23/3/08

ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടു.

2007 മാര്‍ച്ച് 13 ന് പി.പി രാമചന്ദ്രന്റെ ഒരു കവിതയുമായി തുടങ്ങിയ ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടത് ആരും ശ്രദ്ധിച്ചുകാണില്ല.ഈ ഒരു വര്‍ഷത്തിനിടയില്‍ തന്നെയാണ് പല ബൂലോകകവികളും ശ്രദ്ധേയമായ കവിതകളുമായി വന്നത്.ആഗ്രഹിച്ചതുപോലെ കവിതാചര്‍ച്ചയ്ക്കുള്ള ഒരിടമായി നമുക്കിത് വളര്‍ത്തിയെടുക്കാനായില്ലെങ്കിലും കവിതാവായാനക്കാരുടെ ഇഷ്ടപ്പെട്ട ഇടമായി ഇതു മാറിയിട്ടുണ്ട്.കവികളും അല്ലാത്തവരുമായ നാല്പതിലധികം എഴുത്തുകാരുടെ ഈ കൂട്ടായ്മയ്ക്ക് വരും കാലങ്ങളിലെന്തു ചെയ്യാമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ധാരാളം കവിതകള്‍ ബൂലോകത്ത് ഉണ്ടാവുന്നുണ്ട്.അവ വേണ്ട വിധം വായിക്കപ്പെടുന്നില്ല എന്നതാണ് പരമാര്‍ഥം.കവിത വിതച്ചതു പോലെയുള്ള ബ്ലോഗുകള്‍ നല്ല പരിശ്രമങ്ങളാണ്.ഹരിതകത്തെ പ്രോമോട്ടു ചെയ്യുക എന്നതു മാത്രമാണോ അതിന്റെ ലക്ഷ്യം എന്ന് സംശയമുണ്ടെങ്കിലും.
എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...

15 അഭിപ്രായങ്ങൾ:

കവിത വിതച്ചത് പറഞ്ഞു...

പ്രിയ വിഷ്ണുപ്രസാദ്.. മാന്യമായ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പും ബൂലോകകവിതയില്‍ നടക്കുന്നുവെന്നു കണ്ടാല്‍ അതിലെ കവിതകള്‍ വിശകലനം ചെയ്യാനും എനിക്ക് സമയം കണ്ടെത്താം.. കവിതയെ പ്രമോട്ട് ചെയ്യലാണ് കവിതവിതക്കലിന്റെ പരമമായ ഉദ്ദേശ്യം.ഹരിതകത്തില്‍ രാമചന്ദ്രന്‍ ഒരു പ്രൈമറി സെലക്ഷന്‍ നടത്തുന്നു എന്നതിനാല്‍ കവിതകള്‍ തെരയാന്‍ എനിക്ക് എളുപ്പവുമാണെന്ന് കൂട്ടിക്കോളൂ..

വിഷ്ണു പ്രസാദ് പറഞ്ഞു...

വിതേ,പ്രതികരണത്തിന് നന്ദി.താങ്കളുടെ അഭിപ്രായപ്രകടനത്തില്‍ നിന്നും ബ്ലോഗ് കവിതകള്‍ എത്രമാത്രം കണ്ടുവെന്നത് വ്യക്തമാകുന്നുണ്ട്.ബൂലോകകവിത എഡിറ്റ് ചെയ്ത് ഇടുന്നില്ല എന്നത് നേരു തന്നെ. എങ്കിലും മോശമല്ലാത്ത ധാരാളം കവിതകള്‍ ഇതില്‍ വന്നിട്ടുണ്ടെന്ന് കരുതുന്നു.
ബൂലോക കവിതയിലെ മറ്റു അംഗങ്ങള്‍ അംഗീകരിക്കുന്ന പക്ഷം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതാണ്.ബൂലോക കവിതയിലെ കവിതകളെ ഉദ്ദേശിച്ചു മാത്രമല്ല കവിതാചര്‍ച്ച എന്നത് ഞാനുദ്ദേശിച്ചത്,ഇതര ബ്ലോഗുകളിലും സൈറ്റുകളിലും
വരുന്ന കവിതകള്‍ കൂടി പരാമര്‍ശa വിധെയമാക്കുന്നതില്‍ തെറ്റൊന്നുമില്ല...:)

Sanal Kumar Sasidharan പറഞ്ഞു...

