3/2/08

ഒരു കുറിപ്പ് മാത്രം - എം.കെ.ഹരികുമാര്‍





കൂട്ടുകാരെ,
എന്ന ബൂലോക ക്ലബ്ബിലെ പോസ്റ്റ് വായിച്ച് കാണുമല്ലോ ?
അതിന്റെ ഭാഗമായി ഈ അവതാരിക ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഒരു കവിതാ പുസ്തകത്തിന്റെ അവതാരികയാണല്ലോ എന്നത് കൂടി പരിഗണിച്ചാണ് ഇത്. കവി ശ്രീ ടി.പി.അനില്‍കുമാറാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
എഴുത്തുകാരന്റെയും ബൂലോക കവിതാ സഹോദരങ്ങളുടെയും അനുമതിയോടെ

(1998ല്‍ ഉറക്കം ഒരു കന്യാസ്ത്രീക്ക് എഴുതിയ അവതാരിക)

8 അഭിപ്രായങ്ങൾ:

വഷളന്‍ പറഞ്ഞു...

കുഴൂര്‍ വില്‍സനോട്‌ ചെയ്തത്‌ വലിയ ചതിയായിപ്പോയി.
ഇതില്‍ നിന്ന് ഒരു സംഗതി മനസ്സിലാക്കാം.
ഒരാള്‍ ഔദാര്യംകൊണ്ട്‌ വല്ലതും എഴുതി തന്നു എന്നിരിക്കും.എന്നാല്‍ നമ്മള്‍ അത്‌ ഒരു സ്ഥിരം ഡെപ്പോസിറ്റായി കാണരുത്‌.
ഇത്‌ ഹരികുമാര്‍ എഴുതി തന്നത്‌ കൊണ്ടല്ലേ, ഇന്ന് എല്ലാം മറന്ന് വില്‍സന്‍ അയാളെ പരസ്യമായി നിന്ദിക്കാന്‍ വന്നത്‌.ഹരികുമാറില്‍നിന്ന് കിട്ടാനുള്ളത്‌ കിട്ടി , ഇനി അയാളെ എന്തിനാണ്‌ ഇല്ലേ..തന്റെ അവതാരികയെ കവി പിന്നീട്‌ മാനിക്കാതിരുന്നാല്‍ , നിരൂപകന്‍ എന്തു ചെയ്യും?അതാകാം ഹരികുമാര്‍ ചെയ്തത്‌.നന്ദികേട്‌ ആരും ചെയ്യരുത്‌.
പില്‍ക്കാലത്ത്‌ വില്‍സന്‍ മോശം കവിതകള്‍ എഴുതിയതുകൊണ്ടുകൂടിയാകാം.ഇന്നത്തെ വില്‍സന്റെ കവിതകളില്‍ അയാള്‍ ഒന്നും കാണുന്നില്ലായിരിക്കാം.
എങ്കിലും കവികള്‍ക്ക്‌ ഇതില്‍ പ്രതിഷേധിക്കാവുന്നതാണ്‌.

Roby പറഞ്ഞു...

വിത്സണ്‍ ഹരികുമാറിനെ പരസ്യമായി നിന്ദിച്ചതെങ്ങനെ എന്നു വിശദമാക്കാമോ..?

ഏതായാലും കവികള്‍ക്ക് പ്രതിഷേധിക്കാം എന്നൊരു ‘ഔദാര്യം‘ തന്നല്ലോ...നന്ദിയുണ്ട്.

ഹരികുമാറാണ് വിത്സനെ കലാകൌമുദിയിലൂടെ അപമാനിച്ചത്. മാത്രമല്ല ലാപൂടയെയും. വളര്‍ന്നു വരുന്ന രണ്ടു കവികളെപറ്റി ഇങ്ങനെ അപഖ്യാതി എഴുതുന്നത് ദോഷം ചെയ്യുമെന്നറിയില്ലേ. അതു തന്നെയല്ലേ ആ കുറിപ്പിന്റെ ഉദ്ദേശ്യവും?

വഷളന് വഷളത്തരം പറയാം..സ്വന്തം വീട്ടില്‍. നാട്ടുകാരുടെ മുന്നില്‍ പറഞ്ഞാല്‍ അനുഭവം വേറെയായിരിക്കും.

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ഈയിടെ കണ്ട ഏറ്റവും നല്ല തമാശ!

420 പറഞ്ഞു...

ഈ അവതാരിക സന്തോഷിപ്പിച്ചതാണ്‌ പണ്ട്‌.
വിത്സനെക്കുറിച്ചു തയാറാക്കിയ ഒരു
കുറിപ്പില്‍ ഇതില്‍നിന്നുള്ള വരികള്‍
ചേര്‍ക്കുകയും ചെയ്‌തിരുന്നു.

