ലാപുട
ടി.പി വിനോദിന്റെ കവിതകള്‍.ബൂലോകത്ത് ഏറ്റവും വായിക്കപ്പെട്ട കവി ഒരു പക്ഷേ വിനോദാവും.കമ്മ്യൂണിസ്റ്റ് പച്ച,ബോറടിയുടെ ദൈവം തുടങ്ങിയ കവിതകള്‍ ശ്രദ്ധേയം.
‘ലാപുട കവിതകള്‍ പലപ്പോഴും എനിക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളെ ഓര്‍മിപ്പിക്കാറുണ്ട്. ബുദ്ധിപരമായ നിരീക്ഷണങ്ങളാണ് പലപ്പോഴും ലാപുടയുടെ കവിതകളുടെ കാതല്‍ എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും, ഇതേ ബുദ്ധിപരമായ അവധാനത ലാപുട വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു’ -കണ്ണൂസ്(ലാപുട സൂചിപ്പിക്കുന്നത് എന്ന വിനിമയങ്ങളിലെ ബ്ലോഗ് പോസ്റ്റിലെ കമന്റ്)
പ്രമാദം
പ്രമോദിന്റെ കവിതകള്‍.അലങ്കാരങ്ങളുടെ ഉടയാടകള്‍ പറിച്ചെറിഞ്ഞ പുതുകവിതയുടെ പ്രതിനിധി.ശക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഉള്ളതാണ് പ്രമോദ് കവിതകളില്‍ മിക്കവയും.
ഇടങ്ങള്‍
അബ്ദുള്ള വല്ലപുഴയുടെ കവിതകള്‍.കുഴലൂത്തുകാരന് എന്ന കവിത ശ്രദ്ധേയം.വളരെ കുറച്ചു മാത്രം എഴുതുന്ന ഇയാള്‍ വായനക്കാരനെ നിരാശപ്പെടുത്താറില്ല.
രാപ്പനി
ടി.പി അനില്‍ കുമാറിന്റെ കവിതകള്‍.രണ്ട് അധ്യായങ്ങളുള്ള നഗരം എന്നൊരു സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. ‘ഓര്‍മ്മകളെ നിങ്ങള്‍ എഴുതുമ്പോള്‍ ഞാനതില്‍ എന്റെ ഓര്മ്മക്കുറവുകളെ വായിക്കുന്നു. അതുകൊണ്ട് മനുഷ്യപ്പറ്റിന്റെ പെരുക്കപ്പട്ടികകള്‍ എന്ന് നിങ്ങളുടെ കവിതകളെ വിളിക്കാന്‍ എനിക്കിഷ്ടമാണ്’-ലാപുട കുഞ്ഞുബൈദാപ്ല എന്ന
അനിലിന്റെ കവിതയ്ക്ക് എഴുതിയ കമന്റ്..
അരൂപി
പരാജിതന് എന്ന പേരില്‍ എഴുതുന്ന ഹരികൃഷ്ണന്റെ കവിതകള്‍.നല്ലൊരു വായനക്കാരനും എഴുത്തുകാരനും ചിത്രകാരനുമാണ് ഈ ചെറുപ്പക്കാരന്.
‘അക്ഷരത്തിലും, ചിന്തയിലും ഹരി 'അപരാജിതന്‍' ആണെന്ന് ഞാന്‍ ഇനിയും അടിവരയിട്ട് പറയും.’-പി ശിവപ്രസാദ് വിശ്വാസം എന്ന കവിതയ്ക്ക് നല്കിയ കമന്റില്‍ നിന്ന്
കുഴൂര്‍ വിത്സന്റെ കവിതകള്‍
പ്രശസ്തനായ എഴുത്തുകാരന്.കയ്യടക്കമുള്ള കവി.മൂന്ന് സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.ഒരു ഇ-പുസ്തകവും ഉണ്ട്.കുഴൂരിന്റെ ഒരു കവിതയും ഉപേക്ഷിക്കാനാവില്ല.എല്ലാ കവിതകള്‍ക്കും എന്തെങ്കിലും പുതുതായി നിങ്ങളോട്പറയുവാനുണ്ട്.
മുക്കുറ്റി
പുത്തലത്ത് വിനോദിന്റെ കവിതകള്‍. ഒരു സാമ്രാജ്യം അസ്തമിക്കുന്നു എന്ന കവിത അതിമനോഹരമായ ഒന്നാണ്.
