9/3/09

കവിതയെനിക്ക്‌

എന്നു തന്നെയാവണം
തുടങ്ങിയത്‌,
ഉപ്പുപ്പാക്ക്‌ ആനയുണ്ടായിരുന്നില്ലെങ്കിലും.

വിഹിതമായി കിട്ടിയതായിരിക്കണം
ആദ്യത്തെ അക്ഷരം
തപ്പി നോക്കുമ്പോള്‍
ആനപ്പുറത്തിരുന്നതിന്‌റെ
തഴമ്പു തടയും.

വിരല്‍ വിളിച്ചുപറയും
തഴമ്പിന്‌റെ ഓര്‍മ്മകള്‍...

ആന
ആനപ്പുറത്തു കയറുന്നത്‌
പശുവിനേയും കാളയേയും നോക്കി
ഓര്‍ത്തെടുക്കാന്‍ നോക്കും

വൃത്തികെട്ട ജന്തുവെന്ന്
ആനയെ തെറി വിളിക്കും


ആനപ്പൂറത്തു കയറുമ്പോള്‍
മസ്തകം കുലുക്കി
താഴേക്കെറിയും

ഒറ്റച്ചവുട്ടിന്‌
അപ്ളിയാക്കും.

കൊമ്പില്‍ കോര്‍ത്ത്‌
ആന

എന്ന്
ആദ്യത്തെ കവിതയെഴുതും.

4 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഓം കാരത്തിന്റെ നാട്ടില്‍ നിന്ന്

പ്രയാണ്‍ പറഞ്ഞു...

കൊമ്പില്‍ കോര്‍ത്ത്‌
ആന

എന്ന്
ആദ്യത്തെ കവിതയെഴുതും.
ഞാനിപ്പം ഇവിടെ എന്താ എഴുതണ്ടതെന്ന് ആലോചിക്കയാണ്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒറ്റച്ചവുട്ടിന്‌
അപ്ളിയാക്കും.!

Jayesh/ജയേഷ് പറഞ്ഞു...

അത്രയ്ക്കായോ..ഇന്നാ പിടിച്ചോ "ആ"