29/8/10
കടവിലൊരന്തിയില്‍
വെളളം
പിന്നോട്ടു പിന്നോട്ടു വലിഞ്ഞു തുടങ്ങിയ
കടവില്‍
രണ്ടുമൂന്നു
കടത്തുവഞ്ചികള്‍
കെട്ടിയിട്ടിരിക്കുന്നു
ചീഞ്ഞ തൊണ്ടുകള്‍
കോര്‍ത്തു കെട്ടിത്താഴ്ത്തിയ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യന്റെ
അഴുകിയ ഗന്ധം
അവിടെ നിന്ന്
അസ്തമയം കണ്ടു
മടങ്ങുമ്പോള്‍
ചവിട്ടേറ്റെന്തോ
പിടഞ്ഞതുപോലെ തോന്നി
ഇരുട്ടു പരന്നതിനാല്‍
ശരിക്കു കണ്ടില്ല
ടോര്‍ച്ചിന്റെ
വെളിച്ചത്തില്‍ കണ്ടു
അന്തിക്കള്ളിന്റെ ലഹരിയില്‍
മാളത്തിലേയ്ക്കിഴയുന്ന
കായലിന്റെ
കറുത്ത ഫണം
9 അഭിപ്രായങ്ങൾ:
ഒരു സ്ഥിരം കാഴ്ച... വരികളിലൂടെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു....
ആശംസകള്‍
കൊച്ചുരവി
nannaayirikkunnu.
painterly poem
അവിടെ നിന്ന്
അസ്തമയം കണ്ടു
മടങ്ങുമ്പോള്‍
കാലിനിടയിലൂടെന്തോ
ഓടിപ്പോയി
ഇരുട്ടു പരന്നതിനാല്‍
ശരിക്കു കണ്ടില്ല..
Kalinadiyil ninnu entho olichu pokunnathu pole...
അഭിപ്രായവും പ്രോത്സാഹനങ്ങളും തന്ന സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയോടെ
അഴുകിയ സൂര്യന്റെ ഒരു ഗന്ധബിംബത്തിൽ ഒരു ഗംഭീര മൌലികതയുണ്ട്.
ലോകം മാറുന്ന കാഴ്ചകൾ നമുക്ക് മുന്നിൽ നിറയുകയാണ്.
സുരേഷ് മാഷേ
സോണാ..
സ്നേഹം
Suresh paranjathu pole bimbangalil oru maulikathayunt
ഇഷ്ടമായി അനീഷ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