അനുരണനങ്ങള്‍
വിശാഖ് ശങ്കറിന്റെ കവിതകള്‍.ബൂലോക കവിതകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരെഴുത്തുകാരനാണ് വിശാഖ്.
തിരമൊഴി
പ്രശസ്ത കവി പി.പി രാമചന്ദ്രന്റെ കവിതകളും നിരീക്ഷണങ്ങളും
ദേവസേനയുടെ കവിതകള്‍
എഴുത്തിന്റെ പെണ്‍വഴി.പല കവിതകളും അല്പം സെന്‍സേഷണല്‍ ആണോ എന്ന് വായനക്കാരന് സംശയിക്കും.ഒരു തുറന്നുപറച്ചിലിനെ നാമൊക്കെ ഭയക്കുന്നുണ്ടല്ലോ...
വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്
പ്രശസ്ത കവി മനോജ് കുറൂറിന്റെ കവിതകള്‍.
ജീവിതരേഖകള്‍
ജി.മനുവിന്റെ കവിതകള്‍.കവിതയുടെ സാമ്പ്രദായിക വഴിയിലൂടെ നടക്കാനിച്ഛിക്കുന്നു ഈ എഴുത്തുകാരന്.ഈണവും താളവുമുള്ള കവിതകള്‍ വായിക്കാന്‍ കിട്ടുന്നില്ലെന്ന് പരാതി പറയുന്നവര്‍ക്ക് മനു ഒരാശ്വാസമാവും.
ചില സെമി ബ്ലാക്ക് കരങ്ങള്‍
പൊന്നപ്പന്റെ കവിതകള്‍.സ്വന്തം കൂട്ടില്‍ വല്ലപ്പോഴും മുട്ടയിടാറുള്ള കുയിലാണ് പൊന്നപ്പന്.താന്‍ വായിക്കുന്ന കവിതകള്‍ക്ക് തന്റേതായ ഒരു കൂട്ടിച്ചേര്‍ക്കലിന് കൈതരിച്ചിട്ടോ എന്തോ പൊന്നപ്പന്റെ നിമിഷകവിതകള്‍ പല ബ്ലോകങ്ങളിലും പിന്മൊഴിയായി കിടക്കുന്നു.എപ്പോഴും കവിയായ ഒരുവന് എന്ന് ഞാനിവനെ ചൂണ്ടുന്നു.
ഇലകള്‍ പൊഴിയുന്ന വഴിയില്‍
ടി.വി സുനീതയുടെ കവിതകള്‍. ഒതുക്കവും ധ്വനിഭംഗിയുമുള്ള എഴുത്ത്-പരാജിതന്
പനിക്കൂര്‍ക്ക
ശിവകുമാര്‍ അമ്പലപ്പുഴയുടെ കവിതകള്‍.ശിവകുമാര്‍ ദൃശ്യമാധ്യമങ്ങളില്‍ കവിത അവതരിപ്പിക്കാറുണ്ട്.പനിക്കൂര്‍ക്ക എന്ന പേരില്‍ ഒരു സമാഹാരം ഇറങ്ങിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കവിതകള്‍ ആനുകാലികപ്രസിദ്ധീകരണങ്ങളിലും
വരുന്നുണ്ട് .
രാജീവ് ചേലനാട്ട്
രാജീവ് ചേലനാട്ടിന്റെ അധികം രചനകള്‍ ബൂലോകത്ത് വന്നിട്ടില്ല.എങ്കിലും കാമ്പുള്ളവയാണ് അദ്ദേഹത്തിന്റെ കവിതകള്‍.
abraacadabra
ലതീഷ് മോഹന്‍ വലിയ സാധ്യതകള്‍ ഒളിച്ചിരിക്കുന്ന ഒരു യുവ എഴുത്തുകാരനാണ്.ആരും മേയാത്ത ഭൂമികള്‍ സ്വന്തമായുള്ള അപൂര്‍വം ചിലരില്‍ ഒരാള്‍.
രാജേഷ് ആര് വര്‍മ ശ്ലോകങ്ങളും കഥകളും കൂടുതല്‍ എഴുതുന്നു.അദ്ദേഹത്തിന്റെ ശ്രീമദ് ഇ. എം. എസ്. അഷ്ടോത്തരശതനാമസ്തോത്രം ഒന്നാന്തരം ആക്ഷേപഹാസ്യരചനയാണ്.
ബൂലോകത്ത് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ഒന്നാമത്തെ കഥാകൃത്ത്.ഇടയ്ക്ക് കവിതകളും എഴുതാറുണ്ട്.
