കവിത വായിച്ചപ്പോഴുള്ള നീയല്ല
കവിത കേട്ടപ്പോഴുള്ള നീയെന്ന് ചിലർ
കേട്ടപ്പോഴുള്ളതല്ലല്ലോ കണ്ടപ്പോഴുള്ള നീയെന്ന് ചിലർ
നിന്നെ കാണുമ്പോലെയല്ലല്ലോടേ
എന്ന് മുൻപരിചയമുള്ളവർ...
ഓർക്കുട്ടിലെ എന്നെക്കണ്ടാൽ
ഫേസ് ബുക്കിലെ ഞാനാണെന്ന്
ഒരിക്കലും പറയില്ല ആരും.
ഫേസ് ബുക്കിലെ ഉമ്മകളോ
ഇക്കിളികളോ ഒന്നും ഓർക്കുട്ടിൽ
തികട്ടാത്തപോലെ
ബ്ലോഗറിലെ കണ്ണിറുക്കലുകളും
ചെവിമുതൽ ചെവിവരെയുള്ള
പുഞ്ചിരികളുമൊന്നും
വൈഫൈയിലെ എന്നെ ബാധിക്കില്ല.
ഫ്രണ്ട്സ്റ്ററിൽ നമ്മൾ കണ്ടിട്ടുണ്ടെന്ന്
പരിചയം മിനുക്കാൻ
കഴിയില്ല നിങ്ങൾക്ക്,
നമ്മൾ
ഇ-കാഡമിയിൽ വച്ചുകണ്ടാൽ.
ഇ-കാഡമിയിൽ കണ്ടു,കെട്ടിപ്പിടിച്ചു
എന്നൊന്നും പറഞ്ഞാൽ എനിക്ക് നിങ്ങളെ
ഓർമ്മവരില്ല ഞാൻ യാഹൂവിലോ
ഗൂഗിൾ ചാറ്റിലോ ആയിരിക്കുമ്പൊൾ.
വലയിലുള്ള ഞാൻ മാത്രമല്ല
ഞാനല്ലാതെയിങ്ങനെ..
വലയിൽ പെടാത്തപ്പോഴും
ഇങ്ങനെതന്നെയാകുന്നുഞാൻ...
വിശക്കുമ്പോൾ ഉള്ള ഞാനല്ല
വയർ നിറഞ്ഞാലുള്ള ഞാൻ
ഉറങ്ങുമ്പോഴുള്ള ഞാനല്ല
ഉണർന്നിരിക്കുമ്പോൾ ഞാൻ
ദൂരെ നിൽക്കുമ്പോഴുള്ള എന്നെ
ഉരുമ്മി നിൽക്കുമ്പോൾ പ്രതീക്ഷിക്കരുത്
9 അഭിപ്രായങ്ങൾ:
എഴുതിയെഴുതി കറങ്ങിക്കറങ്ങി കുറെ നാള് കഴിയുമ്പോള്‍ എല്ലാവരും എന്താ അവനവനിലേക്ക് വരുന്നത്? പുറംകാഴ്ച്കകളില് നിന്നും കറങ്ങിക്കറങ്ങി അകം കാഴ്ചകളിലേക്ക് വന്നു വീഴുന്നത്?
ഓടി: ആത്മാലാപം എഴുതി എഴുതി സ്വയം ചെകിടിച്ചാല് / ഇനി ചെകിടിക്കാന് വയ്യാഞ്ഞാല് മിണ്ടാതിരിക്കുകയാണ് നല്ലതെന്നു തോന്നുന്നു (എന്റെ കാര്യമാണ്). എഴുതാതിരുന്നപ്പോള്‍ എഴുതിയില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നു മനസ്സിലായി; എനിക്കും മറ്റുള്ളവര്‍ക്കും :)
സുനിഷേ നല്ല വിമർശനത്തിനു നമോവാകം.വായിച്ചതുതന്നെ വീണ്ടും വായിപ്പിച്ചതിനു ക്ഷമ.
