രാമചന്ദ്രൻ വെട്ടിക്കാട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാമചന്ദ്രൻ വെട്ടിക്കാട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21/5/11

വാതിൽ ചാരിയിട്ടേയുള്ളു

രാമചന്ദ്രൻ വെട്ടിക്കാട്ട്



വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

അമ്മയോ അച്ഛനോ ആകാം

ഞങ്ങൾ കാർട്ടൂൺ കാണുകയാകും
അല്ലെങ്കിൽ ഹോം വർക്ക്
അതുമല്ലെങ്കിൽ വെറുതെ ബ്ലോക്കുകളടക്കി
പലതരം വീടുകളുണ്ടാക്കി
അച്ചനുമമ്മയുമായി അഭിനയിക്കുകയാകും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

നാട്ടുകാരാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കിരിക്കുന്നത്
ഞങ്ങളെ അറിയാനായിരിക്കും
മറ്റാരുമറിയാതെ
അലിഞ്ഞില്ലാതാവാനായിരിക്കും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

പോലീസാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കുന്നത്
മുഖം നോക്കിയിരിക്കാനാകും
ഐസ് ക്രീമിൽ വിഷം ചേർത്തോ
ഫാനിൽ കുരുക്കിട്ടോ ചാകാനായിരിക്കും

ഞങ്ങളീ മുറിയിലൊന്നിരുന്നോട്ടെ