29/8/09

തേനെഴുത്ത്‌

കൈകൾനീട്ടി
ശലഭത്തിന്റെ പിന്നാലെ
കുഞ്ഞ്‌

പൂവിൽനിന്നും പൂവിലേയ്ക്ക്‌
തെന്നിമാറി
ശലഭം

തളർന്നൊടുവിൽ
കോലായിൽ
കുഞ്ഞിന്‌ മയക്കം

കുഞ്ഞുനെറ്റിയിൽ
ശലഭത്തിന്റെ
നേർത്ത തേനെഴുത്ത്‌

3 അഭിപ്രായങ്ങൾ:

K G Suraj പറഞ്ഞു...

Super...

KRISHNAKUMAR R പറഞ്ഞു...

valare nannayittund....'nagna' kavithakal iniyum pratheekshikkunnu....

Thampuran പറഞ്ഞു...

നല്ല കവിത

നല്ല എഴുത്ത്
നല്ല ഭാവന...


ഒരു വരികൊണ്ട് ഒരു കവിതതീര്‍ക്കുന്ന
അങ്ങേയ്ക്ക് വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍...