3/2/09

അഭിരാമിക്ക് തുഞ്ചന്‍ സ്മാരക പുരസ്കാരം സനലിനും അനുവാര്യര്‍ക്കും അറ്റ്ലസ് കൈരളി പുരസ്കാരങ്ങള്‍

സനാതനനും അഭിരാമിക്കും അനുവാര്യര്‍ക്കും അറ്റ്ലസ് കൈരളി പുരസ്കാരങ്ങള്‍ ലഭിച്ചതായി അറിയാന്‍ കഴിഞ്ഞു.അനുവാര്യര്‍ക്ക് അറ്റ്ലസ് കൈരളീ പുരസ്കാരം ലഭിച്ചതായി മുന്‍പേ അറിഞ്ഞിരുന്നു.ആത്മഹത്യക്ക് ചില വിശദീകരണക്കുറിപ്പുകള്‍ എന്ന നോവലിനാണ് അനുവിന് അവാര്‍ഡ്. സനാതനന്‍ പുരസ്കാര വിവരം വൈകിയാണ് അറിഞ്ഞത്.ഇക്കാരണത്താല്‍ പാലക്കാട് നടന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിയാതെ പോയി. സനാതനന്റെ വിട്ടിലുകളുടെ വൃഷണം എന്ന കവിതയാണ് പുരസ്കാരത്തിന് അര്‍ഹമായത്.

കൊല്‍ക്കത്ത മലയാളി സമാജം ഇരുപത്തഞ്ച് വയസ്സില്‍ താഴെയുള്ള യുവകവികള്‍ക്ക് നല്‍കുന്ന തുഞ്ചന്‍ സ്മാരക അവാര്‍ഡ് അഭിരാമിക്ക് ലഭിച്ചു.ആറ്റൂര്‍ രവിവര്‍മ,കെ.ജി ശങ്കരപ്പിള്ള,കെ.സി നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അവാര്‍ഡ് കമ്മറ്റിയാണ് എഴുപതോളം കവികളുടെ രചനകളില്‍ നിന്ന് അഭിരാമിയെ തെരഞ്ഞെടുത്തതെന്ന് അറിയാന്‍ കഴിഞ്ഞു.അഭിരാമിക്കും സനാതനനും അനുവാര്യര്‍ക്കും ബൂലോകകവിതയുടെ അഭിനന്ദനങ്ങള്‍.

20 അഭിപ്രായങ്ങൾ:

നജൂസ്‌ പറഞ്ഞു...

ആശംസകള്‍...

ഗുപ്തന്‍ പറഞ്ഞു...

സനാ.. തകര്‍ത്തൂല്ലോ... :)

അഭിരാമിക്കും അനുവാര്യര്‍ക്കും അഭിനന്ദനങ്ങള്‍.

ഓടോ. ഈ തുഞ്ചന്‍ സ്മാരക സമ്മാനം എന്നു പ്രസിദ്ധമായ മറ്റൊരു അവോഡില്ലേ...

Jayesh/ജയേഷ് പറഞ്ഞു...

എല്ലാവര്‍ ക്കും അഭിനന്ദനങ്ങള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍!!

പരാജിതന്‍ പറഞ്ഞു...

അനുവിനു പ്രൈസ് കിട്ടിയത് അറിഞ്ഞിരുന്നു. തുഞ്ചന്‍ സ്മാരകപുരസ്കാരം ഗുപ്തന്‍ പറഞ്ഞ പോലെ കണ്‍ഫ്യൂഷനുണ്ടാക്കി.

സനലിന്റെ ‘വിട്ടിലുകളുടെ വൃഷണം’വളരെ വൈകിയായിരുന്നു വായിച്ചത്. അതിനു അവാര്‍ഡ് കിട്ടിയാല്‍ ആ അവാര്‍‌ഡിനൊരു നേട്ടമായെന്നേ പറയാനുള്ളു. കൃത്യമായ അനുപാതങ്ങളുള്ള എന്നാല്‍ ‘സിമെട്രി ഈസ് ബോറിങ്ങ്’ എന്നു കാഴ്ചക്കാരനെക്കൊണ്ട് പറയിക്കാത്ത അപൂര്‍‌വ്വം രചനകളിലൊന്നായിരുന്നു അത്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ആശംസകള്‍...

ജ്യോനവന്‍ പറഞ്ഞു...

ആശംസകള്‍........
വിട്ടിലുകളുടെ വൃഷണം എന്റെയും ഫേവറേറ്റ്.
അഭിരാമിയുടെ കവിതകളും.

ടി.പി.വിനോദ് പറഞ്ഞു...

സനലിനും അനുവിനും അഭിരാമിക്കും അഭിനന്ദനങ്ങള്‍...

prasanth kalathil പറഞ്ഞു...

സനാതനാ, അഭിന്നന്ദനങ്ങൾ...

അനുവിനും അഭിരാമിയ്ക്കും അഭിനന്ദനങ്ങൾ.

ഗുപ്താ,
തുഞ്ചൻ പുരസ്കാരം എന്നത് സാംസ്കാരിക വകുപ്പ് നൽകുന്നതാണ്. അത് ആണ്ടോടാണ്ട് കൊടുക്കുന്നതല്ല. സാംസകാരികവകുപ്പു മന്ത്രിയ്ക്ക് തോന്നണം !

അഭിരാമിയ്ക്ക് കിട്ടിയ അവാർഡ് കൊൽക്കത്താ മലയാളികൾ ഏർപ്പാടാക്കിയതാണ്. അതിനർഹരെ കണ്ടെത്താനും അവാർഡ് വിതരണം നടത്താനും അവര് തിരൂർ തുഞ്ചൻ സ്മാരക മാനേജ്മെന്റ് കമ്മറ്റിയെ ഏർപ്പെടുത്തി. അങ്ങനെയാണ് ആ പേർ വന്നത്.

ചന്ദ്രകാന്തം പറഞ്ഞു...

സന്തോഷമുള്ള വാര്‍ത്ത.
മൂന്നു പേര്‍ക്കും അഭിനന്ദനങ്ങള്‍.

Mahi പറഞ്ഞു...

സനല്‍ജീ എന്റെ ഹൃദായാശ്ലേഷങ്ങള്‍ അഭിക്കും അനുവിനും എന്റെ ആശംസകള്‍

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അഭിനന്ദനങ്ങള്‍

Pramod.KM പറഞ്ഞു...

അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അഭിനന്ദനങ്ങള്‍!!

വികടശിരോമണി പറഞ്ഞു...

ഭാവുകങ്ങൾ!

ഗുപ്തന്‍ പറഞ്ഞു...

Off: thanks prasanth :)

വിശാഖ് ശങ്കര്‍ പറഞ്ഞു...

അഭിരാമിക്കും,അനുവിനും, സനലിനും അഭിനന്ദനങ്ങള്‍

മയൂര പറഞ്ഞു...

മൂവര്‍ക്കും അഭിനന്ദനങ്ങള്‍!
അനുവാര്യര്‍ക്ക് കിട്ടിയ പുരസ്കാരത്തെ കുറിച്ച് കുറച്ച് നാള്‍ മുന്നേ ഡിങ്കന്റെ പോസ്റ്റില്‍ നിന്നും അറിഞ്ഞിരുന്നു.

സജീവ് കടവനാട് പറഞ്ഞു...

മൂവര്‍ക്കൂം അഭിനന്ദനങ്ങള്‍

ദിനേശന്‍ വരിക്കോളി പറഞ്ഞു...

സനലിനും അനുവിനും അഭിരാമിക്കും അഭിനന്ദനങ്ങള്‍.