21/3/10

അനുബന്ധം / ജോസ് പി കോശി

അതേ മുഖം.
റേഡിയം പൂശിയ
ഇടനാഴികള്‍.

പൊടുന്നനെ
ഒരു ഹൃദയം നിന്നുപോയത്;
ഒറ്റയ്ക്ക്.

കണ്ണാടിയുടെ
ആഴമേറിയ നിലയില്ലായ്മയിലേക്ക്.

നീര്‍പ്പോളകളില്‍
ചീര്‍ത്തുനിന്ന
എത്ര മാത്രകള്‍!

കുന്നുകളുടെ മറഞ്ഞിരിക്കുന്ന വശത്തേക്ക്
പാഞ്ഞുപോയ
സ്പര്‍ശരേഖകള്‍.

മരണം:
കണ്ണുകള്‍
സദാ മറച്ചുപിടിക്കുന്നത്.

കുറിപ്പ്: പത്തുപതിനഞ്ചുകൊല്ലം മുന്‍പെ അവനവനോട് പിണങ്ങി എഴുത്തുനിര്‍ത്തിയ ഒരു കവി. നെറ്റില്ല, ബ്ലോഗും നോക്കാറില്ല. എങ്കിലും ഈ കവിതാദിനത്തില്‍ എന്റെ പക്കലുള്ള അയാളുടെ കവിതകളിലൊന്ന് ബൂലോകരുടെ മുന്‍പില്‍ വെക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: