2/3/11

ആന, ഒരു വീട്ടുമൃഗമല്ല!


കലാം

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ഒരു ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌

അരയാല്‍ തണലിലെ
പനയോല നിറവില്‍
പണിക്കു നിൽക്കുമ്പോഴാണ്
തല വിച്ഛേദിക്കപ്പെടുന്നത്

മുറിവായിൽ
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്

ജടപിടിച്ച ഒരേയൊരോർമ്മയുടെ മറവില്‍
ഒരു മുറിവു പോലെ
കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യമെന്നു പറയാവുന്ന
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്
സിംഹാസനങ്ങളെ നോക്കി
ചിന്നംവിളിച്ച രണ്ട് കുടുസ്സുകണ്ണുകൾ

കടന്നല്‍ കൂട്ടിലേക്കൊരു കല്ലുപോലെ
ആത്മ ബോധത്തിലേക്കൊരു ചവിട്ടു മതി
കരുത്തിന്റെ മല മണ്ണ് കുഴിക്കും

ചങ്ങലകെട്ടുകള്‍ തമാശയാകും
ഏകാധിപത്യം കാട്ടിലേക്കുള്ള വഴി ചോദിക്കും
സ്വാതന്ത്ര്യമെന്നൊക്കെ ആനക്കുട്ടികൾ
റോഡ് മുറിച്ചു കടക്കും

മുറിവേറ്റവരുടെ
ചരിത്രമെന്നൊക്കെ
ചരിത്രത്തിനും മുറിവേറ്റേക്കാം

കരുതിയിരിക്കുക
ആന,ഒരു വീട്ടുമൃഗമല്ല





35 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്,
ഭീമാകാരമായ ശരീരത്തെ,
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌.

വീട്ടുമൃഗം,വീട്ടുജീവിതം,ആന,നീ വല്യ ആനയായോ എന്ന സാധാരണ സാമൂഹ്യവ്യവഹാരം,ചെവിയുടെ ഇടപെടൽ,കണ്ണിൽ നിന്നുള്ള ശരീരത്തിന്റെ മറവി

ഇടയ്ക്കുള്ള കോമകൾ വേണ്ട

കരുതിയിരിക്കുക,
ആന, ഒരു വീട്ടുമൃഗമല്ല തന്നെ

ആ തന്നെ വേണ്ട

ഗോപീകൃഷ്ണന്റെ ദാസിന്റെ അമ്മയ്ക്കു ശേഷം വായിച്ച നല്ല രാഷ്ട്രീയം

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മുറിവേറ്റവരുടെ
ചരിത്രം കുറിക്കുമ്പോള്‍,
ചരിത്രത്തിനും മുറിവേറ്റേക്കാം!
!!

Pranavam Ravikumar പറഞ്ഞു...

കൊള്ളാം.. ആശംസകള്‍ !

kaviurava പറഞ്ഞു...

ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍,
ആഴങ്ങളിലുണങ്ങാത്ത മുറിവ് പോല്‍,
ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്.

ചന്ദ്രകാന്തം പറഞ്ഞു...

ആത്മ ബോധത്തിലേക്കൊരു
തീപ്പൊരി!!

Unknown പറഞ്ഞു...

കവിതയുടെയും ചിത്രത്തിന്റെയും സ്ക്രീൻ ബ്ളെൻഡ് മനോഹരമായി സംയോജിച്ചിരിക്കുന്നു!
നല്ല കവിതയ്ക്ക് ആശംസകൾ!

Vinodkumar Edachery പറഞ്ഞു...

നല്ല കവിതയ്ക്ക് ആശംസകൾ!

Kalam പറഞ്ഞു...

എന്റെ കവിത? :O

എഡിറ്റിംഗ് കവിതയില്‍ നിന്നും കവിയെ മായ്ച്ചു കളഞ്ഞോ എന്ന് ഒരു സംശയം!

