31/10/09

ആടിയാടി അലഞ്ഞ മരങ്ങളേ...






വി അന്‍‌വര്‍ അലിയുടെ പുതിയ പുസ്തകം വരുന്നു.മഴക്കാലം എന്ന ആദ്യ സമാഹാരമിറങ്ങിയിട്ട് പതിനൊന്നു വര്‍ഷം കഴിഞ്ഞാണ് ഈ പുതിയ പുസ്തകത്തിന്റെ പിറവിയെന്നതു തന്നെ  പുസ്തകത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു.
നവംബര്‍ മൂന്നിന് ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി.സി ബുക്സിന്റെ അന്തര്‍ദേശീയ പുസ്തകമേളയില്‍ വെച്ചാണ് പുസ്തക പ്രകാശനം.റഫീക്ക് അഹമ്മദ്,ടി.പി രാജീവന്‍,വിജയലക്ഷ്മി,പവിത്രന്‍ തീക്കുനി എന്നീ കവികളുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും
ഇതോടൊപ്പം നടക്കുന്നുണ്ട്.9th DC International book fest Brouchure height="500" width="100%" > value="http://d1.scribdassets.com/ScribdViewer.swf?document_id=21951529&access_key=key-pilgylhka6qh21gd2b2&page=1&version=1&viewMode=list">            




അന്‍‌വര്‍ മലയാളം ബ്ലോഗുകളില്‍ സജീവമായി ഇടപെടുന്ന ഒരു കവികൂടിയാണ്.അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ




തന്റെ പുതിയ പുസ്തകത്തിന്റെ മുന്‍‌കുറിപ്പില്‍ അന്‍‌വര്‍ പറയുന്നു:

"പതിനൊന്നുകൊല്ലക്കാലത്തെ ഇരിക്കപ്പൊറുതിയില്ലായ്മയില്‍ നിന്ന് അരിച്ചു പെറുക്കിയ വാക്കുകളാണ് ഈ പുസ്തകം.കഴിയുന്നത്ര എഴുതാതിരിക്കാനും അവിശ്വാസിയായി ഇരിക്കാനും ശ്രമിച്ചതിന്റെ മിച്ചം.വായിച്ചു സ്വന്തമാക്കിയ വലിയ കവിതകളുമായി തട്ടിച്ചു നോക്കുമ്പോള്‍ തൃപ്തിക്കുറവു തോന്നും.എങ്കിലും വഴി നടപ്പിലെ തന്‍‌വഴി തരുന്ന ഊര്‍ജ്ജവും ഊറ്റവുമുണ്ട്.ഒരുപാട് എഴുതാന്‍ കഴിയാത്തതിന് സ്വയം ശകാരിക്കും.എങ്കിലും ഒരേ തച്ചില്‍ തളഞ്ഞ് ചീഞ്ഞുപോകില്ലെന്ന ഉറപ്പും തെറിപ്പുമുണ്ട്.കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് വാക്കും അര്‍ഥവും തൊടുക്കുന്ന കവിരേവ പ്രജാപതിത്വം എനിക്കു വശമില്ല.ലോകത്തെ മാറ്റിമറിക്കാനോ ആനന്ദത്തില്‍ ആറാടിക്കാനോ പോന്ന വെടിമരുന്ന് മൊഴിക്കുള്ളില്‍ കരുതിവെക്കുന്ന ചാവേറുപണിയും ഞാന്‍ ശീലിച്ചിട്ടില്ല.എനിക്കു പിടികിട്ടിയിടത്തോളം ഇക്കാണുന്ന ലോകം അത്ര ലളിതമൊന്നുമല്ല.മനുഷ്യബോധത്തോളം പഴക്കമുള്ള(അതെത്രയാണോ എന്തോ),സ്ഥലജലങ്ങളും സ്ഥാവരജംഗമങ്ങളും തകര്‍പ്പുയിര്‍പ്പുകളും ഇടതൂര്‍ന്ന ഭാഷ തന്നെയല്ലേ ഈ ലോകം?സംശയം പങ്കിടാന്‍ സൌമനസ്യമുള്ളവര്‍ക്ക് ഒരു പക്ഷേ ,ഈ പുസ്തകം കുറച്ചൊക്കെ ബോധ്യപ്പെട്ടേക്കാം.

ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച് ,വാപ്പയെപ്പോലെ ഒരേ സമയം ഇസ്ലാമും കമ്മ്യൂണിസ്റ്റുമാവാന്‍ ആഗ്രഹിച്ച്,പക്ഷേ അവിശ്വാസിയായി വളര്‍ന്ന്,അരാജകമായി വായിച്ച്,അലഞ്ഞു തിരിഞ്ഞ്,ഒടുവില്‍ സര്‍ക്കാരുദ്യോഗത്തിലും ഗാര്‍ഹസ്ഥ്യത്തിലും ചെന്നുപെട്ട ഒരു വഴിയോരമലയാളി ഈ കവിതകള്‍ക്കു പിന്നിലുണ്ട്.അയാള്‍ക്കു താന്‍ നില്‍ക്കുന്ന പെരുവഴിയോടോ ചുറ്റിനും ചവറുകൂനയായി തെളിയുന്ന പൌരസമൂഹത്തോടോ ഒന്നും ബോധിപ്പിക്കാനില്ല.അയാള്‍ കണക്കു പറയേണ്ടത്,തന്നെ ഭാഷപ്പെടുത്തിയ ഉമ്മമലയാളത്തോടു മാത്രം."

-അന്‍‌വര്‍ അലി




സമാഹാരത്തിലെ ഒരു കവിത താഴെ വായിക്കാം:


ആടിയാടി അലഞ്ഞ മരങ്ങളേ...




'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി*നടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...

ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...



*നീലപ്പുല്‍ത്തറകള്‍ക്കുമേല്‍ പല നിഴല്‍ ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ക്കനിയേകിയും കിളികള്‍തന്‍ ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമിതിന്‍ മുമ്പേറെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ! കേഴുകീ വിരഹമോര്‍ത്തെങ്ങും മഴക്കാറ്റില്‍ നീ!
(തിരുവനന്തപുരം മഹാരാജകലാലയമുറ്റത്തെ വന്മരവും തണല്‍മരവുമായിരുന്ന കൂറ്റന്‍ മാവിനെ . ആര്‍. രാജരാജവര്‍മ്മയോട്  സഹോദരപ്പെടുത്തി കുമാരനാശാന്‍രചിച്ച  പ്രരോദന ശ്ലോകം)




27 അഭിപ്രായങ്ങൾ:

നഗ്നന്‍ പറഞ്ഞു...

പെരുങ്കാടുകളില്ലാതാവുന്നതിന്റെ
പെരുവഴി
പെരുങ്കാടുകളില്ലാത്തതിന്റെ
കണ്ണീർമൊഴി

എം പി.ഹാഷിം പറഞ്ഞു...

കണ്ണ് തുറന്നു കാത്തിരിക്കുന്നോര്‍ക്ക്
ഈ പുതിയ പുസ്തകം തരുന്നതില്‍ നന്ദി അറിയിക്കുന്നു

Sanal Kumar Sasidharan പറഞ്ഞു...

കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് വാക്കും അര്‍ഥവും തൊടുക്കുന്ന കവിരേവ പ്രജാപതിത്വം എനിക്കു വശമില്ല.ലോകത്തെ മാറ്റിമറിക്കാനോ ആനന്ദത്തില്‍ ആറാടിക്കാനോ പോന്ന വെടിമരുന്ന് മൊഴിക്കുള്ളില്‍ കരുതിവെക്കുന്ന ചാവേറുപണിയും ഞാന്‍ ശീലിച്ചിട്ടില്ല.എനിക്കു പിടികിട്ടിയിടത്തോളം ഇക്കാണുന്ന ലോകം അത്ര ലളിതമൊന്നുമല്ല.മനുഷ്യബോധത്തോളം പഴക്കമുള്ള(അതെത്രയാണോ എന്തോ),സ്ഥലജലങ്ങളും സ്ഥാവരജംഗമങ്ങളും തകര്‍പ്പുയിര്‍പ്പുകളും ഇടതൂര്‍ന്ന ഭാഷ തന്നെയല്ലേ ഈ ലോകം?

