5/1/10
അതിജീവനം
പേറു കഴിഞ്ഞ്
ചത്ത പയ്യിനെ
ഞങ്ങള്‍ കുഴിച്ചിട്ടു.
പൈക്കുട്ടിയുടെ കണ്ണില്‍
ചുരന്ന
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.
അത്
നാലുകാലില്‍
വിറച്ചു വീണ്
പിന്നെയും എഴുന്നേറ്റു.
കണ്ണുകളില്‍ ഞങ്ങള്‍ കണ്ട
വഴിയുടെ
വെള്ളിരേഖകള്‍
എപ്പോഴോ മാഞ്ഞുപോയപോലെ...
അതു നടന്നു.
അമ്മേയെന്ന്
ഒന്നുരണ്ടുവട്ടം വിളിച്ചു.
കരഞ്ഞു . . . .
ഓരടി ഈരടി വെച്ച്
അത്
ആദ്യത്തെ
പുല്‍നാമ്പു കടിച്ചു .
കലാകൌമുദി 2007
വിഭാഗം
കവിത,
സന്തോഷ് പല്ലശ്ശന
11 അഭിപ്രായങ്ങൾ:
അതു നടന്നു.
അമ്മേയെന്ന്
ഒന്നുരണ്ടുവട്ടം വിളിച്ചു.
കരഞ്ഞു . . . .
ഓരടി ഈരടി വെച്ച്
അത്
ആദ്യത്തെ
പുല്‍നാമ്പു കടിച്ചു .
ഇത്രയും വേണ്ടായിരുന്നു എന്നു തോന്നി
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.
അമ്മ നക്കിത്തുവർത്താതെ നടക്കാനും അമ്മിഞ്ഞപ്പാലില്ലാതെ നേരേ പുൽനാമ്പു ദഹിപ്പിക്കാനും ചിലപ്പോൾ ജീവിതം നിർബന്ധിതമാവും.
ഏറെനാളുകൾക്ക് ശേഷം ബൂലോക കവിതയിൽ ഒരു നല്ല കവിത. നന്ദി
ooradi eeradi vachu athu aadhyaththe pulnaambu kadichu kadikkateee
puthiya kalathinte aadhyathe madhuram nunayatte pinne vazhiyee kayppu vanneththikkoolum
കൊള്ളാം ഈ എഴുത്ത്
തുടരുക ഈ ദൌത്യം.....
അതിജീവനം.
കുറച്ചു വാക്കുകളില്‍ ശക്തം.
പാറക്കല്ല് നീങ്ങിമാറാന്‍
പുല്‍ക്കൊടിത്തുമ്പ് കാത്തുനില്ക്കുന്നില്ല.
വിടവുകളിലൂടെ അത് വളരുന്നു.
എന്ന്
ബ്ലാഗ ദിമിത്രോവ
അതിജീവനത്തിന്റെ ഒരുപുൽവെളിച്ചം
പുല്ലിലേയ്ക്കുള്ളതായാലും പാലിലേയ്ക്കുള്ളതായാലും വഴി മണ്ണിലേയ്ക്കാണ്. കിടാവതു തിരിച്ചറിയും .
പക്ഷേ ഒരു സംശയം വരികൾ- മുറിയുമ്പോൾ അർത്ഥം മാറുന്നുണ്ടോ?
ഇങ്ങനനെയോ
'പേറു കഴിഞ്ഞ്
ചത്ത പയ്യിനെ
ഞങ്ങള്‍ കുഴിച്ചിട്ടു.'
അതോ ഇങ്ങനേയായാലോ
'പേറു കഴിഞ്ഞ് ചത്ത
പയ്യിനെ
ഞങ്ങള്‍ കുഴിച്ചിട്ടു.'
ഉദ്ദേശിച്ച അർത്ഥം വരിക?
ഈയിടേയായി പല കവിത കളും വായിക്കുമ്പോൾ ഈ സംശയം ബലപ്പെടുന്നു.
നല്ല കവിത
ആശംസകള്‍
നല്ല കവിത സന്തോഷ് ഭായി :)
പൈക്കുട്ടിയുടെ കണ്ണില്‍ ചുരന്ന
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.
.............................
കണ്ണുകളില്‍ ഞങ്ങള്‍ കണ്ട
വഴിയുടെ
വെള്ളിരേഖകള്‍
എപ്പോഴോ മാഞ്ഞുപോയപോലെ
നിങ്ങള്‍ കണ്ട വെള്ളിരെഖകളെ മായ്ച്ചു കളഞ്ഞത്
പുല്നാമ്പിലേയ്ക്കുള്ള അതിജീവനത്തിന്റെ മറ്റൊരു രേഖയാണ് !
നന്നായി ....വളരെ ...വളരെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