അയ്യോ ഒരു വര്‍ഷമായോ....
ഞാനും ഒരു വയസനാകാന്‍ പോണൂ.

(ഓ:ടോ:കവിത വിതച്ചതിനോട് എന്റെ സൈറ്റിനെക്കുറിച്ചാണോ ശുപാര്‍ശ വിഷ്ണൂ..ഞാന്‍ പറഞ്ഞില്ലേ ആരും കേള്‍ക്കാതെ ചെവിയിലേ പറയാവൂന്ന് :)ഛെ.. )

Unknown പറഞ്ഞു...

ഒരു കാര്യം പറഞ്ഞോട്ടെ..പി പി രമചന്ദ്രന്‍ എന്ന കവിയെ എനിക്ക് വായിച്ചുള്ള പരിചയമേയുള്ളൂ..എന്നാല്‍ ഹരിതകം എന്ന മാഗസിനെക്കുറിച്ച് നല്ല ബോധമുണ്ട്.. നല്ല നിലവാരം പുലര്‍ ത്തുന്ന ഒരു മാഗസിനാണ്‌ ഹരിതകം എന്ന തെറ്റിദ്ധാരണ മാത്രമേയുള്ളൂ.. അത് തെളിയിക്കാന്‍ അതില്‍ വരുന്ന, വിതച്ചത് പറഞ്ഞത് പോലെ കവിതയെ പ്രൊമോട്ട് ചെയ്യലൊന്നും അവിടെ നടക്കുന്നില്ല, കവികളെ പ്രൊമോട്ട് ചെയ്യുന്നെന്ന് പറഞ്ഞാല്‍ സമ്മതിക്കാം . എന്ന് വച്ചാല്‍ അവര്‍ ക്ക് താല്പര്യമുള്ള അല്ലെങ്കില്‍ സ്പഷ്ടമായി പറഞ്ഞാല്‍ അവരുടെ സുഹൃത്തുക്കളോ പരിചയക്കാരോ ആയ കവികളെ പ്രൊമോട്ട് ചെയ്യാലാണ്‌ ഉദ്ദേശമെന്ന് പറഞ്ഞാല്‍ സമ്മതിക്കാം . പി പി രാമചന്ദ്രന്‍ എന്ന കവി കവിതകള്‍ സെലെക്ട് ചെയ്യുന്നതെങ്ങിനെയെന്ന് ഇതുവരെ മനസ്സിലാവാത്ത കാര്യമാണ്‌ . അദ്ദേഹം അതൊന്നെ വിശദീകരിച്ചാലും നന്നായിരിക്കും .എങ്കില്‍ മറ്റുള്ളവര്‍ ക്ക് ഹരിതകത്തില്‍ വന്ന സമയം പാഴാക്കുന്നത് ഒഴിവാക്കാമല്ലോ.

വേറൊന്ന് പി പി രാമചന്ദ്രന്റെ വീക്ഷണമല്ല മറ്റുള്ളവര്‍ ക്ക്..അങ്ങിനെയിരിക്കേ അദ്ദേഹം തിരഞ്ഞെടുക്കുന്നത് മറ്റുള്ളവര്‍ ക്ക് ദഹിക്കുമെന്ന് എങ്ങിനെ അബദ്ധവശാല്‍ വിചാരിച്ചു?

ബൂലോകകവിത എന്ന ബ്ലോഗ് അതിന്റെ സമൃദ്ധി കൊണ്ടും നല്‍ കുന്ന സ്വാതന്ത്ര്യം കൊണ്ടും നല്ല നിലവാരത്തില്‍ പോകുന്നുണ്ട് ഭാരവാഹികള്‍ തീര്‍ ച്ച്യായും അഭിനന്ദനം അര്‍ ഹിക്കുന്നു

ഇനിയും പി പി രാമചന്ദ്രന്‍ എന്ന കവിയെ കേന്ദ്രീകരിച്കാണ്‌ ഈ ബ്ലോഗിന്റെ ഒഴുക്കെങ്കില്‍ , കഷ്ടം എന്നേ പറയാനുള്ളൂ

സുനീഷ് പറഞ്ഞു...

