞ്ഞേക്കും...കഴിയും...!

പ്രിയ കൂട്ടുകാരാ...
നിന്റെ അടുത്ത വരികള്‍ക്കായി കാത്തിരിക്കുന്നു.....!!!!!!!!!!!
മനം നിറഞ്ഞ പ്രാര്‍ത്ഥനയോടെ....പ്രാര്‍ത്ഥനകളോടെ...

poor-me/പാവം-ഞാന്‍ പറഞ്ഞു...

May God save him...

ടി.സി.രാജേഷ്‌ പറഞ്ഞു...

ഈശ്വരാ.....

Stultus പറഞ്ഞു...

ഒന്നും സംഭവിക്കില്ല..
ഒന്നും സംഭവിക്കരുതേ..
പ്രാർത്ഥിക്കുന്നു..
ദൈവമേ..

വേണു venu പറഞ്ഞു...

പ്രാര്‍ത്ഥനകള്‍.

ശശിനാസ് പറഞ്ഞു...

നല്ല മനസുകളുടെ പ്രാര്‍ത്ഥനകള്‍.. കേള്‍ക്കാതിരിക്കിരിക്കില്ല..

ഷിബു മാത്യു ഈശോ തെക്കേടത്ത് പറഞ്ഞു...

ഈ രാത്രിമുതല്‍ നിനക്കായി എന്റെ കണ്ണ് ഞാന്‍ പര്‍വ്വതത്തിലേക്ക് ഉയര്‍ത്തുന്നു...

kichu / കിച്ചു പറഞ്ഞു...

:(

ഒത്തിരി ഒത്തിരി പ്രാര്‍ത്ഥനകള്‍ കൂടെയുണ്ട്

ഏറുമാടം മാസിക പറഞ്ഞു...

പ്രാര്‍ത്ഥിക്കുന്നു...

Unknown പറഞ്ഞു...

ഇല്ല ജ്യോനവാന്‍ നിന്നെ ഞങ്ങള്‍ വിടില്ല..... ഒരുപടോരുപാദ്‌ പ്രാര്‍ഥനകളോടെ

Ajith Nair പറഞ്ഞു...

പ്രാര്‍ത്ഥനകള്‍.

ഗുപ്തന്‍ പറഞ്ഞു...

പ്രിയപ്പെട്ടവരേ

ജ്യോനവന്റെ അനുജന്‍ ഇങ്ങനെ ഒരു മെസേജ് പൊട്ടക്കലം ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. ദയവായി ശ്രദ്ധിക്കുമല്ലോ. നമ്മുടെ മനസ്സിന്റെ നന്മ പ്രകാശിപ്പിക്കുന്നത് കുടുംബത്തിന് കാര്യങ്ങള്‍ ക്രമീകരിക്കുന്നതില്‍ തടസ്സം/വിഷമം ഉണ്ടാകാന്‍ ഇടയാകുന്ന രീതിയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.


nelson has left a new comment on the post "MANHOLE":

please do not try to contact naveen's parents... they are just coping with the situation... your prayers are sufficient... we all pray for a miracle...a miracle from the creator of all...that alone can bring him back... thanks a lot for your prayers and love...

ഉറുമ്പ്‌ /ANT പറഞ്ഞു...

ഞാൻ, സുനിൽ ചെറിയാൻ, പ്രദീപ് കുളക്കട എന്നിവർ ആശുപത്രിയിൽ പോയി ജ്യോനവനെ കണ്ടിരുനു. വെന്റിലേറ്ററിൽ തന്നെയാണ്. ഒരു മാറ്റം ആരും പ്രതീക്ഷിക്കുന്നതായി തോന്നിയില്ല. ബ്രെയിൻ ഡെത്ത് 99% പൂർണ്ണമാണ്. ഒരുപക്ഷേ ഒരത്ഭുതം, നമ്മുടെ എല്ലാം പ്രാർഥനകളുടെ ഫലം, അതിനു കാക്കുമെന്നുതോന്നുന്നു രണ്ടു ദിവസം കൂടെ. പൂനയിൽ മെന്റൽ‌ഹെൽത്ത് സോഷ്യൽ വർക്കറായി മൂന്നുമാസം മാത്രം പൂർത്തിയാക്കിയ അനുജൻ നാട്ടിൽ‌നിന്നും എത്തി ജ്യോനവന്റെ കൂടെ ഉണ്ട്.പിന്നെ ജ്യോനവൻ ബ്ലോഗിലേക്കു കൈപിടിച്ചു നടത്തിയ പ്രവീൺ, സ്നേഹമുള്ള ചില സുഹൃത്തുക്കൾ എല്ലാം....എല്ലാവരും പ്രതീക്ഷിക്കുന്നത്, ഒരു മഹാത്ഭുതം തന്നെ.

കഴിഞ്ഞ ഇരുപതിന്, പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന സ്വന്തം ഡിസൈനിലുള്ള വീടിന്റെ ഇന്റീരിയർ ഡിസൈൻ സംബന്ധമായി ചില ചർച്ചകൾക്കുവേണ്ടി ഉത്തമ സുഹൃത്തിനെ കാണാനായി പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. വൺ‌വേ തെറ്റി പാഞ്ഞു വന്ന ഫോർഡ് കാർ ജ്യോനവൻ യാത്ര ചെയ്തിരുന്ന ടാക്സിയിലേക്കു ഇടിക്കുകയാണുണ്ടായത്. യാത്രക്കാരായി ഉണ്ടായിരുന്ന ഇജിപ്ഷ്യന്മാരായ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വച്ചു മരണമടഞ്ഞു.നാലാമനായ ജ്യോനവൻ ഇപ്പോൾ............ ടക്സി ഡ്രൈവർ കാലുനഷ്ടപ്പെട്ട്, സുഖം‌പ്രാപിച്ചു വരുന്നു.

പറഞ്ഞിരുന്ന സമയം കഴിഞ്ഞും ജ്യോനവനെ കാണാതായ സുഹൃത്ത് ജ്യോനവന്റെ ഫോണിൽ വിളിക്കുകയും കിട്ടാതായപ്പോൾ നടത്തിയ അന്വോഷണത്തിൽ 6.30ഒടെ ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേയിൽ അദൻ ഭാഗത്തു നടന്ന കാറപകടത്തെക്കുറിച്ചറിഞ്ഞ് തൊട്ടടുത്ത അദാൻ ഹോസ്പിറ്റലിൽ അന്വോഷിക്കുകയായിരുന്നു. ഒരല്പനേരത്തേക്കെങ്കിലും ജ്യോനവൻ അനോണിയായി രജിസ്റ്റർ ചെയ്യപെടുകയായിരുനു.

ജ്യോനവൻ ജോലി ചെയ്തിരുന്ന ബിമാർ കൺസൾട്ടൻസി, പരിപൂർണ്ണസഹകരണം പുലർത്തുകയും, എന്തു സഹായത്തിനും തയ്യറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു കാര്യങ്ങൾ കമ്പനിയുടെ വക്കീൽ ചെയ്തോളും എന്നാണ് അറിയുന്നത്. ബന്ധുക്കൾക്ക് പൂർണതൃപ്തികരമായാണ് കമ്പനി അധികൃതർ ഇടപെടുന്നത്.

ഉറുമ്പ്‌ /ANT പറഞ്ഞു...

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല ജ്യോനവൻ 25-08-2009

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌. ജ്യോനവൻ 08-09-2009

വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്ത് ജ്യോനവന്റെ അകക്കണ്ണ്‌ ചിലതൊക്കെ കണ്ടിരുന്നുവോ?