അതുതന്നെയാണല്ലോ എന്റെയും വേവലാതിപ്പെടൽ പ്രിയസുഹൃത്തേ, കവേ...
കാത്തിരിക്കുന്നു..

അശോക് കർത്താ പറഞ്ഞു...

അൻ‌വറിന്റെ കവിത വരുന്നു എന്ന് കേട്ടപ്പോൾ പേടിച്ചു പോയി. വല്ല അപകടമോ മറ്റോ ആണെങ്കിൽ വഴി മാറി നിക്കണമല്ലോ. കുഴപ്പം വല്ലോം ഉണ്ടോ?

വിഷ്ണു പ്രസാദ് പറഞ്ഞു...

പേടി സ്വഭാവമായിത്തീര്‍ന്നാല്‍ എന്തുചെയ്യാന്‍ പറ്റും... :)

മനോജ് കുറൂര്‍ പറഞ്ഞു...

അന്‍‌വര്‍, നന്നായി.... ഇപ്പോഴെങ്കിലും... :)
പതിനൊന്നു വര്‍ഷം! ആ കടന്നുപോകലും അത്ര ലളിതമല്ലല്ലൊ. അതുകൊണ്ടു കഷായക്കാരാ‍, പേടിക്കണം!

അശോക് കർത്താ പറഞ്ഞു...

ഹ...ഹാ
ഞാനെന്തിനു പേടിക്കണം? പേടിക്കേണ്ടത് അനവറാണു. നിങ്ങളെല്ലാരും കൂടി പ്രശംസിച്ച് അതിയാനെ നശിപ്പിക്കരുത്.

മനോജ് കുറൂര്‍ പറഞ്ഞു...

ഹ ഹ ഹ! ഒറ്റ പ്രശംസയ്ക്ക് ഇല്ലതാകുമായിരുന്നെങ്കില്‍ അന്‍‌വര്‍ ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല! ഒറ്റയ്ക്കു നില്‍ക്കാനുള്ളതൊക്കെ അവനുണ്ട്. പിന്നെ ഞാനും ഒറ്റയ്ക്കുതന്നെ നടക്കും സര്‍! പക്ഷേ, സത്യം പറയട്ടെ, ഇടയ്ക്കിടയ്ക്കു മാത്രം മുന്നില്‍ വന്ന ആ കവിതകള്‍ ചേര്‍ത്തു വായിക്കാന്‍ നല്ല കൊതിയുണ്ട്. ശരിക്കും!

വികടശിരോമണി പറഞ്ഞു...

നന്നായി ചങ്ങാതീ:)

ഹാരിസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹാരിസ് പറഞ്ഞു...

അവധിക്കാലത്തല്ലോ ..പാര്‍‌വ്വതീ
കുട്ടികള്‍ വളരുന്നത്.

പണ്ട് മാതൃഭൂമിയില്‍ വന്ന കവിത.
ഇപ്പോഴും ഓര്‍ക്കുന്നു.

T.S.NADEER പറഞ്ഞു...

all the best..

നജൂസ്‌ പറഞ്ഞു...

കാത്തിരിക്കുന്നൂ.

ഹാരിസ്‌ എടവന പറഞ്ഞു...

സന്തോഷം
കാത്തിരിക്കുന്നു

Melethil പറഞ്ഞു...

Congrats Anwar!

ഹരീഷ് കീഴാറൂർ പറഞ്ഞു...

പതിനൊന്ന് വർഷത്തെ ഇടവേള,അറിഞ്ഞില്ലോ ആദ്യപുസ്തകംകൊണ്ട് തന്നെ വളരെയടുത്തായിരുന്നല്ലോ. കവിതയ്ക്കു വിശന്നപ്പോഴൊക്കെ ചങ്കിൽ നിന്നൊരു പങ്ക് കൊടുത്തവനെ ഒരു വ്യാഴവട്ടം തൊട്ട് വരുന്നുവെന്നോ,നിന്റെ നോവുകൾ,നീപടർത്തിയ ചിന്തകൾ, കെട്ടുപോകാത്ത ഉത്സവങ്ങൾ.