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഇല്ല കലാം /എഡിറ്റിം‌ഗ് ആവശ്യമോ എന്നൊരു ചോദ്യം മലയാളത്തിലാകാം-നിന്റെയീ നല്ല കവിതയോടെ

Mahendar പറഞ്ഞു...

Manoharam ee aanakkavitha

Kaippally പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kaippally പറഞ്ഞു...

Googleൽ search ചെയ്തിട്ട് കിട്ടുന്ന പടങ്ങൾ ചിത്രകാരന്റെ അനുമതി ഇല്ലാതെ ഉപയോഗിച്ചിട്ട് googleനു കടപ്പാടു് കൊടുക്കുന്നതിന്റെ Ethicsനെ പറ്റി എന്തുകൊണ്ടു ഇവർ ചിന്തിക്കുനില്ല.

ആളിനെ അറിയില്ല അതുകൊണ്ടു googleന്റെ search engine credit കൊടുത്തു എന്ന വാദം ശരിയാണോ?

ഒരു purse റോഡിൽ നിന്നും കളഞ്ഞുകിട്ടിയുതുകൊണ്ടു അതിലെ കാശെടുത്തു പരിപ്പുവടയും തിന്നിട്ട് റോഡിനു കടപ്പാടു കൊടുക്കുന്നതുപോലെയായില്ലെ?

ഞാൻ ഈ കവിത googleൽ search ചെയ്തിട്ട് കവിയുടെ പേരുവെക്കാതെ പ്രസിദ്ധീകരിച്ചിട്ട് googleനു കടപ്പാടു കൊടുത്താൽ മതിയോ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

എഡിറ്റ് ചെയ്ത് കവിയെ മാറ്റും എന്നാണോ നസീര്‍, :)

കവിത ഇഷ്ടായി,
കുറെ നല്ല കവിതകള്‍ കലാം എന്ന പേരില്‍ ഇവിടെ വായിക്കുന്നു, ഇപ്പോഴാണ്‌ ബ്ളോഗ് കണ്ടത്, നന്ദി

Kalam പറഞ്ഞു...

കൈപ്പള്ളി,
ആ ഫോട്ടോ പോസ്റ്റ്‌ ചെയ്തത് ഞാനാണ്.
ഈ സംശയം എനിക്കും തോന്നാതിരുന്നില്ല.
ബ്ലോഗുകളില്‍ സാധാരണ കാണാറുള്ളത്‌ കൊണ്ടു അങ്ങിനെ ചെയ്തു എന്ന് മാത്രം.
കടപ്പാട് കൊടുത്താല്‍ മാത്രം മതിയോ അതോ അവരുടെ അനുവാദം കൂടി വാങ്ങേണ്ടി വരില്ലേ?
ഇവിടെ ഗൂഗിളില്‍ നിന്നും കിട്ടിയ രണ്ടു ചിത്രങ്ങള്‍ ബ്ലെന്ഡ് ചെയ്തതാണ്. ഒന്ന് ഒരു ന്യൂസ്‌ സൈറ്റില്‍ നിന്നും ഈജിപ്തിലെ തെഹ്രീര്‍ ചതുരത്തിന്റെ ചിത്രം.
മറ്റൊന്ന് ഗൂഗിളില്‍ നിന്നും കിട്ടിയ ഒരു ആനയുടെ ഈ ചിത്രം. ഇങ്ങിനെ ബ്ലെന്ഡ് ചെയ്യുന്നതിന് ആരോടാണ് അനുവാദം വാങ്ങുക? രണ്ടു പേരോടും വാങ്ങണോ?

ഫോട്ടോ ഡിലീറ്റ് ചെയ്യുന്നത് ആണ് എളുപ്പം എന്ന് തോന്നുന്നു ;)

Kaippally പറഞ്ഞു...

ഈ ചിത്രം ഉണ്ടാക്കിയതു് David Bovey എന്ന ചിത്രകാരനാണു്.
http://www.davidbovey.com/paintgallery.htm

http://www.davidbovey.com/images/elephant.jpg

David Bovey എന്റെ അളിയനല്ല. അയ്യാളുടെ ചിത്രം മുമ്പ് ഞാൻ കണ്ടിട്ടുമില്ല. നിങ്ങൾ ചിത്രം മാത്രമല്ലെ തപ്പിയൊള്ളു? ഞാൻ ചിത്രകാരനേയും തപ്പി. അടിച്ചുമാറ്റും മുമ്പ് തപ്പാനും പഠിക്കുക.

ചിത്രം സൃഷ്ട്ടിച്ച വ്യക്തി മലയാളിയല്ലാത്തതുകൊണ്ടു അടിച്ചുമാറ്റൽ നടത്താം എന്നുള്ള policy ശരിയാണോ?

നമുക്കു സ്വന്തമല്ലാത്ത മറ്റൊരാളിന്റെ മുതൽ അനുമതിയില്ലാതെ എടുക്കുന്നതിന്റെ ഞ്യായം മാത്രം ആലോച്ചാൽ അതിനുള്ള മറുപടിയും കിട്ടും. ഉടമസ്തനേ തപ്പിയിട്ട് കണ്ടില്ലെങ്കിൽ അയ്യാളുടെ മുതൽ എടുക്കരുതു്. പ്രശ്നം തീർന്നില്ലെ?

ഈ കവിതയിൽ അഭിപ്രായം പറഞ്ഞവരിൽ photographers ഉണ്ടു്. അവരുടേ ചിത്രങ്ങൾ ഇതുപോലെ അനുമതിയില്ലാതെ ആരെങ്കിലും ഉപയോഗിച്ചാൽ അവർ എങ്ങനെ പ്രതികരിക്കും എന്നു കൂടി ചോദിച്ചുനോക്കു. ദാണ്ടെ മുകളിൽ ഷിജു ബഷീർ ഉണ്ടു്. കഴിഞ്ഞ ആഴ്ച്ച സമീറിന്റെ ഒരു പടം ഒരു കൊച്ചു അറ്റിച്ചുമാറ്റി blog പോസ്റ്റുണ്ടാക്കിയിരുന്നു. അപ്പോൾ എല്ലവരും പ്രതികരിച്ചില്ലെ? ആ മൂല്യ ബോധം കവികൾക്ക് ഇല്ലാതെപൊയല്ലോം

Kalam പറഞ്ഞു...

ആ ഫോട്ടോ ഡിലീറ്റ് ചെയ്തു.
പകരം ഞാന്‍ ഒരു ചിത്രം വരച്ചു.
ആന, പക്ഷെ ആ മതിനപ്പുറത്താണ് എന്ന് മാത്രം.
അങ്ങിനെ കൈപ്പള്ളി എന്നെ ഒരു ചിത്രകാരനാക്കി.

ആരുടേയും ചിത്രം എന്റെ ക്രെഡിറ്റില്‍ ഇടണം എന്ന് ഉദ്ദേശിച്ചിട്ടില്ല.
പല ബ്ലോഗുകളിലും കടപ്പാട് ഗൂഗിളിനു കൊടുത്തു കാണാറുള്ളത്‌ കൊണ്ടു,
അത് ശരിയാണെന്ന് കരുതി അങ്ങിനെ ചെയ്തു എന്ന് മാത്രം.

Unknown പറഞ്ഞു...

