18/9/10

കുഴഞ്ഞ്‌

എല്ലാം
കൂടിക്കുഴഞ്ഞു കിടക്കുന്നു

മണ്ണ്‌
വേരുകൾ
ജലം
സസ്യം
മരം
കിളികൾ
മനുഷ്യർ

വലിച്ചു വാരിയിട്ട
പുസ്തകംപോലെ
ഭൂമി

അടുക്കിപ്പെറുക്കി വെച്ച്‌
മടുത്ത്‌
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്‌
എന്നാണാവോ ?

6 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

അടുക്കിപ്പെറുക്കി വെച്ച്‌
മടുത്ത്‌
തിരിച്ചു പോകും സൂര്യൻ
മടങ്ങിവരാത്ത
വേലക്കാരിയാവുന്നത്‌
എന്നാണാവോ ?

Mohamed Salahudheen പറഞ്ഞു...

വലിച്ചുവാരിയിട്ട പുസ്തകം പോലെ ഭൂമി.

നാംതന്നെയല്ലേ വലിച്ചതും വാരിയതും

Unknown പറഞ്ഞു...

ആശംസകള്‍

പ്രയാണ്‍ പറഞ്ഞു...

nalla bhaavana............

രാജേഷ്‌ ചിത്തിര പറഞ്ഞു...

good...anish...

nannaayi..

naakila പറഞ്ഞു...

വളരെ നന്ദിയോടെ