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പ്രിയ കൂട്ടുകാരെ,

ജ്യോനവന്റെ നാട്ടിലുള്ള നമ്പർ ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കിൽ ദയവുചെയ്ത് ആ നമ്പറിലേക്ക് വിളിക്കാതിരിക്കുക. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ സഹോദരൻ നെൽ‌സൻ അറിയിച്ചുകൊള്ളും.
ആന്റണി ബോബന്‍ ( ഉറുമ്പ്) നൊട് നെൽ‌സൻ പ്രത്യേകം പറഞ്ഞേൽ‌പ്പിച്ചതാണിത്‌.

പ്രാര്‍ത്ഥനയോടെ.....

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

ഞാന്‍ ഇന്ന് ആശുപത്രിയില്‍ പോയിരുന്നു ..ശ്രീ നവീന്‍ ജോര്‍ജിനെ കണ്ടു ..കഴിഞ്ഞ ഇരുപതാം തിയതി ഒരു വാഹനാ പകടത്തില്‍ പെട്ടു അദ്ദേഹം വളരെ അപകടകരമായ ഒരു അവസ്ഥയില്‍ കിടക്കുകയാണ്..ഇപ്പോഴും വെന്റിലെട്ടരില്‍ കിടക്കുകയാണ്...അദ്ധേഹത്തിന്റെ ബന്ധുക്കളെ കാണാന്‍ കഴിഞ്ഞില്ല ..ശ്രമിക്കുന്നു..

Gopi Vettikkat
00965 97231209..kuwait

Rakesh R (വേദവ്യാസൻ) പറഞ്ഞു...

praarthanayode

സജി പറഞ്ഞു...

കുവൈറ്റുലുള്ള എന്റെ സ്നേഹിതന്‍ ജോണിയുടെ മെയില്‍ കോപ്പി ചെയ്യുന്നു.ഞങ്ങളുടെ മറ്റൊരു സുഹ്രുത്ത് ഫിരോസ് ജോനവനെ പരിചയമുള്ള ആളാണ്. ജോനവന്റെ കസിനും കുടുംബവും കുവൈറ്റില്‍ എന്ത് സഹായവും ചെയ്യാന്‍ കഴിവും, പ്രാപ്തിയും ഉള്ളവരാണ് എന്ന് ഫിറോസ് പറഞ്ഞു.

നമ്മള്‍ക്ക് ചെയ്യാനാവുനത്, പ്രാര്‍ത്ഥന അതു മാത്രം,

Good Evening Saji,
Please read current status of Jonavan

Jonavan ( Naveen)

The accident happened on 20th September 2009 while Jonvan was going to Wafra, a place in the border of Kuwait and Saudi. He was going by a taxi driven by a Bangladeshi National and there were two more passengers in the taxi. All others except Jonavan died on the spot and nobody knows more about them. Jonavan was admitted in Adan Hospital. Jonavan called his friend who was at Wafra , before he starts to Wafra. As Jonavan not reached Wafra on expected time, his friend called Jonavans other friends. All they know was Jonavan already left to Wafra. After a long time they found him in Adan Hospital.

Doctors tried their best, but finally today they confirmed there is no hope at all! He is now in ventilator and it may be for a short period.

Jonavan's company arranged the visting visa for his brother, and he is alreay here and he is taking care of everything now.

Our Firos know Jonavan. His cousin and Firoz are staying in same building, and Jonavan used to visit there. Some other relatives are also here in Kuwait. They all are taking care of him.
You can contact Jonavan’s brother 00965 – 97528538.

Jonavan was planning for his marriage. But nothing is in our hand. All are written earlier and God has his own plan about everybody.

വിഷ്ണു പ്രസാദ് പറഞ്ഞു...

I know one Dr. Mohan who could help some thing
00965660004544
is his number

---- kuttan menon

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

daivame..

Junaith Rahman | ജുനൈദ് പറഞ്ഞു...

3:174 (Asad) - and returned [from the battle] with God's blessings and bounty, without having been touched by evil: [132] for they had been striving after God's goodly acceptance - and God is limitless in His great bounty.

കുഞ്ഞൻ പറഞ്ഞു...

പ്രിയ ജ്യോനവൻ..

അങ്ങയെ പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

K G Suraj പറഞ്ഞു...

