ഒരേ നേരം
ഒരേ ദേഹം
ഒച്ചയുണ്ടാക്കിയും
കെടുത്തിയും.
അതേ ദേഹം
ഒരേ നേരം
ചൂടാര്‍ന്നും
തണുത്തും.
ആള്‍പ്പരപ്പിനെ
മൃഗപ്പരപ്പിനെ
മരപ്പരപ്പിനെ
ജലപ്പലക വച്ച്
ദൈവം ആണിയ-
ടിക്കും നാള്‍
ജലപ്പലക
സ്റ്റേജാക്കി
ഒറ്റയ്ക്കൊരു
പ്രേതക്കടല്‍
ആടിതിമര്‍ക്കില്ലെന്ന്
ആരു കണ്ടു.
ഒരേ ദേഹം
ഒച്ചയുണ്ടാക്കിയും
കെടുത്തിയും.
അതേ ദേഹം
ഒരേ നേരം
ചൂടാര്‍ന്നും
തണുത്തും.
ആള്‍പ്പരപ്പിനെ
മൃഗപ്പരപ്പിനെ
മരപ്പരപ്പിനെ
ജലപ്പലക വച്ച്
ദൈവം ആണിയ-
ടിക്കും നാള്‍
ജലപ്പലക
സ്റ്റേജാക്കി
ഒറ്റയ്ക്കൊരു
പ്രേതക്കടല്‍
ആടിതിമര്‍ക്കില്ലെന്ന്
ആരു കണ്ടു.
2 അഭിപ്രായങ്ങൾ:
ആള്‍പ്പരപ്പിനെ
മൃഗപ്പരപ്പിനെ
മരപ്പരപ്പിനെ
ജലപ്പലക വച്ച്
ദൈവം ആണിയ-
ടിക്കും നാള്‍
ജാക്സണ്‍ എന്ന് ഓര്‍ക്കുന്നതു തന്നെ കവിതയാണല്ലേ ശശീ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