ഒന്നാം പിറന്നാളിന് തൂശനിലയിട്ട് കവിത വിളമ്പണം (ഹാവൂ എന്തോ വിഷ്ണുമാഷ്ടെ ശൂലം എന്ന കവിത ഓര്ത്തു).
ഞാനും കവിത വിതച്ചതില് പോയിരുന്നു. ചില പോസ്റ്റുകള് ഒക്കെ ഇഷ്ടപ്പെട്ടു. പക്ഷേ പലതിലും അബ്സ്ട്രാക്ട് ആയ ചില അഭിപ്രായപ്രകടനങ്ങള് (ഉദാ: അത് കൊള്ളാം, ഇത് കൊള്ളില്ല, ചുരുക്കിയെഴുത്, അങ്ങനെയല്ലാതെഴുത്) അല്ലാതെ വസ്തുനിഷ്ഠവും കവിതയുടെ സൌന്ദര്യശാസ്ത്രപരവുമായ വിശകലനങ്ങള് (ഇരിങ്ങലിന്റെയും വിശാഖ് ശന്കറിന്റെയും ഒക്കെ ബ്ളോഗില് ഉള്ളത് പോലെ) കണ്ടെത്താന് കഴിഞ്ഞില്ല. പിന്നെ നല്ലൊരു ചര്ച്ചാസംസ്ക്കാരവും അതിന്റെ കമന്റ് ബോക്സില് ഉരുത്തിരിഞ്ഞു വരുന്നത് കണ്ടില്ല (ആകെ കണ്ടത് പ്രമോദിന്റെ കവിതയെക്കുറിച്ചുള്ള ഒരു പോസ്റ്റില് ആണ്). എന്താണോ കാരണം?

Pramod.KM പറഞ്ഞു...

ഒന്നാം പിറന്നാളിന് ആശംസകള്‍:)

സുല്‍ |Sul പറഞ്ഞു...

ബൂലോഗ കവികള്‍ക്കാശംശാസ് :)
-സുല്‍

ടി.പി.വിനോദ് പറഞ്ഞു...

ബൂലോക കവിതയ്ക്ക് വാര്‍ഷികാശംസകള്‍

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

ബൂലോഗ കവിതക്ക്‌ ആശംസകള്‍ നേരുന്നു...
ഇനിയും ശക്തമായ പ്രമേയങ്ങളും
വ്യത്യസ്ത രചനാശൈലികളുമായി
ഈ സംരംഭം ഒരുപാട്‌ വര്‍ഷങ്ങള്‍
മുന്നോട്ട്‌ പോവട്ടെ...

നന്മകള്‍ നേരുന്നു....

Unknown പറഞ്ഞു...

ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം കവിതയില്‍ ആണെന്നാണു എനിക്കു തോന്നുന്നത്.
കൂടുതല്‍ വായിക്കപ്പെടുന്നതും കവിത ആയിരിക്കും.
രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങളുടെ എണ്ണം വായനയെ വിളിച്ചറിയിക്കണമെന്നില്ല.
ബൂലോഗകവിത നല്ലൊരു സം‌രഭമാണു.
കടന്നുപോയ ഒരു വര്‍‌ഷത്തിനുള്ളില്‍ ധാരാളം നല്ല രചനകളുണ്ട്.

ഏറ്റവും നല്ലത് ഇനി വരാനിരിക്കുന്നതാവട്ടെ.
വാര്‍‌ഷികാശംസകള്‍.

ഭാവിയില്‍ "കേരള കവിത" പോലെ "ബൂലോക കവിത" പുസ്തകമാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

ബ്ലോഗില്‍ മൊട്ടുസൂചിയെക്കുറിച്ചുള്ള ചര്‍‌ച്ചപോലും മതങ്ങളില്‍ ചെന്നു നില്‍ക്കുന്നതുപോലെ കവിതയെക്കുറിച്ചുള്ള ചര്‍‌ച്ചകള്‍ കൂടുതലും വൃത്തത്തിലും താളത്തിലും, ഈണത്തിലുമൊക്കെയാണു ഇപ്പോഴും ചെന്ന് നില്‍ക്കുന്നത്. കവിതയെഴുത്തിന്റെ സങ്കേതത്തെക്കുറിച്ച് വാചാലമാകുമ്പോഴും, കവിതവായനയുടെ സങ്കേതത്തെക്കുറിച്ച് എങ്ങും മൗനം മാത്രം. നല്ലൊരു വായനാസംസ്കാരം വളര്‍‌ത്തിയെടുക്കാന്‍ അറിവുള്ളവര്‍ വായനയെക്കുറിച്ചും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

Suraj പറഞ്ഞു...