ജ്യോനവനുമായി വ്യക്തിപരമായി ബന്ധപ്പെട്ടിട്ടില്ലെങ്കിലും,'പൊട്ടക്കലം', പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. Medical Science-ൽ നമുക്കുറച്ചു വിശ്വസിക്കാം..ആദ്ദേഹം ആരോഗ്യവാനായ്‌, സജീവമാകും. ഉറപ്പ്‌.

ഓട്ടകാലണ പറഞ്ഞു...

പ്രാര്‍ഥനയോടെ..

അഭിലാഷങ്ങള്‍ പറഞ്ഞു...

ഇപ്പോഴാണ് ബൂലോക കവിതയിലെ ഈ പോസ്റ്റും, അപ്പ്ഡേസ്റ്റ്സും ഒക്കെ കാണുന്നത്. എല്ലാം വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് വായിച്ചു തീര്‍ത്തത്. ഒന്നും പറയാനില്ല. ഒരായിരം പ്രാര്‍ത്ഥനകള്‍ മാത്രം....

Rajeeve Chelanat പറഞ്ഞു...

yesterday only i heard about this sad news, and dont know what to say..let us hope that he comes back to life...such miracles happen..let us hope for that..

കുളക്കടക്കാലം പറഞ്ഞു...

ജോനവന്‍- എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു!
ഒരു പക്ഷെ ഒരു ആശ്ചര്യചിഹ്നമായി അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ...ആശുപത്രിവരാന്തയില്‍ ഉറുമ്പിനോടും,സുനിലോടും ഒപ്പം ജോനകന്റെ അനുജനോട് സംസാരിക്കുമ്പോള്‍ വീണ്ടും ആശ്ചര്യചിഹ്നം ..അഭിമാനത്തോടെ മാത്രം ജേഷ്ഠനെക്കുറിച്ച് അവന്‍ പറയുന്നു ..
അര്‍ബുദരോഗിയായ അച്ഛനെ, താഴെയുള്ള നാല് സഹോദരങ്ങളെ തുണച്ച..അനുജത്തിയെ മരണത്തിന്റെ കൈകളില്‍ നിന്നും തിരിച്ചെടുത്ത ജോനകനെ അവ്ര്‍ക്കുവേണം..എന്റെ കവിതയും ബ്ലോഗിലിടൂ ..എന്ന് വാശിപിടിച്ച അനുജത്തി യോട് "എഴുതി നന്നാക്കൂ.. അടുത്ത ലിവിനു നാട്ടില്‍ വരുമ്പോഴേക്കും നീ എഴുതിനന്നാകും അപ്പോളിടാം" എന്നുറപ്പ് നല്‍കിയ ജോനകനെ അവള്‍ക്കുവേണം...
കര്‍ശന നിയമ വ്യവസ്ഥയുള്ള കുവൈറ്റില്‍ ട്രാക്ക് തെറ്റി വന്ന വാഹനം നേര്‍ക്കുനേര്‍ ഇടിക്കുക അതും 120 കി.മി വേഗതയില്‍.!.....വാടകക്കാരിന്റെ ഡ്രൈവര്‍ ഒറ്റക്കാലന്‍ ! (മറ്റേ കാല്‍ ഈ അപകടത്തില്‍ തകര്‍ന്നിരിക്കുന്നു..) ആയിരിക്കുക ...ആശുപത്രിയില്‍ മണിക്കുറുകളോളം അജ്ഞാതനായി (തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടായിരുന്നിട്ടും..) കഴിയുക.. ആശ്ചര്യചിഹ്നങ്ങള്‍ വീണ്ടും...
ഘടിപ്പിച്ച യന്ത്രങ്ങളിലുടെമാത്രം അവന്‍ ഇപ്പോള്‍ ജീവിക്കുന്നു ... ഒരു ആശ്ചര്യ ചിഹ്നമായി അവന്‍ തിരിച്ചുവരണം....അവന്റെ വരവിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്‌.....
ദയവായി വിളിക്കുന്നവര്‍ വീട്ടിലെ നമ്പര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ ..