ഇത് പുതിയകവിതയല്ല.2008ലെ ഒരു പഴയകവിത.കക്കൂസിൽ പ്രസിദ്ധീകരിച്ചത് (http://sanathanan.blogspot.com/2008/11/blog-post_02.html) ബ്ലോഗെഴുത്ത് കുടത്തിനകത്ത് വീഴുന്ന ശബ്ദം പോലെ അകത്തുതന്നെ കറങ്ങിക്കറങ്ങി അരോചകമാവാൻ തുടങ്ങി എന്ന് ഞാനും മനസിലാക്കുന്നു.സുനീഷിൽ നിന്നും വിപരീതമായി, എഴുതിയില്ലെങ്കിൽ എന്തോ കുഴപ്പമുണ്ട് എന്ന് എനിക്ക് തോന്നലുണ്ടെങ്കിലും എഴുതാതിരിക്കുന്നത് അതുകൊണ്ട് തന്നെ.
ബ്ലോഗ് അടഞ്ഞ കുടം ആണെങ്കിലും അതിൽ നിന്നും ചില ശബ്ദങ്ങൾ ഇടയ്ക്കിടെ പുറത്തേക്ക് തെറിക്കുന്നതുകാണാം.ഈയിടെയായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ചില കവിതക്കുഞ്ഞുങ്ങൾക്കെങ്കിലും (വിനയചന്ദ്രന്‍മാഷിന്റെ ഉൾപ്പെടെ) ബ്ലോഗ് കവിതകളുടെ മുഖച്ഛാട ഉണ്ട് എന്നത് ഒരല്പം ഗൌരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. പുറത്തുമാത്രമല്ല അകത്തും സംഭവിക്കുന്നുണ്ട് ഇത്തരം ചിലത്.
ഇത് ഇപ്പോൾ ഇവിടെ പ്രസിദ്ധീകരിച്ചത് നസീർ കടിക്കാടിന്റെ http://samkramanam.blogspot.com/2009/09/blog-post_25.html ഈ കവിത വായിച്ച് കണ്ണുതള്ളിയിട്ടാണ് :).ഇതുതാനല്ലയോ അതെന്ന് വർണ്യത്തിലാശങ്ക തോന്നിയിട്ടാണ്. നസീറാണെങ്കിൽ ഞാൻ കവിതയേ എഴുതിയിട്ടില്ല എന്ന പക്ഷക്കാരനും :(
ഓര്‍ക്കൂട്ടും ഫേസ്ബുക്കും എല്ലാവര്‍ക്കുമില്ലേ.. :)
എല്ലാവരും എഴുതണം എന്നാണ് എന്റെ പക്ഷം.
"കണ്ണുതള്ളിത്തള്ളി
കണ്ണുപൊട്ടന്മാരായവരല്ലെ
നമ്മള്..."
ഇതും കൂടി
http://harithakam.com/ml/Poem.asp?ID=837
അങ്ങനെയെങ്കില്‍ ഇതും കൂടി :) http://harithakam.com/ml/Poem.asp?ID=489
സുനീഷ് ഉദ്ദേശിക്കും പോലെ ഉള്ള ഒരു 'ഞാന്‍' അല്ലല്ലോ ഈ കവിതയില്‍?
അത് ആത്മാലപമായിരുന്ന ഒരു ഞാനിനുള്ള പാരഡികളല്ലേ?
നസീറും പ്രമോദും തന്ന ലിങ്കുകളും നോക്കി...
ബ്ലോഗു കവിത ഒരു കൂട്ടുകൃഷി തന്നെ എന്ന് ഒരാള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാനാകില്ല.
ഇതും കൂടി നോക്കൂ...
http://vishakham.blogspot.com/2007/10/blog-post.html
ഹരിതകത്തിലെ എന്‍ട്രി 837 കഴിഞ്ഞ (2009)നവംബറിനു ശേഷം വന്നതാണല്ലോ നസീറേ. നസീര്‍ എന്താണ് തെളിയിക്കാന്‍ ശ്രമിച്ചതെന്ന് മനസ്സിലായില്ല
വിശക്കുമ്പോൾ ഉള്ള ഞാനല്ല
വയർ നിറഞ്ഞാലുള്ള ഞാൻ
ഉറങ്ങുമ്പോഴുള്ള ഞാനല്ല
ഉണർന്നിരിക്കുമ്പോൾ ഞാൻ
ദൂരെ നിൽക്കുമ്പോഴുള്ള എന്നെ
ഉരുമ്മി നിൽക്കുമ്പോൾ പ്രതീക്ഷിക്കരുത്
-nannayi
കവിത വായിക്കും മുന്പുളള ഞാനല്ലല്ലോ
കവിത വായിച്ച ഞാന്‍
നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