ബൂലോക കവിത എന്ന ഈ സംരംഭം ഒരു പിടി നല്ല കവിതകളെ പരിചയപ്പെടുത്തിയെന്ന അഭിമാനകരമായ സത്യം നിലനില്‍ക്കെ തന്നെ ചില വിമര്‍ശനങ്ങളുമുണ്ട്:

1. കവിതയെക്കുറിച്ചും ബ്ലോഗിലെ അതിന്റെ സാധ്യതകളെക്കുറിച്ചും യാതൊരു ചര്‍ച്ചയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബൂലോക കവിതയില്‍ ശ്രമമുണ്ടായതായി കാണുന്നില്ല.

2. ബ്ലോഗ് കവിതകളില്‍ നല്ലൊരു പങ്കും - ഒരുപക്ഷേ ഭൂരിഭാഗവും - സ്കൂള്‍ ആര്‍ട്ട്സ് ഫെസ്റ്റിവലുകളിലെ കൃതികളുടെ നിലവാരം പോലുമില്ലാത്ത ചവറുകളാണ്. ശക്തമായ സ്ക്രീനിംഗിന് ഈ ബ്ലോഗില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചു.

3. ക്രാഫ്റ്റിലെ (മുറിച്ചെഴുത്ത് പോലുള്ള) തക്കിട തരികിട കളികള്‍ മാറ്റി നിത്തിയാല്‍ വിഷയ/അനുഭവ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുകയാണെന്ന പ്രതീതിയുളവാക്കുന്നു മിക്ക കവിതകളും. ഡയറിയിലൊക്കെ നേരം പോക്കിനു കുറിച്ചിടുന്ന വരികളെ എടുത്ത് കുറേ ദുര്‍ഗ്രഹമായ വാക്കുകള്‍ കുത്തിത്തിരുകി കവിത എന്ന പേരില്‍ വിളമ്പുമ്പോള്‍ അതിനെന്തെങ്കിലും സന്ദേശം പകരാനാവുന്നുണ്ടോ എന്ന് കവികള്‍/എഡിറ്റര്‍ ആലോചിക്കുന്നത് നന്നായിരിക്കും. (സന്ദേശം എന്നതുകൊണ്ട് രാഷ്ട്രീയ ആശയമെന്നോ moral of the poem എന്നോ വ്യാഖ്യാനിക്കരുതേ, കേന്ദ്ര ആശയം എന്നു മാത്രമാണ് ഉദ്ദേശിച്ചത്)

4. ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളുടെ ഒരു Categorized വായനാ List ഉണ്ടാക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

മുകളിലെഴുതിയതൊക്കെ ഈ ബ്ലോഗിന്റെയും അതിലെ സൃഷ്ടികളുടെയും ഒരു casual reader എന്ന നിലയ്ക്കുള്ള അഭിപ്രായങ്ങളാണ്.

ബൂലോക കവിതയ്ക്ക് ആശംസകള്‍ !

ശ്രീ പറഞ്ഞു...

ബൂലോക കവിതയ്കും എല്ലാ ബൂലോക കവികള്‍ക്കും ആശംസകള്‍!
:)

മുഹമ്മദ് ശിഹാബ് പറഞ്ഞു...

ബൂലോഗ കവിതക്ക്‌ ആശംസകള്‍ നേരുന്നു...
ഇനിയും ശക്തമായ പ്രമേയങ്ങളും
വ്യത്യസ്ത രചനാശൈലികളുമായി
ഈ സംരംഭം ഒരുപാട്‌ വര്‍ഷങ്ങള്‍
മുന്നോട്ട്‌ പോവട്ടെ...

നന്മകള്‍ നേരുന്നു....

അനംഗാരി പറഞ്ഞു...