Manhole
"...........
അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.
പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.
ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌. "

Posted by ജ്യോനവന്‍ at 11:07 AM
comments നു മറുപടിയിലിങ്ങനെ......
ഗുപ്ത്
എന്റെ(കവിതയുടെ) അടപ്പൂരിയ ഈ കമന്റിനെ വളരെ ഗൗരവമായി കാണുന്നു.
സംസാരത്തിനു ശേഷം എന്റെ പരിശ്രമം തന്നെ ഒച്ച കൊട്ടിയടപ്പിക്കുന്നത്, ചെവിയുരിയുന്നത്, ഒക്കെയായി.
മൂളിമൂളിനിന്ന് ഒരലര്‍ച്ചയില്‍ അവസാനിച്ചുപോകുന്നൊരു 'രാഗ'ത്തെയായിരിന്നു അത്ര നേരം തൊണ്ടക്കുഴിയില്‍ പരുവപ്പെടുത്തിയത്:)വളരെ വളരെ നന്ദി.
സെറീനാ
ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)നന്ദി
എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു!


'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!
Posted by ജ്യോനവന്‍ at 10:04 പംആത്മരതി


"മുനയും കുഴയും പങ്കിടുന്ന
മൗനത്തിന്റെ ഒറ്റസൂചി
കുരുങ്ങിപ്പോയ ഒച്ചിന്റെ പശിമ!
............................
ചോര
ഒറ്റച്ചോര
ചേര്‍ച്ച
ചോര്‍ച്ച
ഒറ്റ!"
............................
കുളക്കട പ്രദീപ്കുമാര്‍
Mob: +965 65861606

കുളക്കടക്കാലം പറഞ്ഞു...

ജോനകന്റെ വീട്ടിലേക്ക്‌ വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി കാളുകള്‍.....പലതും വസ്തുതാപരമല്ലാത്താവ.... ഇതു വീട്ടുകാരെയും.... നാട്ടുകാരെയും വല്ലാതെ സങ്ക ടപ്പെടുത്തുന്നു,പ്രകോപിതരാക്കുന്നു. ദയവായി നമ്മുടെ ഭാഗത്തുനിന്നും അങ്ങനെയൊന്ന് ഉണ്ടാകാതിരിക്കട്ടെ..വീട്ടുകാരുടെ പരാതി അതേ തലത്തില്‍ നമ്മോടു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇങ്ങനെ ഒരു കമന്റ്‌ വേണ്ടി വന്നത് ......

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇത്രയും പേരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതിരിക്കാനാവുമോ സര്‍വ്വേശ്വരന് ? ജ്യോനവന്‍ താങ്കള്‍ക്ക് ഒന്നും സംഭവിക്കില്ല.

ഏറനാടന്‍ പറഞ്ഞു...

ഈശ്വരാ.. നിന്റെ വിധിനിര്‍‌ണ്ണയത്തെ മറിക്കടക്കാന്‍ സാധ്യമല്ലെങ്കിലും, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കൂ..
ജ്യോനവനെ കാക്കണേ.. അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ മൌനമായി പങ്കെടുത്തുകൊണ്ട്...

Sureshkumar Punjhayil പറഞ്ഞു...

Prarthikkunnu. Njangalal kaziyunna enthenkilum cheyyanundenkil ariyikkuka, eppozum ready. With love, Suresh & Family.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

priyappetta koottukaaraa, thirichuvarum ellaam sugaayitt. athinu vendi praarthikkunnu...

K C G പറഞ്ഞു...

ജ്യ്യോനവാ, ജീവിതത്തിലേക്ക് തിരിച്ചു വരൂ.
പ്രാര്‍ത്ഥനകളോടെ.

muhammed kutty elambilakode പറഞ്ഞു...

