3/9/11

അരാജ്യകകവിതകൾ





സച്ചിദാനന്ദൻ കല്പറ്റ നാരായണൻ പി പി രാമചന്ദ്രൻ പി എൻ ഗോപീകൃഷ്ണൻ
പി രാമൻ വി എം ഗിരിജ വീരാൻ‌കുട്ടി  സെബാസ്റ്റ്യൻ കരുണാകരൻ സർജു കുഴൂർ വിത്സൺ കവിത ബാലകൃഷ്ണൻ വിഷ്ണുപ്രസാദ് ലതീഷ് മോഹൻ 

 കൃസ്പിൻ ജോസഫ് നിരഞ്ജൻ ജയദേവ് എം ആർ വിഷ്ണുപ്രസാദ്
എം ആർ അനിൽ‌കുമാർ അഭിരാമി ദേവസേന ........


30കവിതകളുടെ സമാഹാരം
ബൂലോകകവിതാ അടയാളം

കവിതകളിലേക്ക് ...

41 അഭിപ്രായങ്ങൾ:

ഏറനാടന്‍ പറഞ്ഞു...

അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍

ടി പി സക്കറിയ പറഞ്ഞു...

ആശംസകള്‍.............

JIGISH പറഞ്ഞു...

"സമുദ്രാതിര്‍ത്തിയില്‍ മഴ നനയുന്ന
പായ്ക്കപ്പലുകള്‍ അവര്‍ ഉപേക്ഷിച്ചുപോയ
അവരുടെതന്നെ ജീവിതങ്ങളാണ്." ഈ വരികൾ ഞാനെടുക്കുന്നു...ഹൃദയത്തോടു ചേർത്തുവെയ്ക്കുന്നു..

anoop.kr പറഞ്ഞു...

asamsakal..

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

എല്ലാ കവിതകളും വായിച്ചു.. സന്തോഷം... വിഷ്ണുവിനും ലതീഷിനും ക്രിസ്പിനും സെബാസ്റ്റ്യനും മറ്റെല്ലാവർക്കും നന്ദി. (അഭിരാമിയുടെ പേജ് മാത്രം കണ്ടില്ല.എന്തുപറ്റി?)

asmo puthenchira പറഞ്ഞു...

ealla kavithakkum
oonashamsakl.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

vayichu..randu moonnu thavana koodi vaayikkendi varum..ennittu parayaam abhipraayam

sandeepunnikrishnan പറഞ്ഞു...

പ്രിയ ക്രിസ്പിന്‍ ., അഴീക്കോട് ക്യാമ്പില്‍ വെച്ച്‌ നീ എന്റ കൈയ്യില്‍ നിന്ന് പത്ത് രൂപ കടം മേടിച്ചോണ്ട് പോയതാ ....പിന്നെ ഇപ്പോള്‍ കവിതയുമായി കണ്ടു .....കവിത കൊള്ളാം...ഞാന്‍ കവിതയുടെ കടക്കാരനായി......

Panikkoorkka പറഞ്ഞു...

ഇത്രയും വായിച്ചതിൽ ഏറ്റവും തൊട്ടത് രാമചന്ദ്രന്റെ രണ്ടീച്ചകൾ

Mahi പറഞ്ഞു...

മുക്കുറ്റി പൂ

ഏറുമാടം മാസിക പറഞ്ഞു...

njaanilla enna sankadam maathram...

ഏറുമാടം മാസിക പറഞ്ഞു...

njanilla enna sangadam maathram.....

MOIDEEN ANGADIMUGAR പറഞ്ഞു...

എല്ലാ കവിതകളും ഇഷ്ടമായി. അവർണ്ണം ഏറെ ഇഷ്ടപ്പെട്ടു. ആശംസകൾ..

Unknown പറഞ്ഞു...

naseere, kutamattam ennath kootumattam ennayittunt..pl. correct

Pathrose Chenginiyadan പറഞ്ഞു...

ഭീരുത്ത്വംവെടിയുക. (നിനക്കില്ല ? - വെട്ടുകല്ലും കരിങ്കല്ലും നിനക്ക് ചവിട്ടി തിരിച്ചറിയാം;കൂരിരുട്ടിലും) പെഗ്ഗ് വിട്ട് പടവാളെടുക്കുക. ഇരുള്ളില്‍ നിന്നും വെളിവിലേക്ക്... സ്വരം പോലെ തന്നെ. ചില താടിക്കാര്‍... ഭീരുക്കളായ ബുദ്ധിജീവികള്‍...രംഗം വിട്ടോടാന്‍ വെമ്പുന്നോര്‍... സ്മൃതികള്‍ നന്നായിട്ടുണ്ട്. ആശംസകള്‍..