പ്രിയ വിഷ്ണൂ,
പറയരുതെന്ന് കരുതുന്ന പല സത്യങ്ങളുണ്ട്.ബൂലോക കവിതകളെ ഒരുമിച്ച് ഒരു വേദിയില്‍ അവതരിപ്പിക്കാന്‍ ആദ്യം ശ്രമിച്ച ഒരാള്‍ ഞാനാണ്.കവിയരങ്ങ് എന്ന പേരില്‍ ആ ബ്ലോഗ് തുടങ്ങിയപ്പോള്‍ എല്ലാ കവികള്‍ക്കും,എല്ലാവര്‍ക്കും ഞാന്‍ ക്ഷണക്കത്തയച്ചു.വിഷ്ണു ഉള്‍പ്പടെ ഒരു പിടി പേര്‍ അതിനോട് പ്രതികരിച്ചില്ല.എങ്കിലും ചുരുക്കം പേരെങ്കിലും ആ ബ്ലോഗില്‍ അംഗങ്ങളാവുകയും അവരുടെ കവിതകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.ചിലരൊക്കെ കവിതകളും ഗാനങ്ങളും ചൊല്ലി പകര്‍ത്തുകയും ചെയ്തു.എന്നാല്‍ കവിയരങ്ങിനെ തികച്ചൂം അവഗണിച്ചാണ് ബൂലോകവിത രൂപം കൊണ്ടത്.എനിക്കതില്‍ പരാതിയില്ല.(ബ്ലോഗ് തുടങ്ങാനുള്ള അധികാരവും, അവകാശാവും എല്ലാവര്‍ക്കും ഉണ്ടല്ലൊ) കവിയരങ്ങില്‍ അംഗങ്ങളായ എല്ലാവര്‍ക്കും അഡ്മിന്‍ പവര്‍ നല്‍കിയാണ് ആ ബ്ലോഗ് നിലനില്‍ക്കുന്നത്.ഈയിടെ വിഷ്ണുവിന്റെ ഒരു പോസ്റ്റ് വായിക്കാനിടയായി.പോയവര്‍ഷത്തെ കുറിച്ചുള്ള വിലയിരുത്തലായിരുന്നു അത്.
ബൂലോഗത്ത് കവിതകള്‍ മാത്രം ചൊല്ലുന്ന ഒരു ബ്ലോഗ് ആദ്യമായി തുടങ്ങിയതും,അതിപ്പോഴും നിലനിര്‍ത്തുന്നതും ആ രീതിയില്‍ എന്റെ അനംഗാരി എന്ന ബ്ലോഗ് മാത്രമാണ്.ഞാന്‍ ചെയ്യുന്ന ഒരു നിസാരകാര്യമായി ചിലപ്പോള്‍ തോന്നാം.(കവിത ചൊല്ലല്‍ ഒരു കവലഗോഷ്ടിയാണെന്ന് ഒരു അഭിനവ കൃഷ്ണന്‍ നായര്‍ പറഞ്ഞു വെച്ചതേയുള്ളൂ).ആ പോസ്റ്റില്‍ എന്റെ ബ്ലോഗിനെ തികച്ചും അവഗണിച്ചത് പോലെ എനിക്ക് തോന്നി.കൂട്ടത്തില്‍ പറയട്ടെ,എന്റെ ആത്മ സംതൃപ്തിയാണ് കവിത ചൊല്ലുമ്പോള്‍ എനിക്ക് പ്രധാനം.എങ്കിലും ഞാനുമൊരു മനുഷ്യ ജീവിയാണല്ലോ?
ഒന്നുകൂടി: കവിയരങ്ങ് എല്ലാവര്‍ക്കുമായി ഇപ്പോഴും തുറന്നിട്ടിരീക്കുന്നു.ആര്‍ക്കൂം അംഗങ്ങളാവാം.

ഓ:ടോ:ഹരിതകത്തെ കുറിച്ച് സന്യാസി പറഞ്ഞ സംശയം എനിക്കും ഇല്ലാതില്ല.

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍ സ്ഥിരമായി വായിക്കാറുള്ള ബ്ലോഗാണിത് ... ഒരു വയസ്സ് തികഞ്ഞതിന്‌ ആസം സകള്‍