കുഴൂര്‍ വിത്സണ്
ഓരോ തവണ
നീ ഫോണ്‍ വയ്ക്കുമ്പോഴും
ബര്ദുബായ് ജയിലിന്റെ
സാക്ഷ
ആ പോലീസുകാരന്
മുറുക്കിയടക്കുന്നതിന്റെ
ശബ്ദമെനിക്ക് കേള്ക്കാം
മിസ് കാള്
ജീവപര്യന്തം
തടവ് ശിക്ഷയില്
കഴിയുന്നവന്റെ
ജാമ്യഹര്ജിയാണത്
ഇരുട്ടില്
പേടിയാകുമ്പോള്
അമ്മേയെന്ന്
വിളിക്കാന്
ബാലന്സ്
ഇല്ലാത്തതിനാല്
നേരത്തെ
ഒരു മെസ്സേജ്
ഡ്രാഫ്റ്റ് ചെയ്യുന്നു
6 അഭിപ്രായങ്ങൾ:
പുണ്ണിനുമേലെ ഒരു കുത്തും കൂടി വേണോ..? സങ്കടം പരത്തിയാലും കവിതയാണല്ലോ..?
കറുത്ത മൌനത്തിണ്റ്റെ കവിത.
ഇരുട്ടില്
പേടിയാകുമ്പോള്
അമ്മേയെന്ന്
വിളിക്കാന്
ബാലന്സ്
ഇല്ലാത്തതിനാല്
നേരത്തെ
ഒരു മെസ്സേജ്
ഡ്രാഫ്റ്റ് ചെയ്യുന്നു
നൊമ്പരപ്പെടുത്തുന്നു വരികൾ
When mother is speaking, one forgets the fact that he is in prison.A good poem.
sankatam vannu.......
ഇരുട്ടില്
പേടിയാകുമ്പോള്
അമ്മേയെന്ന് വിളിക്കാന്
ബാലന്സ് ഇല്ലാത്തതിനാല്
നേരത്തെ ഒരു മെസ്സേജ്
ഡ്രാഫ്റ്റ് ചെയ്യുന്നു...!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