23/2/09

മരണക്കുറിപ്പ്

വിശക്കുന്ന വഴികളാണ്
പിണക്കുന്നതെപ്പൊഴും.
മരണത്തെ വെറുതെ
കൊതിപ്പിച്ച് ...
ദൂരങ്ങളഴിച്ചഴിച്ച് ....
അറിയാത്ത ദിക്കുകളില്‍
വെറുതെ മുഖമൊളിപ്പിച്ച്.
ആകെ വിളറിച്ചിരിച്ച്, ഒരു
ജഡമൗനമെന്നില്‍ നിറച്ച്.

വിയര്‍ക്കുന്ന ആഴങ്ങളാണ്
വിളിക്കുന്നതെപ്പൊഴും.
ജീവനെ വെറുതെ
ഇളകിയാടിച്ച് ...
കാമങ്ങളേറെ പൊലിപ്പിച്ച് ...
വെറുമൊരു വരണ്ട ദാഹ-
മെന്നില്‍ കിനിപ്പിച്ച്।
**********************


വി. ജയദേവ്
**********************
ശ്രീ വി. ജയദേവിന്‍റെ ''തുമ്പികളുടെ സെമിത്തീരി''
എന്ന കവിതാ സമാഹാരം പുറത്തിറങ്ങി

*********************************************