24/8/10

പട്ടടയില്‍...

പിടയുമോര്‍മ്മയില്‍
പിന്നെയും വന്നെന്റെ
പിഴകളെന്നെ
ചിതയിലേറ്റുന്നു

നഗര ചത്വരം
നരക നീരിന്റെ
സ്ഫടിക പാത്രം
നിറച്ചു വെക്കുന്നു

പ്രണയ സ്മരണയില്‍
കാളകൂടത്തിന്റെ
കരിനിഴല്‍ തിള-
ച്ചാവിയാകുന്നു

വരിക മരണമേ
അമ്മതന്‍ കണ്ണീര്‍
മഴ നനഞ്ഞു
നീ കെട്ടുപോകാതെ

'ചെക്കു'കള്‍ ചതി-
പ്പൂട്ടുമായെന്റെ
സ്വപ്ന സിംഹാസനം
തകര്‍ത്തല്ലോ;

സ്വത്വ ബോധം
സ്വപത്നിയുമെല്ലാം
കൌരവര്‍ക്കു
പണയമയല്ലോ..

ഗണിത സൂത്ര-
പ്പടപ്പാളയങ്ങളില്‍
വാണിഭച്ചിരി-
ചാപം കുലച്ചും

ദുരയുമാര്തിയും
ദുര്ന്നിമിത്തങ്ങളും
ശതശരം ശയ്യ
നീട്ടി വിരിച്ചും

പട്ടടയ്ക്ക് തീ-
വെക്കുന്നു കാലം
പത്തി താഴ്ത്തി-
ക്കിടക്കുന്നു ഞാനും..

6 അഭിപ്രായങ്ങൾ:

അനില്‍ വേങ്കോട്‌ പറഞ്ഞു...

ഈ ഓണം തന്ന നല്ല കവിത, നന്ദി

Pranavam Ravikumar പറഞ്ഞു...

>> പട്ടടയ്ക്ക് തീവെക്കുന്നു കാലം<<

ഇന്നത്തെ അവസ്ഥ ഇതാണ്... വളരെ മനോഹരമായിരിക്കുന്നു.... നമുക്ക് പത്തി താഴ്ത്തി കിടക്കാനെ നിവൃത്തിയുള്ളൂ......

സസ്നേഹം
കൊച്ചുരവി

മുകിൽ പറഞ്ഞു...

വളരെ നല്ലൊരു കവിത. ചെറിയ വരികളിൽ ഒരുപാടു കനമുള്ള നാശം, വ്യർത്ഥത, കീഴടങ്ങൽ..

rEbEl പറഞ്ഞു...

oru chullikkaad touch....

MOIDEEN ANGADIMUGAR പറഞ്ഞു...

വരിക മരണമേ
അമ്മതന്‍ കണ്ണീര്‍
മഴ നനഞ്ഞു
നീ കെട്ടുപോകാതെ

കൊള്ളാം..അഭിനന്ദനങ്ങൾ.

എസ് കെ ജയദേവന്‍ പറഞ്ഞു...

വിനോദ്....കവിത ഇഷ്ടപ്പെട്ടു....ഇപ്പോള്‍ എവിടെയാണ്..