It was very sad news. I came to know it some late. The number of the accidents at the public road is increasing nowadays terribly across the Gulf countries and our home land Kerala also. We could wait for the immediate recover of Jonavan and for more of his precious creations here.
Muhammed kutty Elambilakode

ദീപാ വാസുദേവൻ പറഞ്ഞു...

നവീന്‍,
പ്രാര്‍ത്ഥനകളോടെ.....

Deepa Bijo Alexander പറഞ്ഞു...

പ്രാർത്ഥിക്കുന്നു...ആ കുടുംബത്തിനു വേണ്ടിയും...

സജി പറഞ്ഞു...

അങ്ങനെ,
ഇന്നലെ രാത്രി നമ്മുടെ ജ്യോനവന്‍ യാത്രയായി- അപകടങ്ങളും , വേദനയും ഇല്ലാത്ത ഒരു ലോകത്തെക്ക്‌

അജ്ഞാതന്‍ പറഞ്ഞു...

അകാലത്തില്‍ പൊലിഞ്ഞുപോയ കൂട്ടുകാരന് ആദരാഞ്ജലികള്‍.....

Dr. Prasanth Krishna പറഞ്ഞു...

ജ്യോനവന്‍, നിനക്ക് മരണമില്ലടാ ചക്കരേ കെട്ടിപിടിച്ച് ചക്കര ഉമ്മാടാ......

നിരക്ഷരൻ പറഞ്ഞു...

ആദരാജ്ഞലികള്‍ .... :(

ചാണക്യന്‍ പറഞ്ഞു...

യാത്രാമൊഴി....:(

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പ്രിയ കൂട്ടുകാരന്, അന്ത്യാഞ്ജലി....
പ്രാര്‍ത്ഥനയോടെ...........

ഹരിത് പറഞ്ഞു...

:(
ദുഖത്തോടെ

Jayasree Lakshmy Kumar പറഞ്ഞു...

നിത്യശാന്തിയുടെ ലോകത്തേക്ക് കടന്നു പോയ ആ ദീപം ചൊരിഞ്ഞ പ്രകാശം ഇനിയും ഒരുപാട് ബാക്കി. ഈ വെളിച്ചം പൊലിയുകയില്ല

ആദരാഞ്ജലികൾ

വല്യമ്മായി പറഞ്ഞു...

:(

blogger പറഞ്ഞു...

ആദരാഞ്ജലികള്‍...

ഇത് ജ്യോനവന്‍ തന്നെ പാടി റെക്കോര്‍ഡ്‌ ചെയ്ത കവിതകള്‍ ആണോ????

http://jyonavan.podbean.com/author/jyonavan/

ബൈജു (Baiju) പറഞ്ഞു...

വേദനയോടെ...... :(

keralafarmeronline പറഞ്ഞു...

ജ്യോനവന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

jayanEvoor പറഞ്ഞു...

What to tell..... May his soul rest in peace....

rahman elankamal പറഞ്ഞു...

RAHMAN ELANKAMAL

NOT IN OUR HANDS....LET'S PRAY FOR HIM

റീനി പറഞ്ഞു...

ആദരാഞ്ജലികള്‍....

Malayali Peringode പറഞ്ഞു...

ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!

ഉമ്മ...

വയനാടന്‍ പറഞ്ഞു...

ആത്മാവിനു നിത്യ ശാന്തി നേരുന്നു.

Dr. Prasanth Krishna പറഞ്ഞു...

ജ്യോനവന്റെ ബോഡി നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായ്‌കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും ചില പേപ്പറുകള്‍ ശരിയാകാനുണ്ട്. അതു ശരിയായാല്‍ ഉടനെ തന്നെ ബോഡി കൊണ്ടുപോകും. എല്ലാ സഹായത്തിനും അവിടെ ജ്യോനവന്റെ അനുജന്റെ ഒപ്പം സുഹ്യത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമുണ്ട്.

സജി പറഞ്ഞു...

സ്വന്ത സഹോദരന്‍ മരിച്ച വേളയിലെ മോശയുടെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു...

