14/5/09

ചും‌ബനം

ആര്‍‌ത്തിയോടെ ചും‌ബിക്കും നേരം
ചുണ്ടില്‍ പാതി വെന്തു നില്‍ക്കും നേരം.

ചുരമാന്തിയെത്തും
നേരം കാല്‍‌വിരലില്‍
ഉച്ചിയില്‍,
ഉഷ്ണമെന്നൊരു കുടച്ചില്‍.
ഉടുത്തതും പുതച്ചതും നിവര്‍‌ന്നിരുന്ന്
കൈ കാല്‍ കുടഞ്ഞ്
വിരല്‍ ഞൊടിച്ച്
ഒരു നോട്ടം

തേഞ്ഞുതീരും ചും‌ബനമത്രയും
ചുണ്ടില്‍
വെളുത്ത് വിവര്‍‌ണ്ണമായ്...

4 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

തേഞ്ഞുതീരും ചും‌ബനമത്രയും
ചുണ്ടില്‍
വെളുത്ത് വിവര്‍‌ണ്ണമായ്...

മനസ്സില്ലതായിപോയ ചും‌ബനങ്ങള്‍ പാതി വഴിയില്‍ ഒരു വാക്കിനായി ദാഹിച്ചു

സബിതാബാല പറഞ്ഞു...

അപൂര്‍ണ്ണമായ ആകുലതകള്‍ മനസ്സില്‍ നിറച്ച നിസ്സഹായത.....

മഴക്കിളി പറഞ്ഞു...

സുന്ദരം.....

അരുണ്‍  പറഞ്ഞു...

മധുരമായതെന്തും 
നിമിഷം കൊണ്ടുമറയുന്ന
ജാലവിദ്യ നീയുമറിഞ്ഞുവോ..........