Mahesh Palode പറഞ്ഞു...

ലതീഷ്, അനീഷ്, കലേഷ്, വിഷ്ണു, ശൈലന്‍, ക്രിസപിന്‍... പുതുകവിതയുടെ യുവതലമുറയില്‍ നിന്ന്മികച്ച കവിതകള്‍ വായിക്കാനായതില്‍ സന്തോഷം

Mahesh Palode പറഞ്ഞു...

വിഷ്ണുവിന്റെ കവിത ആവര്‍ത്തനം കൊണ്ട് ബോറടിപ്പിചചു

വിഷ്ണു പ്രസാദ് പറഞ്ഞു...

@mahesh palode(എന്റെ കവിതയാവും ബോറടിപ്പിച്ചതെന്ന് കരുതുന്നു)
അഭിപ്രായത്തിന് നന്ദി.

Mahesh Palode പറഞ്ഞു...

@vishnuprasad

Mahesh Palode പറഞ്ഞു...

എന്റെ ആദ്യത്തെ കമന്റില്‍ എം.ആര്‍.വിഷ്ണുവിനെയാണ് പറഞ്ഞത്.രണ്ടാമത്തെ കമന്റില്‍ വിഷ്ണുപ്രസാദിനെയും. വിഷ്ണുപ്രസാദിന്റെ ഈയടുത്ത് വായിച്ച എല്ലാകവിതകളും ആവര്‍ത്തനവിരസതയുണ്ടാക്കുന്നു.താങ്കളുടെ ഊ കവിതയും എവിടെയോ വായിച്ച ഒരു കമന്റില്‍പറഞ്ഞപോലെ സങ്കല്പത്തിന്റെ വാണത്തിലേറി നിയന്ത്രണം നഷ്ടപ്പടുന്ന പോലെയായി.റൊമാന്റിക് കവിതയുടെ മറ്റൊരു രൂപമാണ് താങ്കളുടെ പലകവിതകളും.കവിതയില്‍ അല്പം കൂടി ആത്മനിയന്ത്രണം പാലിക്കുന്നത് നല്ലതായിരിക്കും.താങ്കള്‍ക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം താങ്കളുടെ ഇഷ്ടം പോലെ. പക്ഷേ ഭാഷയിലും വികാരത്തള്ളിച ചയിലും താങ്കളുടെ കവിത ഏകതാനതയുണ്ടാകക്കുന്നു എന്നത് എന്ടെ മാത്രം തോന്നലാവില്ല

umbachy പറഞ്ഞു...

"സങ്കല്പത്തിന്റെ വാണത്തിലേറി നിയന്ത്രണം നഷ്ടപ്പടുന്ന"
യാഥാർത്ഥ്യത്തിന്റെ വാണം ഏതാ...?
അനിയന്ത്രിതമായ പാച്ചിലല്ലേ ആകപ്പാടെ വാണം,
കമ്പിത്തിരി, ഓലപ്പടക്കം, ഒക്കെ എടുത്തുപയോഗിക്കൂ...മഹേ...

വിഷ്ണു പ്രസാദ് പറഞ്ഞു...

@mahesh palode
ഒരു എഴുത്തുകാരനെ സംബന്ധിച്ച് നിരാശാജനകമായ അഭിപ്രായമാണെങ്കിലും താങ്കളുടെ അഭിപ്രായം ഒരു വീണ്ടുവിചാരത്തിന് ഞാന്‍ സ്വീകരിക്കുന്നു.നന്നായെങ്കിലോ... :)

lalunmc പറഞ്ഞു...

നന്നായി , എല്ലാം വയുച്ചു ആസ്വതിച്ചു , അക്ഷരങ്ങള്‍ കൃത്യമായി അടുക്കി അര്‍ഥമുള്ള വാക്കുകള്‍ ആക്കി കൃത്യ സമയത്തുപോയോഗിച്ച ഉട്ടനവധി മുഹൂര്‍ത്തങ്ങള്‍ , എല്ലാവര്ക്കും നന്ദി , തുടര്‍ന്നും കാക്കുന്നു ,

അവീഷ് പുത്തന്‍വീട്ടില്‍ പറഞ്ഞു...

Nannayitunde.....

എരമല്ലുര്‍ സനില്‍ കുമാര്‍ പറഞ്ഞു...