ആ ചിത്രത്തിന്റെ ലേയൗട്ട് മാത്രമായിരുന്നു കലാം ഉപയോഗിച്ചത്,
ആ ലേയൗട്ട് ഉപയോഗിച്ചു എന്നത് അത്ര ഭീകരമായ തെറ്റൊന്നുമല്ല!
മാത്രവുമല്ല ചിത്രകാരൻ ഉപയോഗിച്ച സാധ്യതകളൊന്നും അദ്ദേഹം ഇതിൽ ഉപയോഗിച്ചിട്ടുമില്ല
ലെയർ മിക്സിംഗ് വഴി ആനച്ചിത്രത്തിന്റെ ഒരു ഔട്ട് ലൈൻ മാത്രം!
ആ ഒരു ചിത്രം വേണേൽ ഒരു മൊബൈൽ ക്യാമറുമായി ഗുരുവായൂർ ആനത്താവളത്തിൽ ഒന്ന് പോയാൽ
പത്തോ മുപ്പതോ ഇതു പോലുള്ള ചിത്രങ്ങൾ എടുക്കാം....
അതൊന്ന് ലൈവ് ട്രേസ് ചെയ്താൽ ഇതേ പഞ്ച് വരും....

ഗ്രാഫിക്സ് മിക്സിംഗിനും, ലൈവ് ട്രേസ് ചെയ്യാനുമൊക്കെയായി പ്രൊഫഷണൽ ഡിസൈനേർസും
സ്ഥാപനങ്ങളും വരെ പലയിടങ്ങളിലും ഇത്തരം ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും ഉപയോഗിക്കുന്നില്ലേ?

നിരുപദ്രവകാരിയായ ഈ കവിതയ്ക്ക് അതിന്റെ ഒരു ഗ്രാഫിക് വേർഷൻ ഉപയോഗിച്ചു എന്ന് വച്ച്
ഇത്രയ്ക്ക് ഭീകരമായ ഒരു കൊടും പാതകമെന്നൊന്നും പറയല്ലേ മാഷേ!

Unknown പറഞ്ഞു...

കൈപ്പള്ളി എന്നെ ചിത്രകാരനാക്കി എന്ന കവിത ഉടൻ ഉണ്ടകുമോ കലാം ഭായ്?

Kaippally പറഞ്ഞു...

@Ranjith
ഒന്നികിൽ ആനയെ കണ്ടാൽ തിരിച്ചറിയണം. അതു താങ്കൾക്ക് എന്നല്ല ഈ ചിത്രം ഉപയോഗിച്ച വ്യക്തിക്കും അതറിയില്ല. ഈ ചിത്രത്തിൽ ഉള്ളതു്, African ആനയാണു്. ഇതിനെ ഗുരുവായൂരിൽ പോയി ഇയ്യാള മുഫൈലിൽ ഇട്ട് ഒണ്ടാക്കാൻ പറ്റും എന്നും തോന്നുന്നില്ല.

ഒരു വർഷം കുറഞ്ഞതു് 50,000 ദിർഹത്തിൽ കുറയാതെ Original Photographsനും ചിത്രങ്ങൾക്കും ഉപയോഗിക്കുന്നതിനു Licence Fee കൊടുക്കുന്നുണ്ടു്. സ്വന്തം ചിത്രങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുന്നതിനു് അതുപോലെ ഇങ്ങോട്ടും വാങ്ങുന്നുണ്ടു്. ആദ്യം പോയി Derivative Works എങ്ങനെ Licence ചെയ്യാം എന്നതിനെ കുറിച്ചു മനസിലാക്കു. എന്നിട്ട് ആനകളെ എങ്ങനെ തിരിച്ചറിയാൻ പറ്റും എന്നും മനസിലാക്കു.

Unknown പറഞ്ഞു...

@ kaippalleee..

ഈജിപ്തിൽ നടക്കുന്ന ഒരു സംഭവത്തെ ബിംബവൽക്കരിക്കാൻ പിന്നെ ഏഷ്യൻ
അനയെയാണോ ഉപയോഗിക്കേണ്ടത്?
ഭൂഖണ്ഢ ബന്ധം വച്ച് നോക്കുമ്പോൾ അതിന്‌ ആഫ്രിക്കൻ ആന തന്നെയാണ്‌ ഉത്തമം! അത് തന്നെയാവും കവി ഉദ്ദ്യേശിച്ചതും...

