13/4/10

കവിതകൾ



മരം വെയിൽ കൊണ്ടുവരക്കുന്നുണ്ടതിൻ
കറുത്തനിഴലിനെ.

മേഘത്തെ വരക്കുന്നുവോളങ്ങൾ
പുഴയിലാകാശംവീണുകിടക്കുമ്പോൽ.

മഴ, പാടിപ്പാടിമണ്ണിൽത്തൊടെ
മുളച്ചു പൊന്തുന്നുവേറെയും പാട്ടുകാർ.

കാറ്റതാ മുളങ്കൂട്ടിലിരുന്നു
കവിത മൂളുന്നു.

അന്തിമാനം നിറയെചോപ്പടിച്ച്
ചിരിച്ചു മടങ്ങുന്നുകുഞ്ഞുസൂര്യൻ.

എനിക്കുമാത്രം,
ഒരു വരികവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ..?

3 അഭിപ്രായങ്ങൾ:

എന്‍.ബി.സുരേഷ് പറഞ്ഞു...

പ്രകൃതിക്ക് writers block ഇല്ല.
മനുഷ്യര്‍ക്ക് അത് ധാരാളമുണ്ട്
മരം, ഓളം, മഴ, കാറ്റ്, അന്തിമാനം,
എന്നിവയെല്ലാം നാച്വറലായി അതിന്റെ സര്‍ഗ്ഗാ‍ത്മകതയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
നമ്മള്‍ മാത്രം എവിടെയൊ കുടുങ്ങിപ്പിടയുന്നു.

നാം ചലിക്കുകയല്ല
തലം കെട്ടിക്കിടന്നു
നാറുകയാണ്.
പ്രകൃതി ഒഴുകിക്കൊണ്ടേയിരിക്കുന്നു.
നമ്മളോ മരക്കുതിരയുടെ മുകളില്‍ പായുന്നു.

നല്ല കവിത. പക്ഷെ എവിടെയൊ അവ്യക്തതകള്‍.
വാക്കുകള്‍ കൂട്ടിച്ചെര്‍ക്കുമ്പോള്‍ ഒരു അര്‍ത്ഥ തടസ്സം.
ഇത്തരം സാഹചര്യങ്ങളെ ഒരു എഡിറ്റര്‍ ഇടപെട്ടു മറികടക്കാവുന്നത്തേയുള്ളു.
എന്താണ് സിനുക്കുട്ടിയുടെ കവിതയ്ക്ക് കമന്റില്ലാതെ പോയത്. ബൂലോകകവിതയ്ക്ക് വായനക്കാരില്ലാ‍ത്തതിനാലല്ലല്ലോ.
പിന്നെ?
ബൂലോക കവിത പോലൊരു മാഗസിന്‍ ബൂലോകത്തില്‍ ഒരുപാടു പേര്‍ വായിക്കുന്നു. പക്ഷെ കുറച്ചു പേര്‍ മാത്രമെ കമന്റ് എഴുതുന്നുള്ളു.

അതിന്റെ ഒരു കാരണമായി എനിക്കു തോന്നിയത്
ബൂലോക കവിതയില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ മറ്റുള്ളവരുടെ ബ്ലോഗുകളിലേക്ക് പിന്നെ തിരിഞ്ഞു നോക്കാറില്ല.
കാടടച്ചല്ല ഈ വെടി. കുറഞ്ഞ കാലത്തെ എന്റെ ബ്ലോഗനുഭവത്തില്‍ നിന്നുള്ള നിരീക്ഷണമാണ്. പ്രിന്റ് മീഡിയയില്‍ ഇങ്ങനെയൊരു ശീലം നിലവിലുണ്ട്. രണ്ടു കവിത അച്ച്ടി മഷി പുരണ്ടാല്‍ പിന്നെ തുടക്കക്കാരുടെ കവിത വായിക്കാതിരിക്കുക, ഒരു പുസ്തകമിറക്കിയാല്‍ പിന്നെ സഹവാസം അധിഭൌതിക തലങ്ങളില്‍ വിഹരിക്കുന്നവരോടു മാത്രമാക്കുക,, എന്നിങ്ങനെയുള്ള നടപ്പുദീനങ്ങള്‍ ഉണ്ടവിടെ.