Kavithakalokke nenjode cherkkunnu.Pravarthanangalkkokke abinandangal

എരമല്ലുര്‍ സനില്‍ കുമാര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നസീര്‍ കടിക്കാട്‌ പറഞ്ഞു...

30 കവിതകൾ

ഞാൻ തിരഞ്ഞെടുത്തതല്ല.
എന്നെ മാത്രം തിരഞ്ഞുവന്നത്.
കവിത അത്ര എളുപ്പമല്ലെന്ന് പല കവികളും തെളിയിച്ചു.

മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ കവിതയില്ലെന്നും,ഷക്കീലയാണെന്നും നിലവിളിച്ച അനീഷിന്റെ കവിത 30 കവിതകളിൽ
നിന്നു ഞാൻ ആദ്യം നിരാകരിക്കുന്നു.
രാജേഷ് ചിത്തിരയുടെ (മുന്‍വിധികളെ വിവര്‍‍ത്തനം ചെയ്യുന്ന വിധം )ശ്രമത്തോട് അടുപ്പം തോന്നുന്നെങ്കിലും അതും നിരാകരിക്കുന്നു.ശൈലനെ ചവറ്റുകുട്ടയിലിടുന്നു.കരിയാടിനെ ഇരുത്തിയെഴുതിക്കാൻ തോന്നുന്നു.കണ്ണന്റെ കവിത പ്രസിദ്ധീകരിക്കുന്നു.അഭിരാമിയ്ക്ക് ഒരു പേജ് മാറ്റി വെക്കുന്നു.റഫീക്കിന്റെ ഈ കവിത തിരിച്ചയക്കുന്നു.എം.ആർ.അനിൽ കുമാർ കവിതയിൽ നിന്നു തെന്നുന്നുവോ എന്ന സംശയത്തോടെ അവസാന പേജിലിടുന്നു.ദേവസേനയുടെ കവിത മടുപ്പോടെ അതേ കവറിൽ മടക്കിയയക്കുന്നു.എം.ആർ.വിഷ്ണുപ്രസാദിന്റെ കവിത നടുപ്പേജിലിടുന്നു.കലേഷിന്റെ കവിത അതിനു തൊട്ടുള്ള പേജിലും.(നസീർ കടിക്കാടിന്റെ കവിത അക്കിത്തത്തിനു പകരം ആദ്യപേജിൽ .).....30 കവിതകൾ ഒട്ടിച്ചുവെച്ചപ്പോൾ സച്ചിദാനന്ദനല്ല,കല്പറ്റയല്ല,കെ.ജി.എസ്സല്ല,
ഞാൻ തിരഞ്ഞെടുത്ത ആദ്യ കവിത ഗോപീകൃഷ്ണന്റെ “നരഭോജനം”ക്രിസ്പിൻ ജോസഫിന്റെ “യാത്ര, സംഗീതം എന്നിവയെക്കുറിച്ച് ഒരുപന്യാസം“ വിഷ്ണുപ്രസാദിന്റെ “ഗെയിം “...

30 കവിതകളിൽ നിന്ന് മൂന്നാൾ എനിക്കു നല്ല കവിത തന്നു.

ഈ മൂന്നു കവിതകളെക്കുറിച്ചു മിണ്ടാതെ നടക്കുന്ന എല്ലാ കവിതാവായനക്കാർക്കും
ഈ അരാജ്യകം.

വിഷ്ണു പ്രസാദ് പറഞ്ഞു...

വായനയുടെ രുചിഭേദങ്ങളുണ്ട്.എങ്കിലും ഗോപീകൃഷ്ണന്റെ കവിത ആദ്യവായനയില്‍ തന്നെ കൂടെപ്പോന്ന കവിതയാണ്.ദേവസേനയുടെയും കലേഷിന്റെയും കവിതകള്‍ അതിലെ മനുഷ്യാനുഭവങ്ങള്‍ കൊണ്ട് എനിക്ക് ആകര്‍ഷകമായി.എല്ലാ കവികളും അവനവനെ ആവര്‍ത്തിക്കുന്നുവെന്ന് കണ്ടു.അത് ദോഷമാണോ എന്തോ?നരഭോജനത്തില്‍ ഒരു അന്തോണി ടെറിക്കനെ കാണാം.

വിഷ്ണു പ്രസാദ് പറഞ്ഞു...

മുന്‍‌പ് അധികം വായിക്കാത്തതിനാലാവാം കരുണാകരന്റെ കവിതകളില്‍ ആദ്യത്തേതും ഇഷ്ടമായിരുന്നു.

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

ഗോപീകൃഷ്ണന്റെ കവിതയോടുള്ള നസീറിന്റെ ഇഷ്ടം കൊള്ളാം...എനിയ്ക്കത് , വളരെ മികവുറ്റതാകുമ്പോഴും ഉദാസീനമായി എഴുതിയ കവിതപോലെയാണ് തോന്നിയത്... അതേ സമയം ക്രിസ്പിന്റെ കവിതയെപ്പറ്റി, വിഷ്ണുപ്രസാദിന്റെ ഗെയിമിനെപ്പറ്റി പറഞ്ഞത് വളരെ ശരി... 'പറഞ്ഞറിയിക്കാനാമോ രുചിഭേദങ്ങൾ'കവിതയിൽ കാലത്തിൽ...!

naakila പറഞ്ഞു...

എന്റെ കവിത തന്നെ ആദ്യം നിരാകരിച്ചതിന് നന്ദി.
ഗോപീകൃഷ്ണന്റെ കവിത ആദ്യം തിരഞ്ഞെടുത്തതിനും.
എനിയ്ക്കിഷ്ടമായത് വിഷ്ണുമാഷടെ കവിത

Mahesh Palode പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mahesh Palode പറഞ്ഞു...

നസീറേ നിന്റെ അഹങ്കാരമാണ് ഇത്.ആരാണ് നല്ല കവിതയെഴുതിയത്? ഏതാണ് നല്ല കവിത? അതെല്ലാം വായിക്കുന്നവന്റെ അഭിരുചിയാണ് തീരുമാനിക്കുന്നത്.നിനക്ക് ഇഷ്ടമായ കവിത നീ എടുത്തു കാണിക്കുക. അല്ലാതെ മറ്റുള്ളവരുടെ എഴുത്തിനെ കുറച്ചു കാണരുത്. ഒരു കവി എപ്പോഴും മഹത്തായ കവിത എഴുതണമെന്നില്ല. അതുപോലെ ഒരു വായനക്കാരന് നന്നായി തോന്നിയ വായന മറ്റൊരു വായനക്കാരന് മോശമായി തോന്നും.30 കവിതകളില്‍ 3 പേര്‍ നിനക്ക് നല്ല കവിത തന്നു എന്നു പറയുന്നു.ഈ നീ ആരാ?
ഈ മൂന്നു കവിതകളെക്കുറിച്ചു മിണ്ടാതെ നടക്കുന്ന എന്നു പറഞ്ഞല്ലോ. എന്തുകൊണ്ട് ആരും മിണ്ടിയില്ല.ചവറുപോലെ എന്തൊക്കെയോ എഴുതിക്കൂട്ടിയ വിഷ്ണുപ്രസാദോ, ഗോപികൃഷ്ണനോ, കവിത മടുപ്പിച്ച , കവിത എന്ന പേരില്‍ എന്തൊ എഴുതുന്ന കൃിസ്പിനോ, അതോ ഒരിക്കലും ഹൃദയത്തില്‍ തൊടു്ന്ന ഒരു വരിപോലുമെഴുതാത്ത നീയോ? എന്തുകൊണ്ട് പി.പി.രാമചന്ദ്രനെ പറയുന്നില്ല. വളരെ നല്ല, ലളിതമായ, ഹൃദയത്തെ തൊട്ട കവിതയാണത്. കവിത ബൗദ്ധികമായ ഒരു കസര്‍ത്തല്ല. അമിതമായ ബൗദ്ധികത കലര്‍ത്തിയാല്‍ കവിതയാകുമെന്ന് നിന്നെ ആരാണ് പഠിപ്പിച്ചത്?

ഇക്കൂട്ടത്തില്‍ ഏറ്റവും മനോഹരമായ കവിത പി.പി.രാമചന്ദ്രന്റെയാണ്. ഇതിന് കവിത തന്നവരെയോ, ഇവിടെ അഭിപ്രായം പറഞ്ഞവരെയോ പുച്ചിക്കുന്ന, മണ്ടന്മാരാക്കുന്ന ഇത്തരം അഭിപ്രായങ്ങള്‍ക്ക് മാന്യസുഹൃത്തുക്കളും എഴുത്തുകാരും വിസര്‍ജ്ജനത്തിന്റെ വില പോലും കല്പിക്കില്ലെനന് മനസ്സിലാക്കുക.ഇവിയെങ്്കിലും ജീവിതത്തില്‍ ഒരു നല്ല കവിതയെങ്കിലും എഴുതുക.

പ്രിയ എഴുത്തുകാരോട് ഒരപേക്ഷ

ദയവുചെയ്ത് ഇത്തരം ഏമ്പോക്കികള്‍ക്ക് രചനകള്‍ നല്‍കാതിരിക്കുക

രാജേഷ്‌ ചിത്തിര പറഞ്ഞു...

നിരാകണത്തെ സസ്സന്തോഷം സ്വീകരിക്കുന്നു.

കരുണാകരന്‍/കലേഷ് കവിതകളെ ഇഷ്ടപ്പെടുന്നതിനൊപ്പം
മലയാള കവിത മുന്നോട്ടു തന്നെയെന്ന് തൊട്ടറിയുന്നു.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

മഹേഷേ ഇതെന്റെ എന്റെ മാത്രം അഹങ്കാരമാണ്.ഏതു പട്ടിയും അതിന്റെ അഹങ്കാരം സൂക്ഷിക്കും.ഇല്ലെങ്കില്‍ പട്ടിയെ ആനയെന്നും കുഴിയാനയെന്നും എളുപ്പത്തില്‍ വിളിക്കാനാവും.എന്നെ നസീറെന്നു വിളിച്ചുകേള്‍ക്കാനാണ് എനിക്കിഷ്ടം.
താങ്കളെ മഹേഷെന്നു തന്നെ വിളിക്കാനാണെനിക്കിഷ്ടം.

മഹേഷെന്നു പേരുള്ള ഒരു കൂട്ടുകാരനുണ്ടെനിക്ക് ,അപ്പൂന്റനിയന്‍ .
നാലാപ്പാട്ടൂന്ന് നാലടി നടന്നാല്‍ മഹേഷിന്റെ വീട് .ഇപ്പൊഴും ആ വഴി പോയാല്‍ നാലഞ്ചു വരി കവിത പിന്നാലെ കൂടും .കൂവി വിളിക്കും .മാധവിക്കുട്ടി നോക്കി നില്‍ക്കുന്നതു പോലെയൊക്കെ തോന്നും.ആകെക്കൂടി ഇല്ലാണ്ടാവും .

ഇല്ലാണ്ടാവുന്നതിനെ കവിതയെന്നു വിളിക്കാമോ ആവോ ?

(മഹേഷ് പാലോട് ആദ്യമായിട്ടെന്റെ കവിതയോടു പിണങ്ങിയതിങ്ങനെ :“...വള്ളത്തോളിന്റെയോ കുമാരനാശാന്റെയോ ഒന്നും പേരു പറയാനുള്ള യോഗ്യതയുണ്ടോ നിങ്ങള്‍ക്കൊക്കെ?...” )

യോഗ്യതയെക്കുറിച്ച് നല്ല സംശയമുള്ളതു കൊണ്ട് മലയാളത്തില്‍ തന്നെ പല ഭാഷയില്‍ ഇപ്പോഴും തലകുത്തി മറിയുന്നു.കവിത ഭാഷ മാത്രമല്ല.ഭാഷയില്‍ നിന്നുള്ള അന്യഭാഷ കൂടിയാണെന്ന് ഭയങ്കരമായ അഹങ്കാരം .എത്ര മുങ്ങിക്കുളിച്ചിട്ടും പോകുന്നില്ല.അപ്പൂന്റനിയന്‍ പൊറുക്കുക .

“നീ ആരാ?”എന്ന മഹേഷിന്റെ ചോദ്യം തന്നെയാണ് അരാജ്യകകവിതകള്‍ എന്നൊരു കവിതാവ്യാപാര ചിന്തയിലേക്ക് കൊണ്ടു പോയത് .ഞാന്‍ നിന്റെ അയല്‍ക്കാരന്‍ തന്നെയാണ്.

ആരാ എന്ന സ്നേഹത്തിനും ദേഷ്യത്തിനും പകയ്ക്കും പകരം‌വീട്ടലിനും ഉത്തരമായി കിട്ടിയ കവിതയായി തന്നെയാണ് 3 കവിതകളെ ചൂണ്ടിയത് .നമ്മുടെയൊന്നും ഇടപെടലുകളോളം സ്നേഹത്തോളം പ്രണയത്തോളം കൊടുക്കല്‍‌വാങ്ങലുകളോളം കാമത്തോളം രാഷ്ട്രീയത്തോളം ഈ 3 കവിതകള്‍ സ്വയം മടുപ്പിക്കുമെന്നു തോന്നിയില്ല.തോന്നിയെങ്കില്‍ അത് അരാജ്യകം;അതു തന്നെയാണ് അടയാളമാക്കാന്‍ ശ്രമിച്ചതും.