'ഗുരുവായൂർ സംഭവം' ഞാൻ ആനച്ചിത്രങ്ങളുടെ ലഭ്യതയ്ജ്ക്കു വേണ്ടി ഉദാഹരിച്ചതാണ്‌ സാറേ,

പറഞ്ഞ് വന്നത് ഒരു ആന ചിത്രത്തിന്റെ ഔട്ട് ലൈൻ ലെയർ മറ്റൊരു ചിത്രത്തിലേയ്ക്ക് സന്നിവേശിപ്പിച്ച്, ഒരു നോൺ പ്രോഫിറ്റബിൾ ഫോറത്തിൽ ഒരു കവിതയ്ക്കുമുകളിൽ സന്നിവേശിപ്പിച്ചു എന്നത് ഒരു മഹാ പാതകമല്ല എന്നാണ്‌...
മറിച്ചുള്ള എല്ലാ വാദഗതികളും ശരിതന്നെയാണെന്നിരിക്കേ ഈ ചെറിയൊരു കാര്യം അത്രമേൽ വിവാദമാക്കേണ്ട എന്നാണുദ്ദ്യേശിച്ചത്!

ഏതായാലും ആന മതിലിനു പിറകിലേയ്ക്ക് ഉൾവലിഞ്ഞ സ്ഥിതിയ്ക്ക് നമുക്കീ വിവാദങ്ങളും പിന്‌വലിക്കാം...

Unknown പറഞ്ഞു...

പിന്നെ പത്ത് വർഷത്തിലധികമായി ഞാൻ ദുഫായിൽ ഗ്രഫിക്, പ്രിന്റിംഗ്/പബ്ളിഷിംഗ് രംഗത്ത് പ്രവർത്തിക്കുന്നു! പണം കൊടുത്തും അല്ലാതെയും നിരവധി ചിത്രങ്ങൾ ഇക്കാലയളവിൽ വാങ്ങിച്ചിട്ടുമുണ്ട് അതുപയോഗിച്ച് ഡിസൈൻ ചെയ്തിട്ടുമുണ്ട്! ഈ രംഗത്ത് ചിലവാകുന്ന പണത്തിന്റെ അളവ് ഒരളവു വരെ എനിക്കും അറിയാം....
വിവാദമാക്കാനല്ല വെറുതേ പറഞ്ഞുവെന്നേയുള്ളൂ...

Kaippally പറഞ്ഞു...

@Ranjith Chemmad

1) ചിത്രം ഔട്ലൈൻ അല്ലായിരുന്നു. പൂർണ്ണ ചിത്രം തന്നെയായിരുന്നു. (ഇപ്പോൾ ഇവിടെ ചിത്രമില്ല)
ചിത്രം ഇട്ട ആളിനോടു ചോദിക്കു ഔട്ട് ലൈൻ ആണോ പൂർണ്ണ ചിത്രമാണോ എന്നു.


2) എനിക്ക് വലിയ കാര്യങ്ങൾ താങ്കൾക്ക് ചെറുതായിരിക്കും. ക്ഷമിക്കു സഹോദര. ഇനിമുതൽ ഇതുപോലുള്ള ചീളു് വിവാദങ്ങളുമായി വരില്ല.

3) നമുക്കീ വിവാദങ്ങളും പിന്‌വലിക്കാം
അയ്യോ വിവാദമോ? ശെ ശെ. നമ്മൾ തമ്മിൽ വിവാദം ഉണ്ടാവണമെങ്കിൽ നമ്മൾ തമ്മിൽ ഏതെങ്കിലും മേഖലയിൽ സമഃനിലവാരം ഉണ്ടായിരിക്കണം. എനിക്ക് താങ്കളെ പോലൊരു കവിയുടെ നിലവാരം ഒണ്ടാകും എന്നുതോന്നുന്നില്ല.

