19/5/10

കൈത്തണ്ടയിലെ രോമങ്ങള്‍ക്കിടയില്‍

കൈത്തണ്ടയിലെ
രോമങ്ങള്‍ക്കിടയില്‍
ഒരനക്കം

സൂക്ഷിച്ചു നോക്കിയപ്പോള്‍
ഒരുറുമ്പ്
നടന്നു പോകുന്നു

വലിയ മരങ്ങള്‍ക്കിടയില്‍
വഴിതെറ്റി വന്ന
അപരിചിതനെപ്പോലെ
കരിയിലകളില്‍ ചവിട്ടി
ഓര്‍മയുടേയും മറവിയുടേയും
സമാന്തരരേഖകള്‍ക്കു നടുവിലൂടെ

അതറിയുന്നില്ല
ചെറുതില്‍ ചെറുതായ
കാല്‍പ്പാടുപോലും
തിരിച്ചറിയുന്ന ഭൂമിയെ
ആകാശത്തിരുന്ന്
ഓരോ ചലനവും
ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
കണ്ണുകളെ
ഞെരിച്ചമര്‍ത്താന്‍
നീണ്ടു നീണ്ടു വരുന്ന
വിരലുകളെ

7 അഭിപ്രായങ്ങൾ:

പി എ അനിഷ്, എളനാട് പറഞ്ഞു...

ഞെരിച്ചമര്‍ത്താന്‍
നീണ്ടു നീണ്ടു വരുന്ന
വിരലുകളെ

Jayesh / ജ യേ ഷ് പറഞ്ഞു...

ആകാശത്ത് നിന്ന് നോക്കുന്ന കണ്ണുകൾ..കവിത നന്നായിട്ടുണ്ട്

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) പറഞ്ഞു...

നല്ല ഭാവന അനീഷ്‌.... good. keep it up.
can u pls tel me hw to publish in "bhooloka kavitha?"

എം.പി.ഹാഷിം പറഞ്ഞു...

കവിതവായിക്കുന്ന ചങ്ങാതീ, കവിതയ്ക്ക് നിങ്ങള്‍ നല്‍കുന്നതെന്ത്?നല്ല കവിതയ്ക്കും നിശ്ശബ്ദതയാണോ നിന്റെ സമ്മാനം?

ചിന്തനീയമായ എഴുത്തുകള്‍ക്ക്
ഒരിക്കലും നിശബ്ദത സമ്മാനമാകുന്നില്ല

moideen angadimugar പറഞ്ഞു...

വലിയ മരങ്ങള്‍ക്കിടയില്‍
വഴിതെറ്റി വന്ന
അപരിചിതനെപ്പോലെ..

കൊള്ളാം..

Aswathy Mohan പറഞ്ഞു...

kannullavaikkum meethe kannulla daivam ninte thoolikaikk iniyum sabdhamekatte......

Aswathy Mohan പറഞ്ഞു...

kannullavaikkum meethe kannulla daivam ninte thoolikaikk iniyum sabdhamekatte......