15/1/10

മസാജ്

മസാജ്

പാ
ര്‍ക്കിങ്ങില്‍ നിന്ന്
വണ്ടിയെടുക്കാന്‍
തുടങ്ങുമ്പോഴാണ്,
ചൈനീസ്-തായ്
മസാജ് പാര്‍ലറുകളുടെ
കൊതിപ്പിക്കുന്ന പരസ്യം
ക്രെഡിറ്റ്‌കാര്‍ഡ് വലുപ്പത്തില്‍
കയ്യില്‍ തടഞ്ഞത്!

മറന്നുതുടങ്ങിയിരുന്ന
നടുവേദനയെ
ദിവസം മുഴുവന്‍
തട്ടിവിളിച്ചുണര്‍ത്തി,
പരസ്യത്തില്‍ക്കണ്ടത്
ഒന്നു ട്രൈ ചെയ്താലോ
എന്ന്‍ സ്വയം
സമ്മതിപ്പിക്കുന്നതിനിടയില്‍
ഭാര്യയുടെ ഫോണ്‍ വന്നു.

അവളുടെ നടുവേദനക്ക്
മരുന്നുവാങ്ങാന്‍
മറക്കരുതേയെന്നുപറയാന്‍!
രാവെളുക്കോളം
പണിയെടുത്തൊടിഞ്ഞ
നടുവിനെക്കുറിച്ച്
അഞ്ചുമിനിട്ടില്‍ കവിഞ്ഞ
പ്രസംഗം.

“ഫോര്‍ ജന്റ്സ്&ലേഡീസ്”
എന്ന പരസ്യവാചകം
ഓര്‍മ്മവന്നതിനാല്‍
പരസ്പരം മസാജ് ചെയ്ത്
കിടന്നുറങ്ങി!

8 അഭിപ്രായങ്ങൾ:

സനാതനൻ | sanathanan പറഞ്ഞു...

ജെന്റ്സ് ഒൺലീ എന്ന് മാറ്റിവെയ്ക്കണം എല്ലാ ബോർഡുകളും.
നല്ല കവിത.

:) പറഞ്ഞു...

അരൂപി കുട്ടനായിട്ട് അവിടെയും അണ്ണനായിട്ട് ഇവിടെയും അവതരിച്ച മിടുക്കന്‍!!!.വിഷ്ണുവിന് ഇങ്ങിനെ നല്ല പണി കൊടുക്കുകയാണല്ലൊ!!!

Me പറഞ്ഞു...

കൊള്ളാം. . ഒരു വെടിയ്ക്കു രണ്ടു പക്ഷി എന്ന ഉദ്ദേശ്യമൊക്കെ കൊള്ളാം കാറുള്ള അണ്ണന്റെ മാസ്സാജ്‌ കൊതിയും രാവെളുക്കോളം പണിയെടുത്തു നടുവൊടിഞ്ഞ( !) കൊച്ചമ്മയുടെ പരിദേവനവും.
എന്നിട്ടോ? ലക്ഷ്യം ഭേദിച്ചോ അസ്ത്രം?
എന്തായാലും അതുകലക്കി. അവൾ മാസ്സാജ്‌ കൊതിച്ചാലോ എന്ന ഭയം.അണ്ണന്മാർ എന്നും ആകാര്യത്തിൽ അണ്ണന്മാർ തന്നെ

hAnLLaLaTh പറഞ്ഞു...

:)

അച്ചൂസ് പറഞ്ഞു...

ഹരിയണ്ണാ... കലക്കീട്ടോ ..!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“ഫോര്‍ ജന്റ്സ്&ലേഡീസ്”
എന്ന പരസ്യവാചകം
ഓര്‍മ്മവന്നതിനാല്‍
പരസ്പരം മസാജ് ചെയ്ത്
കിടന്നുറങ്ങി!


അത് നന്നായീട്ടാ...
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

മണ്ടന്‍ !!

:)

കനല്‍ പറഞ്ഞു...

നല്ല കവിത,

കാറും ഭാര്യയും ഉണ്ടെങ്കില്‍

നടുവിന് വേദന വന്നാലും കുഴപ്പമില്ലെന്ന്.


അതല്ലേ ഉദ്ദേശിച്ചത്?