Kuzhur Wilson പറഞ്ഞു...

ഏകാന്തതയുടെ 50 വര്‍ഷങ്ങളിലെ രാഘവനെ ഓര്‍മ്മ വന്നു.

ചുള്ളിക്കാടിന് ശേഷം പ്രളയം എന്ന് ആര്‍ത്തവര്‍ക്കുള്ള വലിയ മറുപടികളിലൊന്നായി പലപ്പോഴും അന് വര്‍ കവിതയെക്കണ്ടു. കാണാഞ്ഞപ്പോഴൊക്കെ സങ്കടപ്പെട്ടു.

വന്നല്ലോ. വരും.

എന്‍.ജി. ഉണ്ണിക്യഷ്ണന്‍ എന്ന കവിയെ തിരിച്ചറിച്ച് അത് ആളുകളില്‍ എത്തിച്ച പരിഹാസ്യനായ കാലവും ഉണ്ടല്ലോ.

കാവ്യനീതി.

തിരിച്ച് തരാതിരിക്കില്ല
ഞാനുമുണ്ട് അന്ന് അവിടെ

Sathyan പറഞ്ഞു...

waiting

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

കാത്തിരിക്കുന്നു..

ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sureshkumar Punjhayil പറഞ്ഞു...

Mangalashamsakal,,,!!!

ദേവസേന പറഞ്ഞു...

“ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച് ,വാപ്പയെപ്പോലെ ഒരേ സമയം ഇസ്ലാമും കമ്മ്യൂണിസ്റ്റുമാവാന്‍ ആഗ്രഹിച്ച്,പക്ഷേ അവിശ്വാസിയായി വളര്‍ന്ന്,അരാജകമായി വായിച്ച്,അലഞ്ഞു തിരിഞ്ഞ്,ഒടുവില്‍ സര്‍ക്കാരുദ്യോഗത്തിലും ഗാര്‍ഹസ്ഥ്യത്തിലും ചെന്നുപെട്ട ഒരു വഴിയോരമലയാളി ഈ കവിതകള്‍ക്കു പിന്നിലുണ്ട്.അയാള്‍ക്കു താന്‍ നില്‍ക്കുന്ന പെരുവഴിയോടോ ചുറ്റിനും ചവറുകൂനയായി തെളിയുന്ന പൌരസമൂഹത്തോടോ ഒന്നും ബോധിപ്പിക്കാനില്ല.അയാള്‍ കണക്കു പറയേണ്ടത്,തന്നെ ഭാഷപ്പെടുത്തിയ ഉമ്മമലയാളത്തോടു മാത്രം“

ഒരു മനുഷ്യന്‍ എന്നതിന്റെ കൃത്യമായ ഡെഫിനിഷന്‍ തന്നെയല്ലേ മുകളിലെ വരികള്‍.

11 വര്‍ഷങ്ങള്‍..
കാലം കടഞ്ഞെടുത്ത അക്ഷരങ്ങളുടെ മൂര്‍ച്ചയില്‍
തെളിയുന്ന കവിതകള്‍ക്ക് ആശംസകള്‍

naakila പറഞ്ഞു...

അന്‍വര്‍ 11 വര്‍ഷം മലയാളകവിതയില്‍ എന്തു ചെയ്തു എന്നറിയാന്‍ (പലപ്പോഴായി വായിച്ചിട്ടുണ്ടെങ്കിലും ) ഞാനും

സെറീന പറഞ്ഞു...

നിറയെ സന്തോഷം..

akbar പറഞ്ഞു...

aashamsakal.............

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

അന്‍‌വര്‍,ആശംസകള്‍ !

Vinodkumar Thallasseri പറഞ്ഞു...

ഉളിപിടിക്കാത്ത പഴമയും കൊയകൊയഞ്ഞ പുതുമയും.