ഇപ്പോഴാണ്‌ വിത്സന്‌ 'നേരേചൊവ്വെ നാലുവരി' എഴുതാന്‍ അറിയില്ലെന്ന്‌ മനസ്സിലായത്‌!!! മാറിയ സാഹചര്യത്തില്‍ ഈ അവതാരിക ഇങ്ങനെ ഒരു പോസ്‌റ്റാക്കിയത്‌ നന്നായി.

Kaithamullu പറഞ്ഞു...

അനില്‍, ദേവേ-
നന്ദി.
ഈ അവതാരിക ഒന്ന് വായിക്കണമെന്ന് അതിയായി ആഗ്രഹിച്ച സമയത്ത് തന്നെ പോസ്റ്റിയതിന്.

അവതാരികയില്‍ ഹ.കു എഴുതുന്നു:

“വാര്‍ത്തകളുടെ ലോകത്ത് കള്ളന്മാര്‍ ഭീമാകാരമായി വളരുന്നതും അവര്‍ കഴിവുള്ളവരെ തടവിലാക്കി ചവിട്ടിമെതിക്കുന്നതെങ്ങനെയെന്നും........“

-ഭലേ ഭേഷ്!

Sanal Kumar Sasidharan പറഞ്ഞു...

ഇത് ഒരു പാഠം തന്നെയാണ്.കാര്യങ്ങള്‍ ഒന്നും കാണപ്പെടുന്നതുപോലെയല്ല(സിമിയുടെ കഥയല്ല)
നാം കരുതുന്നപോലെ ഔന്നിത്യം പലരിലും ഇല്ല എന്നതാണ് വാസ്തവം.നല്ല ഒരു മനുഷ്യനാവാന്‍ കഴിയാത്തവന് നല്ല ഒരു സാഹിത്യകാരനാവാന്‍ കഴിയുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്.ഹരികുമാറിന്റെ തനിസ്വഭാവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അവതാരിക വായിച്ചിട്ട് കവിതയെ വിലയിരുത്തുന്നവരും അവതാരികയുടെ ബലത്തില്‍ കവിതയില്‍ ഊറ്റം കൊള്ളുന്നവരും ഒരുപോലെ‍ അറിഞ്ഞിരിക്കേണ്ട സത്യമാണിത്.ഈ കടല്‍ക്കിഴവന്മാരെ എറിഞ്ഞുകളയേണ്ട സമയമായി.അവനവന്റെ ആസ്വാദനശേഷിയ്ക്കകത്ത് കവിതക്ക് ബലമുണ്ടെങ്കില്‍ മറ്റൊരുത്തന്റെയും സര്‍ട്ടിഫിക്കറ്റ് പുസ്തകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല.ഹരികുമാര്‍ വിത്സണുമുന്നില്‍ അപ്രസക്തനാണെന്ന് കാണാന്‍ വിത്സന്റെ കവിതകള്‍ സാക്ഷി.

വിഷ്ണു പ്രസാദ് പറഞ്ഞു...

വഷളാ,ഹരികുമാറിന്റെ ആളാണല്ലേ.പേരു തന്നെ വഷളന്‍ എന്നായ സ്ഥിതിക്ക് ഇതൊക്കെ പറയാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടല്ലോ.ഒരാള്‍ അവതാരിക എഴുതിയാല്‍ അവതാരികയോട് അയാളുടെ പില്‍ക്കാലരചനകളും പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും
അത് നടക്കാഞ്ഞതിലുള്ള നിരാശയാണ് ഹരികുമാറിനെ ഇങ്ങനെയൊക്കെ എഴുതാന്‍ പ്രേരിപ്പിച്ചതെന്നും ഒക്കെ പറയുന്നത് താനെഴുതിയ കമന്റു വായിക്കുന്നവരൊക്കെ വിഡ്ഡികളാണെന്ന വിചാരത്തിലാവും അല്യോ വഷളാ.

ബ്ലോഗില്‍ എന്നെപ്പോലെ പലരും ചവറ് പോലെ എഴുതുമ്പോഴും തനിക്ക് കൃത്യമായി എഴുതാന്‍ തോന്നുമ്പോള്‍ മാത്രം എഴുതുന്ന ഒരു കവിയാണ് വിത്സന്‍.വിത്സന്റെ ഒരു കവിത പോലും മോശം എന്ന് പറഞ്ഞ് നീക്കിവെക്കാനാവില്ല.എഴുത്തിനോട്
അത്ര നീതി പുലര്‍ത്തുന്ന ഒരാളെ ഒരു മുഖ്യധാരാ മാസികയില്‍ പരസ്യമായി ആക്ഷേപിക്കുന്നത് ഏത് കാരണത്താലാണ് ന്യായീകരിക്കാനാവുക.

