25/7/09

പ്രതി/പി.എ. അനിഷ്

വന്നിരുന്നു
നാട്ടമ്പലത്തിലെ
ഉത്സവത്തിന്

ചെണ്ടമേളക്കാരുടെ
കൈവേഗങ്ങള്‍ക്കു പിന്നില്‍
തലയെടുപ്പില്‍ നില്‍ക്കുന്നു
കണ്ണില്‍ നിന്ന്
രക്തക്കറ
കഴുകിക്കളഞ്ഞിരിക്കുന്നു
ജാമ്യം കിട്ടിയതോ
ജയിലു ചാടിയതോ
എന്ന സംശയത്തില്‍
എല്ലാവരെയും പോലെ
കണ്ടിട്ടും കാണാത്തവന്റെ
നാട്യത്തില്‍ ഞാനും

3 അഭിപ്രായങ്ങൾ:

എം പി.ഹാഷിം പറഞ്ഞു...

ചെണ്ടമേളക്കാരുടെ
കൈവേഗങ്ങള്‍ക്കു പിന്നില്‍
തലയെടുപ്പില്‍ നില്‍ക്കുന്നു

nannaayi!!

Rajeeve Chelanat പറഞ്ഞു...

സഹ്യന്റെ മകനില്‍ നിന്ന് പ്രതിയിലേക്കുള്ള കവിതയുടെ ഈ വലിയ ദൂരത്തെ കവിത അര്‍ത്ഥവത്തായി, കലാപരമായി അടയാളപ്പെടുത്തുന്നുണ്ട് അനീഷ്,

അഭിവാദ്യങ്ങളോടെ

Sureshkumar Punjhayil പറഞ്ഞു...

Uthsavam kozukkatte...!

Manoharam, Ashamsakal...!!!