ഇനിമുതൽ ഞാൻ വിവാദങ്ങൾ prepare ചെയ്യുമ്പോൾ Ranjithനു ഒരു email അയച്ചു വിവാദത്തിന്റെ magnitude check ചെയ്യുന്നതായിരിക്കും.

Kaippally പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

കൈപ്പള്ളീ, ഞാൻ രണ്ടു കമന്റിലും ഔട്ട് ലൈൻ എന്ന് മാത്രമായി ഉപയോഗിച്ചില്ല! ലേയൗട്ട് എന്നാണ്‌ ആദ്യം സൂചിപ്പിച്ചത്! ഇനി രണ്ടാമത് പറഞ്ഞത് "ഔട്ട് ലൈൻ ലെയർ" ഔട്ട് ലൈൻ എന്ന പൊതു രൂപത്തിൽ നിന്നും വ്യത്യസ്ഥമായ നിലനില്‌പ്പുള്ളതണ്‌ രണ്ട് പദവും...

പിന്നെ അദ്യ കമന്റൂകളിലൂടെ താങ്കൾ പുറപ്പെടുവിച്ച പരമപുച്ഛ രസം കലർന്ന വാക്കുകൾ കേട്ടപ്പോഴാണ്‌ പിന്നെയും പ്രതികരിച്ചത്

വിവാദമുന്നയിച്ചവൻ ജന്മനാ നിലവാരമുള്ളവനാണോ എന്ന് ജാതകവും ജാതിയും പ്രൊഫൈലും പരിശോധിച്ചതിനു ശേഷമല്ല ഞാൻ സാധാരണയായി ഒരു വിഷയത്തിൻമേൽ പ്രതികരിക്കാറുള്ളത്!

ഉന്നയിച്ച വിഷയത്തെ ആസ്പദമാക്കിയാണ്‌
പ്രതികരണം അറിയിക്കാറുള്ളത്!

കൂടെ പഠിച്ചവരാണോ? കൂടെ ഉണ്ടവരാണോ എന്ന് നോക്കിയല്ല ഞാൻ ഒരാളുടെ മൂല്യമളക്കുന്നത്! അതറിയാൻ ഒരു ബഞ്ചിലിരുന്ന് പഠിക്കണമെന്നോ ഒരു ഗ്രാമത്തിൽ വളരണമെന്നോ ഇല്ല!
ഒരു പൊതു ഇടത്തിൽ ചർച്ച ചെയ്യുന്ന ഭാഷ/പ്രയോഗം അപഗ്രഥിച്ചാൽ മതി ഒരാൾ എത്രമാത്രം മൂല്യം സൂക്ഷിക്കുന്നവനും മാന്യനുമാണെന്ന് അറിയാൻ ...

പിന്നെ ഈ മെയിൽ അയയ്ക്കണമെന്ന് ഞാൻ വാശി പിടിക്കുന്നില്ല, അയച്ചു തന്നാൽ സൗകര്യമനുസരിച്ച് എന്റെഅഭിപ്രായം പറയാം... (അതിന്‌ ചാർജ്ജ് ചെയ്യുന്നതല്ല)

Unknown പറഞ്ഞു...

ചർച്ച കാടു കയറിയ സ്ഥിതിയ്ക്ക്
ഇനി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താല്പ്പര്യമില്ല!

ഈ പറഞ്ഞ വാദഗതികളിലെല്ലാം താങ്കൾ ജയിച്ചു എന്നും, ഞനീ പറഞ്ഞവയെല്ലാം എന്റെ അറിവില്ലായ്മയാണെന്നും ഞാൻ ഇതിനാൽ അറിയിക്കുന്നു...

ഇനി താങ്കൾ പറയാൻ പോകുന്ന കാര്യങ്ങളും ഞാൻ സർവ്വാത്മനാ വിനയപുരസ്സരം അംഗീകരിക്കുകയും ചെയ്തുകൊണ്ട് .......

