15/7/10

പ്രവാസം

മണ്ടപോയി
കുലയ്ക്കാതെയായ
തെങ്ങിന്റെ
വരണ്ട തണലിൽ നിന്നും
പഴുത്തുകുലച്ചുനിൽക്കുന്ന
ഈന്തപ്പനയുടെ
പൊള്ളുന്ന തണലിലേക്ക്
മാറുന്നതിനെയാണോ സർ
പ്രവാസം പ്രവാസം
എന്നുപറയുന്നത്?

11 അഭിപ്രായങ്ങൾ:

നഗ്നന്‍ പറഞ്ഞു...

അതൊരു സീസണല്ലേ?

വെയിലേറ്റ്
തണലുകൾ
കരിയുന്ന
കാലം.

സലാഹ് പറഞ്ഞു...

നഗ്നസത്യം തന്നെ

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

നന്നായിട്ടുണ്ട് ആശംസകള്‍......

തുമ്പി പറഞ്ഞു...

ithokke kavithayano?

മുകിൽ പറഞ്ഞു...

;;

പി എ അനിഷ്, എളനാട് പറഞ്ഞു...

aayirikkam alle

അനിയന്‍സ് അഥവാ അനു പറഞ്ഞു...

അവിടെയുമില്ലേ നഗ്നാ ഒരു തണൽ?
സലാഹ്, ഉമേഷ്, മുകിൽ... വളരെ സന്തോഷം. ആണൊ തുമ്പീ... ഇതൊക്കെ കവിതയാണോ?
ആയിരിക്കണം അല്ലേ അനീഷ്.

Pramod.KM പറഞ്ഞു...

പണ്ടൊക്കെ ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഈന്തപ്പനകള്‍ മാത്രമല്ല മണ്ടപോയ തെങ്ങിനെ വരവേല്‍ക്കുന്നത്.:)

ദേവസേന പറഞ്ഞു...

അതെ സര്‍. അതു തന്നെയാണു പ്രവാസം. :)

പ്രണവം രവികുമാര്‍ പറഞ്ഞു...

Theerchayaayum!

പുതു കവിത പറഞ്ഞു...

ആണെന്നും അല്ലെന്നും പറയാം.