16/11/09

റിയാലിറ്റി



ഇന്നു കുളിച്ചിട്ടില്ല
കഴിച്ചിട്ടില്ല...
പഠിപ്പിക്കാനിന്ന്
പള്ളിക്കൂടത്തിലും പോയില്ല...
കരഞ്ഞ്
കരഞ്ഞ്
ഒരേ കിടപ്പു
തന്നെയാണവള്‍...


(പലഹാരം
പൊതിഞ്ഞുകൊണ്ടുവന്ന
പത്രത്താളില്‍
ജിലേബിയെണ്ണ പുരണ്ടു
കിടപ്പുണ്ടായിരുന്നു
എങ്ങോ പട്ടിണി
കിടന്നു ചത്തൊരു
ചെക്കന്‍)


സാരമില്ലെന്നെത്ര
സ്വാന്ത്വനിപ്പിച്ചിട്ടുമവളീ
കരച്ചില്‍ മാത്രം...
ഒരൊറ്റ s m s
മതിയായിരുന്നു,
ഇനി അടുത്ത
സ്റ്റാര്‍ സിംഗര്‍ വരെ കാക്കണം...
ആ സുന്ദരികൊച്ചിനെന്നവള്‍...



ഓ ...
ഇന്നായിരുന്നോ,
എലിമിനേഷന്‍...
ഞാനാകെ
കണ്‍ഫ്യൂഷനിലായിപ്പോയി...

16 അഭിപ്രായങ്ങൾ:

സിനു കക്കട്ടിൽ പറഞ്ഞു...

പട്ടിണി സഹിക്കാതെ ഞാവല്‍ പഴത്തിനു കയറി തലകുത്തി താഴെ വീണു മരിച്ച ആറാം ക്ലാസുകാരന്റെ
ജഡത്തിനു മുന്നില്‍ ഒരു ഒരുള പോലും വയറു നിറച്ച്
നിനക്ക് തരാനായില്ലല്ലൊടാ പൊന്നുമോനെ എന്നു
ഒരമ്മ കരയുമ്പോഴും , കേരളം മുഴുവന്‍,
അതു കാണാതെ ഒരു എലിമിനേഷന്‍
റൗണ്ട് കണ്ടു കണ്ണീരൊഴുക്കുകയായിരുന്നു..

ഹരീഷ് കീഴാറൂർ പറഞ്ഞു...

വല്ലാതെ നോവിക്കുന്നു.

Kalam പറഞ്ഞു...

കവിതയെക്കാള്‍ ഇഷ്ടമായത് സീനുവിന്റെ കമന്റ്‌.

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

സമകാലിക പ്രസക്തി വിളിച്ചോതുന്ന രചന
ഇത് കാണാതെ പോകുന്നവരെയാണ്
എലിമിനേറ്റ് ചെയ്യേണ്ടത്

naakila പറഞ്ഞു...

ഹൃദയത്തെ മുറിപ്പെടുത്തുന്ന കവിത

khader patteppadam പറഞ്ഞു...

ഹൌ! എന്തൊരു'റിയാലിറ്റി'!!

Unknown പറഞ്ഞു...

jilebiyennapuranda patrathaalile pattini kidannu chatha chekkante chitram.../visakkunnu...

ഷൈജു കോട്ടാത്തല പറഞ്ഞു...

വല്ലാതെ നോവിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

painfull reality...and good work

സൂപ്പര്‍ ബ്ലോഗര്‍ പറഞ്ഞു...

സ്വീകാര്യവും ചിന്തനീയവുമായ ഒരു വിഷയം തന്നെ.
കവിത ഇല്ലെന്ന് മാത്രം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഉള്ളുകലക്കുന്ന വിഷയം...
മുള്ളുപോൽ മനസ്സിൽ തറച്ചല്ലോ..

anoopmr പറഞ്ഞു...

കൊള്ളാം. ഇഷ്ടമായി.

farisa പറഞ്ഞു...

sinu u r great,good work.....

Hi, പറഞ്ഞു...

kavithayekkal seenuvinte comment kannu nanayichu.

dna പറഞ്ഞു...

എലിമിനേഷന്റെ ഇല്യുമിനേഷന്‍!!!
കരകാണാക്കടലില്‍ മുങ്ങിത്താഴുന്നവര്‍ക്ക്
SMS കയറിട്ടുകൊടുത്ത് ആനന്ദിക്കാം