വിധേയൻ,
രൺജിത്ത് ചെമ്മാട്/ ഒപ്പ്...

പാവപ്പെട്ടവൻ പറഞ്ഞു...

കടന്നല്‍ കൂട്ടിലേക്കൊരു കല്ലുപോലെ
ആത്മ ബോധത്തിലേക്കൊരു ചവിട്ടു മതി സത്യത്തിൽ കാലത്തെയും തിരിച്ചറിയാൻ

Kaippally പറഞ്ഞു...

@Ranjith Chemmad
സ്വന്തം ബ്ലോഗ് മുയ്മനും അടിച്ചുമാറ്റിയ ചിത്രങ്ങളാണല്ലോ? നല്ല graphic design ബോധം.

Mahesh Palode പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mahesh Palode പറഞ്ഞു...

കൈപ്പിളളീ നീ ആരാണെന്നാടാ നിന്റെ വിചാരം.
എവിടെ നിന്നെ കണ്ടാലും നീ ഒടക്ക് ലൈനിലാണല്ലോ
ബൂലോകത്തിന്റെ തന്തയാണോടാ നീ
ഒരുപാട് വെളയല്ലേ

Vinodkumar Edachery പറഞ്ഞു...

ിവാദങ്ങള്‍ ശ്രദ്ധിച്ചു
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിനു കൗതുകം

കാന്താരി പറഞ്ഞു...

കരുതിയിരിക്കുക,
ആന, ഒരു വീട്ടുമൃഗമല്ല തന്നെ

ശ്രീജ എന്‍ എസ് പറഞ്ഞു...

മുറിവായിൽ
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്
മനോഹരമായ കവിത.

Kalam പറഞ്ഞു...

∞ Kaippally കൈപ്പള്ളി ∞ - പടം വരച്ചതു് നന്നായി. തെറ്റായ ഒരു പ്രവണതക്കെതിരെ പ്രതികരിച്ചു എന്നു മാത്രം. അല്ലാതെ ഒരു വ്യക്തിയോടോ, കവികളോടെ എനിക്ക് വിരോധം ഒന്നുമില്ല എന്നു മനസിലാക്കുമല്ലോ.Mar 3

http://www.google.com/buzz/kaippally/BHxGc5GCYZM

എന്റെ ലാസ്റ്റ്‌ കമന്റിനു മറുപടിയായി കൈപ്പള്ളി ബസ്സില്‍ ഇട്ട കമന്റ്‌ ആണിത്.
അതിവിടെയും ഇട്ടിരുന്നെങ്കില്‍ വിവാദം അവിടെ അവസാനിക്കുമായിരുന്നു.

ബ്ലോഗിലെ ശീലങ്ങള്‍ പഠിച്ചു വരുന്നേ ഉള്ളൂ അതാണ് ഇങ്ങിനെ സംഭവിച്ചത്.
കൈപ്പള്ളിയുടെ കമന്റുകളില്‍ തുളുമ്പുന്ന പുച്ചരസത്തെയും അപക്വമായ പ്രസ്താവനകളെയും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് കൊണ്ടു അവഗണിക്കാവുന്നതെ ഉള്ളൂ.
എവിടെയോ ഉള്ള ആരുടെയോ പകര്‍പ്പകവകാശത്തിനായി തര്‍ക്കിക്കുന്ന നല്ല മനസ്സിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതില്‍ പ്രതിസ്ഥാനത് ഞാനായതില്‍ ദുഃഖമേ ഉള്ളൂ.
എനിക്ക് വേണ്ടി തര്‍ക്കിച്ച രഞ്ജിത്തിന്റെ സ്നേഹത്തിന് നന്ദി പറയുന്നു.

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

ഗംഭീരം..!

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

prakruthi samskruthiye aanakkombaal kutthikkollumbol ittharam kavithakal undaakunnu ! nalla kavitha ( thumbikkayyadakkam !)