ദാഹിക്കുന്നു
ദാഹിക്കുന്നുവെന്ന്
ആത്മാവേ
നിന്നോടെത്രവട്ടം പറഞ്ഞതാണ്.
ഹൃദയത്തിന്റെ
അക്വേറിയത്തില്‍
പ്രണയം ഒരൊറ്റമത്സ്യത്തെപ്പോലെ
ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ ,
വിപ്ളവച്ചെറുപ്പം
ഞരമ്പിന് കുഴല്‍ മുറിച്ച്
ബലിച്ചോര ചോര്‍ത്തി
ബോധമറ്റ് മലച്ചു കിടന്നപ്പോള്‍
അകത്തും
പുറത്തുമായി
സഞ്ചാരമായ സഞ്ചാരങ്ങളിലെല്ലാം
വെയില്ക്കാറ്റേറ്റ്
നീറിപ്പുകഞ്ഞപ്പോള്‍
കാഴ്ചകള്‍
കണ്ണുകളെ
ദയയില്ലാതെ
വെട്ടിപ്പരിക്കേല്പിച്ചപ്പോള്
ആത്മാവേ
അപ്പോഴെല്ലാം
നിന്നോടെത്രവട്ടം പറഞ്ഞതാണ്
ദാഹിക്കുന്നു ദാഹിക്കുന്നുവെന്ന്
ഇപ്പോള്‍
എല്ലാമൊടുങ്ങി
കുളിരുള്ള വിശറിക്കാറ്റേറ്റ്
ചാരുകസേരയില്‍
പരിസരം മറന്ന് കിടക്കുമ്പോള്‍
നീയെന്തിനാണിങ്ങനെ
ദാഹിക്കുന്നു ദാഹിക്കുന്നുവെന്ന്
അകാരണമായി
വിയര്‍ക്കുന്നത്
6 അഭിപ്രായങ്ങൾ:
ഹൃദയത്തിന്റെ അക്വേറിയത്തിൽ പ്രണയം ഒരൊറ്റമത്സ്യത്തെപ്പോലെശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ !
ഇപ്പോള്‍
എല്ലാമൊടുങ്ങി
കുളിരുള്ള വിശറിക്കാറ്റേറ്റ്
ചാരുകസേരയില്‍
പരിസരം മറന്നു കിടക്കുമ്പോള്‍
നിയെന്തിനാണിങ്ങനെ
ദാഹിക്കുന്നു ദാഹിക്കുന്നുവെന്നു
അകാരണമായി വിയര്‍ക്കുന്നത്.
നല്ല വരികള്‍.ഇഷ്ടമായി
വളരെയേറെ ഇഷ്ടപ്പെട്ടു ,
എല്ലാഭാവുകങ്ങളും നേരുന്നു .
ദാഹിക്കുന്നു
നചികേതസ്സും കാലനും തമ്മില്‍ നടക്കൂന്ന
രസകരമായ ഒരു സംവാദമുണ്ടല്ല്ലോ.
അതുപോലെ
ഭൌതികതയും ആത്മീയതയും തമ്മില്‍ നടക്കുന്ന
ഒരൂ യുദ്ധമൂണ്ടല്ലോ
അതുപോലെ
സരീരവും മനസ്സും തമ്മില്‍ നടക്കുന്ന ഒരു ബലാബലമുണ്ടല്ലോ
അതുപോലെ
നിങ്ങളുടെ കാമനകള്‍ പടി കടന്നു പോകാന്‍ ആത്മാവ്(അതൊരു വല്ലാത്ത സൊല്ലയാണ് ല്ലെ?) സമ്മതിച്ചില്ല. അങ്ങനെനല്ലകാലമെല്ലാം പോയിചരുകസേരയില് കുഴമ്പും തെച്ചു കിദക്കുമ്പോള് ആത്മാവിനു പൊയ ബുദ്ധിയെ പീടിക്കാനൊരാനെ വേനം പോലും. ല്ലെ മാഷെ.
നമ്മല് കൊടുക്കുമോ.
പിന്നെ ദാഹത്തിനു നിരത്തിയ കാരണങ്ങള്‍ എത്രയോ പഴയതാണ്.
പ്രണയം,, വിപ്ലവം, കാഴ്ചയുടെ മുറിവ്, അലഞ്ഞുതിരിയല്‍, ഹൊ, വിടു മാഷെ അതെല്ലാം. എ.അയ്യപ്പനും, ചുള്ളിക്കാടും. വി.ജി..തമ്പിയും,പവീത്രന്‍ തീക്കുനിയും, എന്തിനു കവിത എന്നു കെട്ടാലെല്ലാവരും കേറിപ്പിടിക്കുമതില്
പക്ഷെ ആ നീചമായ ആത്മാവിനൊടങ്ങനെ ത്തന്നെ വേണം.
പരിസരം മറന്ന ആത്മാവേ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