15/8/09

ചില സന്തോഷങ്ങള്‍

സാഹിത്യ അക്കാദമിയുടെ മലയാളം ലിറ്റററി സര്‍‌വേ മാഗസിന്റെ സമകാലിക മലയാള കവിതകളുടെ ഇംഗ്ലീഷ് പരിഭാഷാപതിപ്പില്‍ അഞ്ച് ബ്ലോഗ് കവികള്‍ ഉള്‍പ്പെട്ടിരിക്കുന്നു!
മുപ്പത്തിമൂന്ന് മലയാളകവിതകളുടെ പരിഭാഷകളാണ് മാഗസിനില്‍ ഉള്ളത്.ബ്ലോഗില്‍ നിന്ന്
ടി.പി അനില്‍ കുമാറിന്റെ മരംകൊത്തി,കുഴൂര്‍ വില്‍‌സന്റെ മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു,പ്രമോദിന്റെ ഭാഗ്യവാന്‍ വിനോദിന്റെ സൂചന, എന്റെ പശു എന്നീ കവിതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്ലോഗുകളില്‍ സുപരിചിതരായ  പി പി രാമചന്ദ്രന്‍,അന്‍‌വര്‍ അലി ,ഗോപീ കൃഷ്ണന്‍,മനോജ് കുറൂര്‍,ശ്രീകുമാര്‍ കരിയാട്,ശൈലന്‍,സാവിത്രീ രാജീവന്‍,രേണു കുമാര്‍ തുടങ്ങിയവരുടെ കവിതകളും പുസ്തകത്തില്‍ ഉണ്ട്.

കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്ളതില്‍ വി.കെ സുബൈദ ടീച്ചറും എന്‍.ജി ഉണ്ണികൃഷ്ണനും ബ്ലോഗ് കവിതകളെ കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നുണ്ട്.

15 അഭിപ്രായങ്ങൾ:

ഗുപ്തന്‍ പറഞ്ഞു...

This is great news :) congrats to those who got selected. you deserved it thoroughly.

ജ്യോനവന്‍ പറഞ്ഞു...

എല്ലാവര്‍ക്കും ആശംസകള്‍
'ഇംഗ്ലീഷില്‍' നിന്നും സ്വാതന്ത്ര്യം
ഇംഗ്ലീഷിലേയ്ക്കും സ്വാതന്ത്ര്യം
!
അറിവിന്റെ ഈ മഹാദിനം!
:)

നജൂസ്‌ പറഞ്ഞു...

ആശംസകള്‍.

Sureshkumar Punjhayil പറഞ്ഞു...

Ellavarkkum Abhinandanangal... Ashamsakal...!!!

കുറുമാന്‍ പറഞ്ഞു...

വളരെ നല്ല വാര്‍ത്ത. എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍.

ഇനിയും നല്ല കവിതകളും, കവികളും, മുന്നോട്ട് വരട്ടെ അവരുടെ കഴിവുകള്‍ മറ്റു ഭാഷകളിലും അറിയപെടട്ടെ എന്നാശംസിക്കുന്നു.

simy nazareth പറഞ്ഞു...

അഭിനന്ദനങ്ങള്‍.

ഈ ബഹളത്തിനിടയിലും മലയാളം ബ്ലോഗുകളില്‍ ജ്വലിക്കുന്നത് കവിതകള്‍ തന്നെ. പ്രിയപ്പെട്ട കവികളുടെ രചനകള്‍ പരക്കെ വായിക്കപ്പെടും എന്നറിയുന്നതില്‍ വളരെ സന്തോഷം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വളരെ നല്ല വാര്‍ത്ത. ആശംസകള്‍, അഭിനന്ദനങ്ങള്‍.

Kaithamullu പറഞ്ഞു...

അര്‍ഹരായവരെത്തന്നെ തെരഞ്ഞെടുത്തവര്‍ക്ക് അഭിനന്ദനങ്ങള്‍ ആദ്യം!

അനില്‍‍,വിത്സന്‍,പ്രമോദ്,വിനോദ്, മാഷ്- ഹിപ് ഹിപ് ഹുറേ!!

കാവിലന്‍ പറഞ്ഞു...

പ്രിയപ്പെട്ടവരുടെ കവിതകള്‍ എന്ഗ്ലിശുകാരും വായിക്കുമെന്നതില്‍ സന്തോഷമുണ്ട്

Pramod.KM പറഞ്ഞു...

കവിതാ പഠനങ്ങളുടെയെങ്കിലും സ്കാന്‍ ചെയ്ത കോപ്പി കിട്ടാന്‍ വകുപ്പുണ്ടോ?:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ബ്ലോഗെഴുത്ത് അവഗണിക്കാന്‍ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.

അനിലനും, വിത്സനും, പ്രമോദിനും, വിനോദിനും, വിഷ്ണുമാഷിനും അഭിനന്ദനങ്ങള്‍..

Unknown പറഞ്ഞു...

ബ്ലോഗ്‌ തുറന്നു തരുന്ന
ഈ സ്വാതന്ത്ര്യം നല്ല നിലയില്‍
ആവുന്നു..
പ്രിയപ്പെട്ട കവികള്‍ക്ക്
അഭിനന്ദനങ്ങള്‍

സുല്‍ |Sul പറഞ്ഞു...

ഒരു നല്ല വാര്‍ത്ത.

സന്തോഷം....
അഭിനന്ദനങ്ങള്‍.
-സുല്‍

Melethil പറഞ്ഞു...

ആശംസകള്‍, അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

വളരെ അധികം സന്തോഷം തോന്നുന്നു.നമ്മുടെ ബ്ലോഗ്‌ കവിതകള്‍ വളരെ ഉയരത്തിലാണെന്ന് ഉള്ളതിന് വേറെന്തു തെളിവ് വേണം