7/6/11

ദൈവം നടന്നു പോകുന്ന ദിവസം

ആഴ്ചയിലൊരിയ്ക്കല്‍
ദൈവം
നടന്നാണ് പോവുക

വഴിയ്ക്കു വെച്ച്
യാദൃച്ഛികമായ് കണ്ടുമുട്ടിയാലും
തിരിച്ചറിയാനാവാത്ത തരത്തില്‍
രൂപമോ ഭാവമോ
പറയാനാവാത്ത രൂപത്തില്‍

മീന്‍കൂക്കുപോലെ
നമ്മളിലതുതട്ടി
ആവശ്യമോ
അനാവശ്യമോ
എന്ന തോന്നലുമാത്രമുണര്‍ത്തിയേക്കും

വീണ്ടുമങ്ങനെ
നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്
ചതുപ്പുകളില്‍
വിരകളായ് പുതഞ്ഞു കിടക്കും

ദൈവം നടന്നോ
പറന്നോ പൊയ്ക്കോട്ടെ
നാമിതെല്ലാമറിയുന്നതെന്തിന്
എന്നൊരു മറവിയിലേക്ക് !

7 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആഴ്ചയിലൊരിയ്ക്കല്‍
ദൈവം
നടന്നാണ് പോവുക

വഴിയ്ക്കു വെച്ച്
യാദൃച്ഛികമായ് കണ്ടുമുട്ടിയാലും
തിരിച്ചറിയാനാവാത്ത തരത്തില്‍
രൂപമോ ഭാവമോ
പറയാനാവാത്ത രൂപത്തില്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതെ എല്ലാവരും ഇങ്ങിനെത്തന്നെ ചിന്തിക്കുന്നു,
-നാമിതെല്ലാമറിയുന്നതെന്തിന്..
കവിത ഹൃദ്യം

Unknown പറഞ്ഞു...

നാമിതെല്ലാമറിയുന്നതെന്തിന്
എന്നൊരു മറവിയിലേക്ക് !!!!

priyag പറഞ്ഞു...

നാമിതെല്ലാം അറിയണം .

t.a.sasi പറഞ്ഞു...

ദൈവം നടന്നോ
പറന്നോ പൊയ്ക്കോട്ടെ
നാമിതെല്ലാമറിയുന്നതെന്തിന്
എന്നൊരു മറവിയിലേക്ക് !

അസീസ്ഷറഫ്,പൊന്നാനി പറഞ്ഞു...

ദൈവം നടന്നോ
പറന്നോ പൊയ്ക്കോട്ടെ
ആള്‍ ദൈവങ്ങളാവും

അസീസ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.