മറ്റൊന്ന് ഈ ചെറ്റ നിരൂപകനുമായി അവതാരിക ഇടപാടോ കമന്റ് ഇടപാടോ ഇല്ലാത്ത ലാപുടയെ
എന്ത് അടിസ്ഥാനത്തിലാണ് ആക്ഷേപിച്ചത്?വഷളത്തരം വല്ലതുമുണ്ടോ വിളമ്പാന്‍...

വിശാഖ് ശങ്കര്‍ പറഞ്ഞു...

വിഷ്ണുവിന് ഒരുമ്മ..,ഈ കമന്റിന്...
വിഷ്ണൂ,
നിന്റെ കവിതകളെക്കുറിച്ച് നീ പറഞ്ഞതിനെ ഞങ്ങള്‍(കുഴൂരുള്‍പ്പെടെ ഒരു പാടു പേര്‍) വെട്ടിക്കളയുന്നു.ആ കവിതകളെ കുറിച്ച് ഞങ്ങള്‍ പറഞ്ഞുകൊള്ളാം.അത് ഞങ്ങളുടെ (വായനക്കാരുടെ) സ്വത്ത്.
കുഴൂരഇന്റെ കവിത വായിച്ചിട്ടുള്ള (എനിക്കെന്നല്ല, കവിതാസംബന്ധിയായ സെന്‍സിബിലിറ്റിയില്‍ എനിക്കു വിശ്വാസമുള്ള ഒരു സമൂഹത്തിലെ തന്നെ)ഒരാളെയും സംബന്ധിച്ചിടത്തോളം അവതാരികയും യുംകരിതാവഅ യും ഒന്നും ഒരു പ്രശ്നമേ അല്ല.കുറച്ചു നാള്‍ മുന്‍പ് അവന്‍ പോസ്റ്റ് ചെയ്ത നൃത്തം എന്ന ഒറ്റ കവിത മതി അവനെ കുറിച്ച് സാക്ഷി പറയാന്‍.

“ഹരികുമാറില്‍നിന്ന് കിട്ടാനുള്ളത്‌ കിട്ടി , ഇനി അയാളെ എന്തിനാണ്‌ ഇല്ലേ..“
ഹരികുമാറില്‍ നിന്ന് അവന് എന്തു കിട്ടാന്‍..?കവിതയെ ഒരു അവയവം പോലെ ലാളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പാടു പേര്‍ ഈ ബൂലോകത്തുണ്ട്.അവരില്‍ നിന്നും കിട്ടിയതില്‍ കൂടുതലൊന്നും കുഴൂരിന് ഹരികുമാരില്‍ നിന്നും കിട്ടാനില്ല.അത് അയാള്‍ വിചാരിച്ചാല്‍ മാറുകയും ഇല്ല.കാരണം ഒരു മാധ്യമത്തിന്റെയും വിമര്‍ശകന്റെയും സര്‍ടിഫികറ്റില്ലാതെയാണ് കുഴൂരിനെ ബൂലോകം സ്വീകരിച്ചത്.ഇവിടെ സ്വീകരിക്കപ്പെടാന്‍ ഒരേയൊരു യോഗ്യത നന്നായി എഴുതുക എന്നതാണ്.(അല്ലാതെ പിന്നെ ഏതു മാധ്യമത്തില്‍ വന്ന കവിതയുടെ,ഏത് അവാര്‍ഡിന്റെ,ഏത് പുസ്തകത്തിന്റെ പേരിലാണ്, വിഷ്ണു ബ്ലോഗരുടെ ഏറ്റവും പ്രിയപ്പെട്ട കവികളില്‍ ഒരാളായത്..)ഇവിടെ ഒരാള്‍ ബഹുമാനിക്കപ്പെടുന്നത് അയാളുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ്.അതിന്റെ അളവുകോലാവാനുള്ള ദ്രവ്യമൊന്നും ഹരികുമാറിനില്ല.അതുകൊണ്ട് അയാളുമായി ഏച്ചുകെട്ടി വിത്സനെയും , ലാപുടയേയും പോലെ ഉള്ളവരെ വിലയിരുത്താന്‍ ശ്രമിക്കാതിരിക്കുക.അവരെ അരിക്കാനായി കുറച്ചുക്കുടി ഉറപ്പുള്ള ഒരു അരിപ്പ തരപ്പെടുത്തുക.