23/10/09

ബിനു എം ദേവ സ്യയുടെ കവിതകൾ, സ്വപ്നങ്ങളിലേക്കുള്ള വഴികൾ - കവി സംവിദാനന്ദ്‌ ആലപിച്ചപ്പോൾ..



The Poetry Collection by Binu is composed and sung by Poet Samvidanand -ബിനുവിന്റെ കവിതകൾ - കവി, സംവിദാനന്ദ്‌ ചൊല്ല്ലിയത് ‌/ പാടിയത്‌..യൂ ട്യൂബിലൂടെ..


ബിനു എം ദേവസ്യ

1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു.

കഠിനാധ്വാനം, ആത്മവിശ്വാസം, ആതമസർപ്പണം, അതിരുകളില്ലാത്ത സൗഹൃദങ്ങൾ ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറുകണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാസമാഹാരമാണ് 'സ്വപ്നങ്ങളിലേക്കുള്ള വഴികൾ'(അച്ചടിയിൽ). ബിനുവിന് 'ഇ-ലോകവുമായി'(e world) യാതൊരു ബന്ധവുമില്ല.

വിലാസം:

ബിനു എം ദേവസ്യ
c/o എം ഡി സെബാസ്റ്റ്യന്‍
മുല്ലയില്‍ ഹൗസ്‌
സുരഭിക്കവല
മുള്ളന്‍കൊല്ലി തപാല്‍
പുല്‍പ്പള്ളി
വയനാട്‌
പിന്‍ കോഡ്‌ : 673579
ഫോണ്‍: + 91 98465 86810
aksharamonline@gmail.com


വിശദാംശങ്ങൾ ചുവടെ..
http://www.binusdream.blogspot.com/
http://www.binuvinte-kavithakal.blogspot.com/