10/2/10

പെണ്ണനുഭവം /വിമീഷ് മണിയൂര്‍

പെണ്ണായ് ജനിച്ചതിന്‍
അനുഭവമുണ്ട്
ഏതൊരാണിനും.

അവളുടെ ഇരിത്തം,നടത്തം, കിടത്തം
അവനും ശീലിക്കുന്നുണ്ട്.
അവളിലെ കിതപ്പ്,മെയ്യ്മണം
എല്ലാറ്റിലും അവനും പങ്കു ചേരുന്നുണ്ട്.

അവളുടേതായ എല്ലാ രഹസ്യങ്ങളും
മറന്നെന്ന നടിക്കലാണ്
പിറന്നപാടുള്ള ഓരോ കരച്ചിലും.

എങ്കിലും ഓരോ മുലകുടിയിലും
അവനനുഭവിക്കുന്നത്
അവളിലാണെന്ന തോന്നലാണ്.

3 അഭിപ്രായങ്ങൾ:

junaith പറഞ്ഞു...

ആശംസകള്‍ .

ഉഷാകുമാരി.ജി. പറഞ്ഞു...

വിമീഷ്, കവിത ഇഷ്ടമായി...ആശംസകള്‍!

Vinodkumar Thallasseri പറഞ്ഞു...

അങ്ങനെ ഉണ്ടോ? അറിയില്ല. ഒരു പക്ഷേ, ആണായി പിറക്കാത്തതു കൊണ്ടായിരിക്കും.