”യഹോവേ മടങ്ങി വരേണമേ...എത്രത്തോളം താമസം?

ഞങ്ങളെ ക്ലേശിപ്പിച്ച ദിനങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ഥം അനുഭവിച്ച സംവത്സരള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ..”

അജ്ഞാതന്‍ പറഞ്ഞു...

ADARANJALIKAL

Tijo പറഞ്ഞു...

We, thank all the bloggers for their support in prayers and well wishes.. showered on Naveen George (better known as jyonavan in blog), who went heavenly on 04th morning..

Tijo & other family members...

സന്തോഷ്‌ കോറോത്ത് പറഞ്ഞു...

aadaranjalikal...

ഉറുമ്പ്‌ /ANT പറഞ്ഞു...

ജ്യോനവന്റെ അപകട റിപ്പോർട്ട് കിട്ടി.
ഇനി നാളെ ടിക്കറ്റ് എടുക്കണം. മംഗലാപുരത്തേക്കോ കോഴിക്കോടേക്കോ ആണ് ശ്രമിക്കുന്നത്.ബുധനാഴ്ച എത്തുമെന്നു പ്രതീക്ഷിക്കുന്നു. ക്രത്യമായ വിവരം നാളെ ഉച്ചയോടെ അറിയാനാകും.

അജ്ഞാതന്‍ പറഞ്ഞു...

My deep condolences to Naveen's family. Let the good Lord give them strength to withsatnad this deep grief.
I am stumbled on this tragic reality.

I never knew Naveen as a blogger, only met him once during one of my trips to Kuwait in flight. He was reading Paulo Coelho's "The Alchemist" I think.
He had called me twice after that (eventhough I am not a suit for him - I am far inferior in the literature world). Now first time, I am visiting a blog for iterature and realizing this sorrowful news. I cannot believe it!!!!


I owe him two calls, postponed due to my personal troubles.........
My dear brother I never knew you were flying beyond all telephonic reach!!!!


Let Lord rest your soul in peace.....My prayers are always there for your family.

Toni

ഉറുമ്പ്‌ /ANT പറഞ്ഞു...

ജ്യോനവന്റെ യാത്ര സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. എംബസ്സിയിലെ ചില ചെറിയ കാര്യങ്ങൾ മാത്രം. നാളെ രാവിലെ ഒൻപത്‌ മണിക്ക് ജ്യോനവനെ കാണാനുള്ള അവസരം ലഭിച്ചേക്കും.

നാളെ രാതി പത്തുമണിക്കുള്ള എമിരേറ്റ്സ് ഏയർ ലൈൻസ് വിമാനത്തിൽ ബോഡി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നു കരുതുന്നു.

പഞ്ചാരക്കുട്ടന്‍.... പറഞ്ഞു...

മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിളിക്കുന്നതു എന്തു ശെരിയാണു......നമ്മുടെ പ്രാര്‍ധനകള്‍ക്കും സ്നേഹത്തിനും പിടിതരാതെ...മൌനത്തിന്റെ ലോകത്തേക്കു യാത്രയായി എന്നു വിസ്വസിക്കാന്‍ കഴിയുന്നില്ല.....
ആദരാഞ്ജലികള്‍...

ഉറുമ്പ്‌ /ANT പറഞ്ഞു...

എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേരുമെന്നും അവനെ അർഹമായ പരിഗണനയോടെ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു.

anitha പറഞ്ഞു...

aadaranjalikal

umbachy പറഞ്ഞു...

പൊട്ടകലത്തിന്‍റെ പാസ്സ് വേഡ് അറിയുന്ന മറ്റൊരാള്‍
കാണുമോ...?

അവനെഴുതാന്‍ ബാക്കി വച്ച കവിതകള്‍
പോസ്റ്റ് ചെയ്യുമോ ദൈവമെങ്കിലും...!

umbachy പറഞ്ഞു...

ദിവസവും പൊട്ടക്കലം നോക്കുന്നു ഞാന്‍..