4/1/09

സുബര്‍ക്കം

വലിങ്ങനെ
മുരളാത്ത വണ്ടി കയറ്റം കയറുന്ന പോലെ
ആമിനുമ്മ ജിന്നുകളോടു പറഞ്ഞു:
"അര്‍ദ്ധരാത്രി എല്ലാ മക്കളും ഉറങ്ങുന്ന നേരം
ഒന്നു സുബര്‍ക്കം കാണിച്ചു തായോ."

കൈപിടിച്ച്‌ കെട്ടിയോനുറങ്ങുന്ന നേരം
ജിന്നു് അമിനുമ്മാനെ നക്ഷത്രങ്ങളിലൂടെ നടത്തി
സുബര്‍ക്കത്തിന്റെ പടിയിലെത്തിച്ചു.

മിന്നുന്ന നിലാവില്‍
തിളങ്ങി നിന്നിരുന്നു ആകാശം മുഴുവന്‍.
പ്രപഞ്ചം കീഴെ കോഴിമുട്ടപോലെ കിടക്കുന്നു.

ആമിനുമ്മ കൂട്ടിലെ കോഴികളെ, ആടുകളെ
സുബൈ ബാങ്കിനുണരുന്ന കെട്ടിയോനെ ഓര്‍ത്തു.

ജിന്നിന്റെ കൈവിട്ട്‌ പമ്പരം പോലെ കറങ്ങി
കറുത്തു പുകഞ്ഞ തന്റെ അടുക്കളയില്‍ വന്നു വീണു.
പാത്രങ്ങള്‍ കഴുകാനും ചായ വയ്കാനും തുടങ്ങി.

3 അഭിപ്രായങ്ങൾ:

चेगुवेरा ചെഗുവേര പറഞ്ഞു...

ഇതു കവിതയല്ല. മിനി കഥയാണ്..

Melethil പറഞ്ഞു...

വൃത്തത്തില്‍ കവിതയെഴുതുന്ന കാലമൊക്കെ കഴിഞ്ഞു ചെഗുവേര! ഇത്രയും vibrant ആയ ബ്ലോഗുകള്‍ ഒരു ഭാഷയിലും (ഇന്ത്യയില്‍ ) ഇല്ല. ഭാഷക്ക് അതിര്‍വരമ്പുകള്‍ വേണോ എന്ന് നമ്മളൊന്ന് ആലോചിക്കുന്നത് നന്ന് ....കേവലം ഒരു വിരലിന്റെ വലിപ്പമുള്ള ഒരു ഭാഷയില്‍ ഏത് തരം എഴുത്തും പ്രോത്സാഹിപ്പിക്കണം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ , പ്രത്യേകിച്ചും മലയാളം മരിയ്ക്കുന്നേ എന്ന് ആളുകള്‍ കരഞ്ഞു കൊണ്ടിരിക്കുന്ന ഈ സമയത്ത് . ജുനൈദ് രണ്ടു ഭാഷയിലും എഴുതുന്നു എന്ന കാര്യവും ഓര്‍ക്കുക.

sajitha പറഞ്ഞു...

narakathilum swargam paniyunnu, oro aaminummayum...
paavangal..
chilarentkilum kandethiyallo, nandi..!
(aaminayku 'computer saakharatha' illaathathukondaane, olku vendi njan;sorry..)