വംശം രേഖപ്പെടുത്താതെ പോയ
ഒരു ജീവിയുടെ
അവസാനപ്രാര്‍ത്ഥന
ദൈവവഴിയില്‍
ഇടയ്ക്കു വച്ച് നിശ്ചലമായ്.
അത് ഉറഞ്ഞുറഞ്ഞ്
ഒരത്താണിയായ് തീര്‍ന്നു;
ദൈവത്തിലേക്കു പോകുന്ന
പ്രാര്‍ത്ഥനകള്‍ക്കു മാത്രം
കാണാവുന്നതും
ഇരിക്കാവുന്നതുമായ്
നിലകൊണ്ടങ്ങിനെ..
ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
ഇല്ലാക്കാലുകളിലിരുന്ന്
മിഴികളില്ലെങ്കിലുമടച്ച്
അത്താണിയില്‍ ഇളവേല്ക്കും
പ്രാര്‍ത്ഥനകള്‍.
പിന്നെ പറന്നേറാനുള്ള
ഊര്‍ജ്ജമാകുന്നതോടെ
പ്രാര്‍ത്ഥനകള്‍ യാത്രയാകും
ഓരോ പ്രാര്‍ത്ഥനയും
ഇളവേറ്റ് പോകുമ്പോഴും
ഉറഞ്ഞുറഞ്ഞ് അത്താണി.
ഒരു ജീവിയുടെ
അവസാനപ്രാര്‍ത്ഥന
ദൈവവഴിയില്‍
ഇടയ്ക്കു വച്ച് നിശ്ചലമായ്.
അത് ഉറഞ്ഞുറഞ്ഞ്
ഒരത്താണിയായ് തീര്‍ന്നു;
ദൈവത്തിലേക്കു പോകുന്ന
പ്രാര്‍ത്ഥനകള്‍ക്കു മാത്രം
കാണാവുന്നതും
ഇരിക്കാവുന്നതുമായ്
നിലകൊണ്ടങ്ങിനെ..
ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
ഇല്ലാക്കാലുകളിലിരുന്ന്
മിഴികളില്ലെങ്കിലുമടച്ച്
അത്താണിയില്‍ ഇളവേല്ക്കും
പ്രാര്‍ത്ഥനകള്‍.
പിന്നെ പറന്നേറാനുള്ള
ഊര്‍ജ്ജമാകുന്നതോടെ
പ്രാര്‍ത്ഥനകള്‍ യാത്രയാകും
ഓരോ പ്രാര്‍ത്ഥനയും
ഇളവേറ്റ് പോകുമ്പോഴും
ഉറഞ്ഞുറഞ്ഞ് അത്താണി.
8 അഭിപ്രായങ്ങൾ:
ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
ഇല്ലാക്കാലുകളിലിരുന്ന്
മിഴികളില്ലെങ്കിലുമടച്ച്
അത്താണിയില്‍ ഇളവേല്ക്കും
പ്രാര്‍ത്ഥനകള്‍..
nalla kavitha
ilavelkkum enna vaak vendennu tonni.
nashtamgalude
pararthnakalude kavitha..
ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
ഇല്ലാക്കാലുകളിലിരുന്ന്
മിഴികളില്ലെങ്കിലുമടച്ച്
അത്താണിയില്‍ ഇളവേല്ക്കും
പ്രാര്‍ത്ഥനകള്‍.....!
പ്രാര്‍ഥനകള്‍ കവിതയാകും കവിതകള്‍ പ്രാര്‍ഥനയാകുമോ...?
കവിത ഇഷ്ടപ്പെട്ടു!
പിന്നെ പറന്നേറാനുള്ള
ഊര്‍ജ്ജമാകുന്നതോടെ
പ്രാര്‍ത്ഥനകള്‍ യാത്രയാകും
angane oduvil prarthanakal avideyethum
നന്നായി മാഷെ..നല്ല കവിത..എന്റെ പ്രാര്‍ത്ഥനയെ ഞാനിവിടെ ഉപേക്ഷിക്കട്ടെ.....
നല്ല കവിത.
പ്രാര്‍ത്ഥനകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