10/11/09

ഇല/പുഴു എന്നിങ്ങനെ

പുഴു തന്നെ തിന്നാന്‍ വരുമ്പോ
ഴെന്തുകൊണ്ടിലകള്‍
പുഴുവിനെത്തിന്നുന്നില്ല...?

കണ്ടില്ലേ
ഞെട്ടോടെ പറിച്ചെടുത്ത്
കുട്ടികളിങ്ങനെ
കണ്ണും
വായും
തുളച്ച്
മുഖംമൂടി വച്ച്
ഓടിക്കളിക്കുന്നത്

തന്നെ തിന്നാന്‍ വന്ന
ഒരു പുഴുവിനെയെങ്കിലും
തിന്നിരുന്നെങ്കില്‍
കുട്ടികളിങ്ങനെ
ചെയ്യുമായിരുന്നോ !

8 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

തന്നെ തിന്നാന്‍ വന്ന
ഒരു പുഴുവിനെയെങ്കിലും
തിന്നിരുന്നെങ്കില്‍
കുട്ടികളിങ്ങനെ
ചെയ്യുമായിരുന്നോ !

അജ്ഞാതന്‍ പറഞ്ഞു...

ഈ കവിതയെ പലതരത്തില്‍ വായിക്കാമെന്ന് തോന്നി.പലതരത്തില്‍ വായിക്കാന്‍ കഴിയുനത് കവിതയുടെ ഗുണമോ ദോഷമോ എന്ന് ചിന്തിക്കേണ്ടതാണ്?
-------------

ഇലകളാണ് കുറ്റക്കാര്‍!!പ്രതിരോധിക്കാന്‍ വേണ്ടത്ര കെല്‍പ്പില്ലാത്തവര്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടും,അല്ലെങ്കില്‍,അവര്‍ അതിന് അര്‍ഹതയുള്ളവരാണ്.ഇത് വേറൊരു തരത്തില്‍ നോക്കിയാല്‍ നിസ്സഹായരായ മനുഷ്യരോടുള്ള പരിഹാസം പോലുമായി വായിക്കാം.

---------------
ഇന്നുവരെ ഒരിലയും പുഴുവിനെ തിന്നിട്ടില്ല എന്ന ലോകതത്വം നിലനില്‍ക്കെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഈ മാറ്റമില്ലാത്ത കാരണമാണ് എന്ന വിചിത്രവാദം ഒരു കൌതുകത്തിനുവേണ്ടി മാത്രം കവി ഉന്നയിക്കുന്നു.ഹിംസയെ ഹിംസ കൊണ്ട് എതിര്‍ക്കേണ്ടതുണ്ട്
------------------
സത്യത്തില്‍ പുഴുവിന്റെ ആഹാരമാണ് ഇല.പുഴു എന്നത് ആ പ്രാണിയുടെ ജീവിതാവസ്ഥയുടെ ആദ്യഘട്ടവും.ഈ പുഴു വളര്‍ന്നുണ്ടാവുന്ന ശലഭത്തിന് ഈ ഇലകളും ചെടിയും കൂടിയേതീരൂ.
ശലഭങ്ങളും ഉണ്ടായേ തീരൂ.ഈ പരസ്പരാശ്രിതത്വത്തെ കവിത കണ്ടില്ലെന്ന് നടിക്കുന്നു.
----------
ഇതൊക്കെയാണെങ്കിലും പുഴുക്കളെ തിരിച്ചുതിന്നുന്ന ഇലകള്‍ എന്ന ഭാവന മനോഹരം... :)

അജ്ഞാതന്‍ പറഞ്ഞു...

ജാഡ, ജാഡ, ബുദ്ധിജീവിജാഡ.
പലതരത്തിൽ കവിത വായിക്കുകയോ.എന്താ ഈ കേൾക്കണേഎന്താണെഴുതിയതെന്ന് കവിതന്നെ വന്നു പറഞ്ഞേ പറ്റൂ.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ആദ്യത്തെ ആ അനോണിയും ഞാനും ഏതാണ്ട് ഒരുപോലെ തന്നെ ആ വരികളെ വായിച്ചത്. ഇനി എനിയ്ക്കു സംശയമില്ല. നാക്കിലയിൽ ഞാൻ ആദ്യമിട്ട കമന്റ്കൂടി ഇങ്ങോട്ടു കൊണ്ടുവരണമെന്നുണ്ട്!

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

പുഴുവും ഇലയും പ്രതീകമാണെങ്കിലും പുഴുവിനു തന്നെ പ്രാധാന്യമെന്നു തോന്നുന്നു. പക്ഷെ ഇലകളിൽ വരുന്ന പുഴു തീരെ ചെറിയവ അല്ലെ? വലിയപുഴുക്കളാണ് ഇന്നിന്റെ പ്രശ്നം. തൂത്താലൊന്നും ചതഞ്ഞു തീരാത്ത പുഴുക്കൾ...
ഇവിടെ വരികളിൽ ഞാൻ കണ്ടതും കവിമനം നിനച്ചതും ഇനി വെവ്വേറെയാണോ എന്ന സംശയം ഈ കവിതയിൽ ജനിക്കുന്നല്ലോ അനീഷ്!

saarang പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
naakila പറഞ്ഞു...

അനോണിയുടെ ഈ ഗൗരവ വായനയ്ക്ക് നന്ദി
നന്ദി പ്രിയ സജിം
പ്രയാണ്‍

ഷൈജു കോട്ടാത്തല പറഞ്ഞു...

കവിത തിരിച്ചും മറിച്ചുമിട്ടു വായിച്ചു
അടി മുതല്‍ മുടി വരെ മികച്ചു നില്‍ക്കുന്നു ഇത്തിരി നീളത്തില്‍