അവള്‍ക്കുണ്ടൊരു കുഞ്ഞാട്
കുഞ്ഞാടിനോടൊത്ത് കുന്നിന്‍ ചെരുവില്‍
പോകുന്ന
അവളുടെ കോങ്കണ്ണില്‍
നീല, പച്ച, വയലറ്റ്
പൂക്കള്‍, പൂമ്പാറ്റകള്‍, പുഴകള്‍
മഞ്ഞക്കൊന്നകള്‍ പൂത്തു നില്‍ക്കുന്ന
വൈകുന്നേരങ്ങളില്‍
അവള്‍ ആട്ടിന്‍ കുട്ടിയോട് ചോദിക്കും:
നിഷ്ങ്കളനായ ഒരാളെങ്കിലും
ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകുമോ
നാട്യങ്ങളില്ലാത്ത ഒരു ജീവിതം
ഇനി സാധ്യമാകുമോ
ജാതിയും മതവുമില്ലാത്ത പ്രണയത്തിലേക്ക്
ഒരു തുമ്പപ്പൂവെങ്കിലും മണം പരത്തുമോ
കുഞ്ഞാട് ചെവിവട്ടം പിടിച്ച്
പൂവന്‍പഴത്തിന്റെ നിറമുള്ള
അവളുടെ കണങ്കാല് നക്കി
ബേ ബേ എന്ന് മറുപടി പറയും
ജസീന്ത എന്ന പെണ്‍കുട്ടി
ആടുകളോടെന്ന പോലെ
കിളികളോടും പൂക്കളോടും
സംസാരിക്കും
അച്ഛന്റെ രണ്ടാം കെട്ടിന് ക്ഷണിക്കും
സൈനുല്‍ ആബിദിന്റെ ചുണ്ടിലെ
ഉപ്പു രസത്തെക്കുറിച്ച് പരാതി പറയും
അയല്‍വാസിപ്പെണ്ണിനെ ഒമ്‌നിയില്‍
കയറ്റിക്കൊണ്ടു പോയ കാമുകന്റെ
പേരു ചോദിക്കും
രഹസ്യങ്ങള്‍ പറയാതിരിക്കാന്‍
കുപ്പിവളകള്‍ സമ്മാനിക്കുന്ന
കൂട്ടുകാരികളുടെ ഫോട്ടോ കാണിക്കും
മൂര്‍ച്ചയേറിയ നഖം കൊണ്ട്
ആകാശത്തിന്റെ നേര്‍ത്ത വെള്ളപ്പാടക്ക്
പോറലു വരുത്തരുതേയെന്ന്
കിളികളോട് അപേക്ഷിക്കും
മനുഷ്യരെ അധികം അടുപ്പിക്കരുതേയെന്ന്
പൂക്കളെ ഉപദേശിക്കും
ഇരുട്ടു പരന്നിട്ടും
തിരിച്ചെത്താതിനാല്‍
ഉച്ചത്തില്‍ വിളിക്കുന്ന
വീടിനോട് പറയും
അറവുകാരനെ വിളിക്കൂ
ഞാന്‍ കഴുത്തു
നീട്ടിക്കൊടുത്തേക്കാം.
6 അഭിപ്രായങ്ങൾ:
നിഷ്ങ്കളനായ ഒരാളെങ്കിലും
ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകുമോ
നാട്യങ്ങളില്ലാത്ത ഒരു ജീവിതം
ഇനി സാധ്യമാകുമോ
ജാതിയും മതവുമില്ലാത്ത പ്രണയത്തിലേക്ക്
ഒരു തുമ്പപ്പൂവെങ്കിലും മണം പരത്തുമോ.....???
നിഷ്ങ്കളനായ ഒരാളെങ്കിലും
ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകുമോ
നാട്യങ്ങളില്ലാത്ത ഒരു ജീവിതം
ഇനി സാധ്യമാകുമോ
ഇഷ്ടപ്പെട്ടു
അറവുകാരനെ വിളിക്കൂ
ഞാന്‍ കഴുത്തു
നീട്ടിക്കൊടുത്തേക്കാം.
njaanum,ishtaayi to..
good..
മേരിക്കുണ്ടൊരു കുഞ്ഞാട്...
അക്ഷരപ്പിശക്.
ഇരുട്ടു പരന്നിട്ടും
തിരിച്ചെത്താതിനാല്‍
തുമ്പപ്പൂവിനു മണമില്ല സഖാവേ..:)
പിന്നെ ആബിദ മുങ്ങാങ്കോഴി, മൈമുന എന്നിവരെ ഓർത്തുപോകുന്നതിനു വായനക്കാരനെ പഴിപറയരുത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