19/11/09

ഏകാം‌ഗം

കണ്ണാശുപത്രി
രണ്ടുപേര്‍.

അപരിചിതന്‍:കണ്ണിനിതെന്തുപറ്റി?

ചങ്ങാതി:ദൂരെയുള്ളതൊന്നും കാണുന്നില്ല.
കൊടും‌കാടായാലും
കാട്ടാനയായാലും.

അപരിചിതന്‍:എനിക്കെല്ലാം കാണാം.
കാട് മാത്രമല്ല,
കാട്ടിലോടുന്ന മുയലിനേയും.
ദൂരെ നിന്നാല്‍.

ചങ്ങാതി:വരാന്തയുടെ
അങ്ങേ അറ്റത്താണല്ലേ നിങ്ങള്‍?
കാണുന്നില്ലല്ലോ
അപരിചിതാ,
അടുത്തേക്ക് വരാമോ
ഒന്നുകാണാനാണ്.

അപരിചിതന്‍:എങ്ങിനെ?
അടുത്തുവന്നാല്‍
അപരിചിതനാവില്ലേ നിങ്ങള്‍
ചങ്ങാതിയാവില്ലേ ഞാന്‍?

അകത്തുനിന്ന് ഒരു പേര് വിളിച്ചു.
ചങ്ങാതിയെന്നോ
അപരിചിതനെന്നോ അല്ല.
രണ്ടുപേരും
ഒരേ നേര്‍ക്കാഴ്ചയില്‍
പരിശോധനാമുറിയിലേക്ക് മാഞ്ഞു.

7 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ഒരാള്‍ക്കും അടുത്തും മറ്റൊരാള്‍ക്ക് അകന്നും നില്‍ക്കേണ്ട ഈ സമസ്യയെ ഒന്ന് തൊട്ടുവെയ്ക്കാന്‍ കവിതയ്ക്കായി.അതിലപ്പുറവും കഴിയുമായിരുന്നു.

Kuzhur Wilson പറഞ്ഞു...

എന്നെയും നിന്നെയും കണ്ടു. ഇന്നും കാണും.
കവിത ഇഷ്ടമായി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ചിലനേരങ്ങളില്‍ പിടിതരാത്ത എന്നിലെ എന്നെ ഈ വരികളില്‍ നീ വരച്ചിട്ടു.

മുരള്‍ച്ച ഈഷ്ടായി.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇതിനപ്പുറവും പിന്നെ അതിനപ്പുറവും കാണും.. പിന്നെയും കാണും.. പക്ഷെ ഇതിപ്പോ ഇത്ര മതി..
.. നന്നായി...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വെറൂം ദൂരക്കാഴ്ക്കകൾ അല്ലേ ?

Balu puduppadi പറഞ്ഞു...

നന്ദി.
താങ്കളുടെ പ്രതികരണത്തിന്. ബ്ലോഗിലെ കവിതകള്‍ കണ്ടു. ഉശിരന്‍.

Sarath Chander പറഞ്ഞു...

ഷോര്‍ട്ട് സൈറെറന്നും, ലോങ്ങ്‌ സൈറെറന്നും ഒഫ്തമോലോജിയില്‍ അറിയപ്പെടുന്ന അവസ്ഥകളെ, അനാവശ്യ സംഗീര്‍ണതയില്‍, വിഭ്രമാത്മക പരിവേഷം നല്‍കിക്കൊണ്ട് വായനക്കാരന്റെ മനസ്സാനിധ്യത്തെയും യുക്തിബോധത്തെയും ഈ കവി വെല്ലുവിളിച്ചിരിക്കുന്നു.