അതു മാറ്റണം. ആധുനൈകതയ്ക്ക് ശേഷം വന്ന എഴുത്തുകാരുടെ ഏറ്റവും തീവ്രമായ പരാതി നിരൂപകര്‍ അവരെ തിരിച്ചരിയുന്നില്ല. അവരെ ചൂണ്ടീക്കണീക്കുന്നില്ല എന്നൊക്കെയായിരുന്നു.
മലയാളത്തിലെ എത്ര എഴുത്തുകാരാണ് തങ്ങള്‍ക്ക് ഒപ്പം നടക്കുന്ന നല്ല എഴുത്തുകാരെ തൊട്ടുകാണിച്ചത്. തങ്ങള്‍ക്ക് പിന്നാലെ വന്ന എത്ര പേരെ ഉയര്‍ത്തിക്കാട്ടി.?

മധുപാല്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ഓര്‍മ്മ വരുന്നു. ഒരു സുഹൃത്തുമായി(ജോസഫ് മരിയനോ ജോര്‍ജ് ജോസഫ്.കെയൊ)ചേര്‍ന്ന് മലയളത്തിലെ കവികളുടെ എണ്ണമെടുത്തു. നാലായിരത്തോളമായപ്പോള്‍ നിര്‍ത്തി. തല പെരുത്തത്രെ. ഇതില്‍ അതിശയോക്തി ഉണ്ടാവാം. പക്ഷെ കവിതാ പുസ്തകം വിലകൊടുത്തു വാങ്ങുന്ന എത്ര കവികള്‍ മലയാളത്തിലുണ്ട്.? നാലായിരം പോയിറ്റ് രണ്ടായിരം കവികളെ കണക്കിലെടുത്താല്‍, അവര്‍ കവിതകള്‍ വില കൊടുത്തു വാങ്ങിയാല്‍ 1000 കോപ്പികല്‍ ചിലവാകാന്‍ എന്താ പാട്? എന്തു കൊണ്ട് ഇത്രയും കവികള്‍ ഉണ്ടായിട്ടും കവിതാപുസ്തകങ്ങള്‍ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്നു.
അച്ചടിക്കാന്‍ പ്രസാധകരുടെ പിന്നാലെ നടക്കേണ്ടി വരുന്നു.? സ്വന്തം നിലയില്‍ അച്ചടിക്കേണ്ടീ വരുന്നു.?
സ്വന്തമായി കൊണ്ടൂനടന്നു വില്‍ക്കേണ്ടിവരുന്നു.

അപ്പോള്‍ കവിതയുടെയോ വായനക്കാരുടെയോ പ്രശ്നമല്ല. പ്രശ്നം കവികള്‍ തന്നെയാണ്. സ്വന്തം മുഖം കുളത്തിലെ ജലത്തില്‍ നൊക്കി നിര്‍വൃതിയടയുന്ന നാര്‍സിസസ് (അല്‍ക്കെമിസ്റ്റിന്റെ ആമുഖം) ആവാതെ അപരനിലേക്കും നോക്കൂ.

ഇത് ഒരു തുറന്ന ചര്‍ച്ചക്കായി പറഞ്ഞതാണ്
ആരെയും കടന്നാക്രമിക്കാനല്ല.
കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുമ്പോള്‍ ‘അയ്യോ‘
എന്നു നിലവിളിക്കുകയെങ്കിലും വേണ്ടേ കൂട്ടരേ...

എഴുത്തോ നിന്റെ കഴുത്തോ എന്ന് മുന്‍പ് എം.ഗോവിന്ദന്‍ ചോദിച്ചില്ലേ‍

സിനു കക്കട്ടിൽ പറഞ്ഞു...

മരക്കുതിരക്കു മുകളിലിരുന്ന് ആടുമ്പോൾ,ഇത് നീങ്ങുന്നില്ല എന്ന തിരിച്ഛറിവും,ഒപ്പം ജീവിതം മുഴുവൻ ആ കുതിരപ്പുറത്തുള്ള ആട്ടവും അതാണു
പ്രകൃതിയോട് അസൂയ തോന്നിപ്പോവുന്നത്...

നന്ദി എൻ.ബി

രാജേഷ്‌ ചിത്തിര പറഞ്ഞു...

:)
നല്ല നിരീക്ഷണമാണ്;സുരേഷ്...

കവിതyum ,സിനു...