3/3/09

ഗോട്സെ

"മൊട്ടയടിക്കണ്ട
മുണ്ടുടുക്കണ്ട
കണ്ണട വയ്ക്കണ്ട
വടി പിടിയ്ക്കണ്ട
നടക്കണ്ടഒട്ടും
വിയര്‍ക്കണ്ട മാഷേ..."
ഒമ്പത്‌ ബീ ക്കാരന്‍ അഭിനവ്‌,
ജനുവരി മുപ്പതിന്റെ ഞങ്ങളുടെ സ്ഥിരം രാഷ്ട്രപിതാവ്‌,
കൂസലില്ലാതെ പറഞ്ഞു-
"എനിക്കിനി ഈ ഗാന്ധി വേണ്ട"
"പിന്നെ?"
"കോട്ടിട്ട്‌,തൊപ്പിവച്ച്‌,തോക്കെടുത്ത്‌..."
മനസ്സിലൊരു ആക്ഷന്‍ മെനയുന്ന ആവേശപ്പുഞ്ചിരിയോടെ അവന്‍ കാഞ്ചിയമര്‍ത്തി-

"വെടി വയ്ക്കണം."

2 അഭിപ്രായങ്ങൾ:

Suraj പറഞ്ഞു...

അസ്സലായി.

Pramod.KM പറഞ്ഞു...

athe. assalaaayi:)