ഡ്രീംസ്
ബിനു എം ദേവസ്യയുടെ കവിതകള്‍.രോഗശയ്യയില്‍ കവിതയില്‍ അഭയം തേടുന്ന ഒരു പതിനേഴുകാരന്.
ആര്യ അല്‍ഫോണ്‍സിന്റെ കവിതകള്‍.ആര്യയുടെ ഒരു കവിത ഈയിടെ സമകാലികമലയാളം വാരിക(?)യില്‍ പ്രസീദ്ധീകരിച്ചു.
ചാരുകേശി
പി ശിവപ്രസാദിന്റെ കവിതകള്‍.മൈനാഗന്‍ എന്ന പേരില്‍ കഥകളും എഴുതുന്നു.ഈണവും താളവുമുള്ള കവിതകള്‍ എഴുതുമ്പോഴാണ് ശിവപ്രസാദ്കവിതകള് കൂടുതല്‍ ചാരുതയുള്ളതാവുന്നത്.കാട് എന്ന മനോഹരമായ കവിത വായിച്ചു നോക്കൂ.
ചിദംബരി
നല്ല കവിതകളുടെ മറ്റൊരു ബ്ലോകം.സുനാമി എന്ന നല്ലൊരു കവിത ഈ ബ്ലോഗില്‍ ഈയിടെ വായിക്കാന്‍ കിട്ടി.
ഞാന്‍ ഇരിങ്ങല്‍
കവിതയുമായി അനുരാഗത്തിലാണ് ഇരിങ്ങല്‍. തന്നെപുതുക്കാന് അയാള്‍ നിരന്തരം ശ്രമിക്കുന്നുണ്ട്.
ഞാന്‍ ഇരിങ്ങല്‍
ഇരിങ്ങലിന്റെ മറ്റൊരു ബ്ലോകം
മൊഴിമാറ്റം
പരാജിതന് തര്‍ജ്ജുമ ചെയ്ത കവിതകള്‍.ഒക്ടോവിയോപാസ്,പൗലോ കൊയ്ലോ,റെയ്മണ്ട് കാര്‍വര്‍ തുടങ്ങിയവരുടെ കവിതകളുടെ തര്‍ജ്ജുമ ഇവിടെ കാണാം.
ജോഷിയുടെ കവിതകള്‍
പി.പി രാമചന്ദ്രന്റെ മറ്റൊരു ബ്ലോകം.
മരിയുവാന
ഭൂതാവിഷ്ടന്‍ എന്ന പേരില്‍ എഴുതുന്ന ജയേഷിന്റെ കവിതകള്‍ .ഇടങ്ങള്‍ എന്ന സമീപകാല രചന ശ്രദ്ധേയം.
വിനിമയങ്ങള്‍
വിശാഖ്ശങ്കറിന്റെ കാവ്യ നിരീക്ഷണങ്ങള്‍.ഒറ്റക്കവിതാ പഠനങ്ങള്‍ക്കു വേണ്ടി തുറന്ന ഈ ബ്ലോകം നല്ലൊരു ചര്‍ച്ചാ വേദിയാണ്..
കൂടാളിയന്
നാസര്‍ കൂടാളിയുടെ കവിതകള്‍
കുറിപ്പുകള്‍
ശിശുവിന്റെ കവിതകള്‍.ആള് ശിശുവൊന്നുമല്ല.
കാവ്യം
ആനുകാലികങ്ങളില്‍ വരുന്ന കവിതകള്‍ ഇന്റര്‍നെറ്റ് വായനക്കാര്‍ക്ക് യൂണികോഡില് പരിചയപ്പെടുത്തുന്നു.നല്ല കവിതകളുടെ ഒരു കലവറയായി ഇതു മാറിയിട്ടുണ്ട്.
മാധ്യമം പത്രത്തിന്റെ സബ് എഡിറ്ററായ കെ.പി റഷീദിന്റെ കവിതകള്‍.
മുംസിയുടെ കവിതകള്‍.
എന്റെ(വിഷ്ണുപ്രസാദ്) കവിതകള്‍.
അനുവാര്യര്‍ അഥവാ അനിയന്‍സ് എഴുതിയ കവിതകള്‍.നല്ല കുറച്ചു കവിതകള്‍ ഇവിടെ കാണാം.
കവിതയുടെ മാജിക് കാണണമെങ്കില്‍ ഉമ്പാച്ചിയെ വായിക്കണം.ഉമ്പാച്ചി എന്ന പേരില്‍ എഴുതുന്ന റഫീക് മലയാളകവിതയ്ക്ക് ഒരു വാഗ്ദാനമാണ്.
