താവഴികൾ
വിലയിലൊക്കാത്തതു കൊണ്ട്
ഇലമുഴുവൻ കൊഴിഞ്ഞുപോയ മരം പോലെ
തറവാടിങ്ങനെ
ഒരേയൊരു നിൽപ്പ്.
ഉമ്മറക്കോലായും
കോളാമ്പിയും
തുണികീറിയ ചാരുകസേരയും
വല്ല്യുപ്പയെയും
വല്ല്യുമ്മയെയും
മിസ് ചെയ്യുന്നെന്നു പറയുന്നു
നങ്ങ്യാർവട്ടം വിരിഞ്ഞ നടവഴിയിൽ
ബീഡിവലിച്ചൂതുന്ന മാമ
അലക്കുകല്ലിനെ അലക്കിവെളുപ്പിക്കുന്ന
താത്ത,
കിണറ്റിനെ ആഴങ്ങളെ
ബക്കറ്റിൽ നിറക്കുന്ന അമ്മായി
നൊസ്റ്റാൾജിയയുടെ എസ് എം എസ്
കഴിഞ്ഞകാലങ്ങളിൽ നിന്നാരോ
അയക്കുന്നതുപോലെ...
ഉമ്മ തൊടാത്ത പാത്രങ്ങളില്ലെന്നു
വീമ്പുപറയുന്ന
അടുക്കള
വാപ്പച്ചിയുടെ മണം
സിംഗപ്പൂരിന്റേതാണെന്നു പറയുന്ന
കോവണി........
വിറകു വിലക്കു വെട്ടിമാറ്റിയ
പൂമരമേ
പൂത്തുചുവന്നപ്രണയം
തുടയിലെത്ര ചുവന്നവര
വരച്ചെന്നോർക്കുന്നുണ്ടോ?
എത്രപേരുകളിലേക്കവകാശം
മാറ്റിയെഴുതിയാലും
വായിച്ചെടുക്കാനാവാത്ത
ചിതലുതിന്നൊരടിയാധാരം പോലെ
കിടക്കുന്നുണ്ട്
നിന്നോടുള്ള പ്രണയമത്രയും.
8 അഭിപ്രായങ്ങൾ:
നീണ്ട ഇടവേളയ്ക്ക് ശേഷം ഹൃദയം തൊടുന്ന കുറെ ഓര്‍മകളുമായി നീ വന്നു ല്ലേ.. ശരിക്കും നൊസ്റ്റാൾജിയ!
ബന്ധങ്ങളുടെ മഴവില്‍ ഭംഗി നിറഞ്ഞു നില്കുന്നു. പലപ്പോഴും ഇന്ന് നാം മറക്കുന്ന കുറെ കാര്യങ്ങള്‍ കവിതയില്‍ കൂടി പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചതിനു നന്ദി...
ആശംസകളോടെ പ്രണവം രവികുമാര്‍
വിറകു വിലക്കു വെട്ടിമാറ്റിയ
പൂമരമേ
പൂത്തുചുവന്നപ്രണയം
തുടയിലെത്ര ചുവന്നവര
വരച്ചെന്നോർക്കുന്നുണ്ടോ?
എത്രപേരുകളിലേക്കവകാശം
മാറ്റിയെഴുതിയാലും
വായിച്ചെടുക്കാനാവാത്ത
ചിതലുതിന്നൊരടിയാധാരം പോലെ
കിടക്കുന്നുണ്ട്
നിന്നോടുള്ള പ്രണയമത്രയും
അതിമനോഹരമായ വരികള്‍ .. അതീവ ഹൃദ്യവും....
നൊസ്റ്റാൾജിയയുടെ എസ് എം എസ്
കഴിഞ്ഞകാലങ്ങളിൽ നിന്നാരോ
അയക്കുന്നതുപോലെ...
nostalgic,...
good one haris,,,
എത്രപേരുകളിലേക്കവകാശം
മാറ്റിയെഴുതിയാലും
വായിച്ചെടുക്കാനാവാത്ത
ചിതലുതിന്നൊരടിയാധാരം പോലെ
കിടക്കുന്നുണ്ട്
നിന്നോടുള്ള പ്രണയമത്രയും
-original lines!
വിറകു വിലക്കു വെട്ടിമാറ്റിയ
പൂമരമേ
പൂത്തുചുവന്നപ്രണയം
തുടയിലെത്ര ചുവന്നവര
വരച്ചെന്നോർക്കുന്നുണ്ടോ?...
എത്രപേരുകളിലേക്കവകാശം
മാറ്റിയെഴുതിയാലും
വായിച്ചെടുക്കാനാവാത്ത
ചിതലുതിന്നൊരടിയാധാരം പോലെ
കിടക്കുന്നുണ്ട്
നിന്നോടുള്ള പ്രണയമത്രയും...
ഇപ്പോള്‍ കാണാറേയില്ലല്ലോ...
നല്ല കവിത ഹാരിസ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