ഇതില്‍ സര്‍ജുവിന്റെ കവിത ഇങ്ങിനെ തുടങ്ങുന്നു: “പൊന്തിക്കഴിഞ്ഞ വിമാനം
പെട്ടെന്ന്
ബാറോ തിയറ്ററോ ആയി മാറും.“
ഇങ്ങിനെയൊരു മറ്റിടം നമ്മോടൊപ്പം നടക്കുകയോ ഓടുകയോ പായുകയോ ചെയ്യുന്നുണ്ട്.അതിനോടു കൊഞ്ഞനം കുത്തിയിട്ടു ആരെ തോല്പിക്കാന്‍ ?ആരാണെന്ന് എനിക്കു തന്നെ അറിയാത്ത എന്നെയോ?ഇപ്പോഴും ഒളിഞ്ഞിരുന്ന് അമ്പെയ്ത്ത് ശീലിക്കുന്ന അപ്പൂന്റനിയനേയോ?

പി.പി.രാമചന്ദ്രന്റെ “ഒന്നുരണ്ടീച്ചകള്‍ “എന്ന
കവിതയിലെ ഒരീച്ചയെ കണ്ടതില്‍ ,അതെന്റെ അപ്പൂന്റനിയന്‍ മഹേഷിന്റെ പേരുകാരനായതില്‍
സങ്കടം.!

എമ്പോക്കീയെന്നു ഈ മഹാശയന്‍ ആദ്യം വിളിച്ചത് എന്നെയല്ലല്ലൊ ,അന്‍‌വര്‍ അലിയെയാണല്ലൊ...അതിലും സന്തോഷം.

30 കവിതകള്‍ ഒരെളുപ്പവിദ്യയല്ല.ഒളിച്ചിരുപ്പല്ല.

JIGISH പറഞ്ഞു...

നസീറിന്റെ നിരാകരണങ്ങൾ മഹേഷിനെ വികാരാധീനനാക്കുന്നതെന്തിന്.? അഭിരുചികളുടെ വ്യതിയാനങ്ങൾ തന്നെയല്ലേ, കവിതയുടെ രസതന്ത്രവും.? സ്വന്തം മനസ്സിലെ നേരിനെ ഭാഷയിലേക്കു പകർത്തിയ നസീറിനെ നമിയ്ക്കുന്നു. ഈ സത്യപ്രസ്താവങ്ങൾ പുതിയപിള്ളേരും മാതൃകയാക്കട്ടെ.! പുറം ചൊറിഞ്ഞുകൊടുത്ത് പേരെടുക്കുന്ന പഴയ പാരമ്പര്യത്തെ നമുക്കു നിരാകരിക്കുക തന്നെ വേണം.! വേണ്ടേ..? അതിലൂടെ, പുതിയ ഭാഷയ്ക്കൊപ്പം ഒരു പുതുസംസ്കാരവും രൂപപ്പെടട്ടെ..!

rachana പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ പറഞ്ഞു...

നീ സ്നേഹിച്ചു തോല്പിച്ചല്ലോ നസീറേ!
നിന്‍റെ അരാജ്യകങ്ങള്‍ക്ക് അതിര്‍ത്തിയില്ലല്ലോ.
നിന്‍റെ പൂക്കള്‍ക്ക് മുമ്പില്‍ മഹേഷിന്‍റെ തോക്ക് വളയട്ടെ.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ പറഞ്ഞു...

അനായാസേന ചിരി വരിച്ചു കിടക്കുന്ന അവള്‍ എഴുന്നേറ്റ് കൂടെപ്പോന്നേക്കാം.
ആയാസകമായ, പ്രാരബ്ധങ്ങളിറക്കിയ ചിലര്‍ കണ്ടാല്‍ ചിരിക്കുകയില്ല. കൂടെയൊട്ട് പോരുകയുമില്ല.
രണ്ടും രണ്ടായി തിരിച്ചു കിട്ടുന്നതിനേക്കാള്‍ വിഷമം രണ്ടില്‍ നിന്ന് ഒന്നായി പറന്നു പോകാനാണ്‌.
പ്രണയാശംസകള്‍, രാം മോഹന്‍.