ഐശിബിയുടെ കവിതകള്‍ അടുത്തകാലത്താണ് ബൂലോകം കണ്ടു തുടങ്ങിയത്.അവരുടെ ഇംഗ്ലീഷിലുള്ള കവിതകള്‍ മികച്ചതാണ്.
വല്യമ്മായി എന്ന പേരില്‍ എഴുതുന്ന രഹ്ന അലിയുവിന്റെ കവിതകള്‍
കവികളുടെയും ഗായകരുടെയും ഒരു കൂട്ടായ്മ.പേര് സൂചിപ്പിക്കുന്നതു തന്നെ.
പൊതുവാളന്റെ കവിതകള്‍.പൊതുവാളന്‍ കവിതകളില്‍ മിക്കവയും സാമ്പ്രദായികമായ വഴിയില്‍ തന്നെയാണ്.
സുനില്‍ സലാമിന്റെ കവിതകള്‍.
ബാബുവിന്റെ കവിതകള്‍.
അത്തിക്കുര്ശ്ശിയുടെ കവിതകള്‍
സമീഹയുടെ കവിതകള്‍
യാത്രാമൊഴിയുടെ കവിതകള്‍
അജിത് പോളക്കുളത്തിന്റെ കവിതകള്‍
സനാതനം
സനാതനന്റെ കവിതകള്‍.
കാര്‍ട്ടൂണിസ്റ്റായ അഡ്വക്കറ്റ്.എസ് ജിതേഷിന്റെ കവിതകള്‍
ആരോ ഒരാള്‍ എന്ന പേരില്‍ എഴുതിയിരുന്ന അനീഷിന്റെ കവിതകള്‍.അതികാല്പനികമായ ഗദ്യത്തില്‍ എഴുതപ്പെട്ട കവിതകള്‍.
എഴുതിത്തുടങ്ങുന്ന ഒരാള്‍.
19 അഭിപ്രായങ്ങൾ:
ബൂലോക കവിതകളീലേക്ക് ഒരു ചൂണ്ടു പലക.ഉള്‍പ്പെടുത്താന്‍ വിട്ടുപോയ ബ്ലോകങ്ങളുടെ പേര്,ലിങ്ക് തുടങ്ങിയവ ചൂണ്ടിക്കാണിച്ചാല്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നതാണ്.
മറുവാക്ക്
ചോപ്പ്
വെള്ളിനക്ഷത്രം
http://thabasum.blogspot.com/
http://mithramm.blogspot.com/
Please add: http:/poemsofsureshkeezhillam.blogspot.com
illate poya njan enna bhavam.
njan ennapavam ...:)
htttp://dinesanvarikkoli.blogspot.com/
htttp://dinesanvarikkoli.wetpaint.com/
sasneham,
dinesanvarikkoli......
നജൂസ്
തലിവിടമ്യുണ്ടായിരിക്കണം
കവിതയുടെ നാട്ടുപച്ചയുമായി.....
ബ്ലോഗ് : ചില്ല.
URL : http://kudil-thanal.blogspot.com/
തണലിവിടമുണ്ടായിരിക്കണം
എന്ന് മാറ്റി വായിക്കുക.
അക്ഷരത്തെറ്റിന് മാപ്പ്
http://shilalikhitham.blogspot.com/
വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയതാണേ ..
ഒന്നു വായിച്ചു നോക്കണേ ...
http://pravasiudemannu.blogspot.com/
asainar
ഒന്നു വായിച്ചു നോക്കൂ
http://perunaden.blogspot.com/
http://www.kavitha-malayalam.blogspot.com/
Please see http://vinuvinteviralukal.blogspot.com/
ഇവിടെ എന്റെ ചില രചനകള്‍ ഉണ്ട്. കവിതകളാണെന്ന് തോന്നുന്നുവെങ്കില്‍ ബൂലോക കവിതയില്‍ എനിക്കുമൊരിടം തരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
http://thambivn.blogspot.com/
ആത്മകഥ
രാത്രി
യുറക്കത്തിനും
മുമ്പ്
തിന്നു
തീര്‍ക്കണം.
www.mazhipena.blogspot.com
യോഗ്യതയുണ്ടോ എന്നറിയില്ല...എങ്കിലും...
www.thejasvini.blogspot.com
hai please add my blog also sreejith100.blogspot.com
thanks
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