27/10/09

കവിയെ പ്രണയിക്കരുത്‌.

കവിയെ ഒരിക്കലും
പ്രണയിക്കരുതു,
നിന്റെ പ്രണയത്തെ
വാരികകള്‍ക്കയച്ചു കൊടുക്കും
നിന്റെ പ്രണയത്തെപ്പറ്റി
നിനക്കു മനസ്സിലാവാത്ത
ഭാഷകളില്‍ എഴുതും.
നിന്റെ വികാരങ്ങളെ
ഉത്തരാധുനികതയിലേക്കു
മാറ്റിയവന്‍ചായ കുടിക്കും.
ഒടുവില്‍ നീ തന്നെ അവനെന്നും
അവന്‍ തന്നെ നീയെന്നും പറഞ്ഞു
മറ്റാരെയെങ്കിലും പ്രണയിക്കും

18 അഭിപ്രായങ്ങൾ:

കുളക്കടക്കാലം പറഞ്ഞു...

കവികള്‍ അങ്ങനെ വേണമത്രേ, കവിതയും..
'നീ തന്നെ അവനെന്നും അവന്‍ തന്നെ നീയെന്നും' വ്യവഛേദിക്കാനാവാത്ത ഉന്മാദത്തില്‍ ....!! ,

Sanal Kumar Sasidharan പറഞ്ഞു...

ഹാരിസേ വെറുതേ പാരവെയ്ക്കല്ലേ.... ;)

ഹാരിസ്‌ എടവന പറഞ്ഞു...

ആദ്യമായി ഇ ലോകത്തു വന്ന എന്റെ കവിതയാണിത്
2007ല്‍ ഒരു പുനര്‍ വായനക്കാണു
ബൂലോകത്ത് പ്രസിദ്ധീകരിക്കുന്നത്

Mahi പറഞ്ഞു...

ഉള്ള ഒരെണ്ണം എപ്പൊ കൈവിട്ടു പോവുമെന്ന്‌ ആധി പിടിച്ചിരിക്കുമ്പോഴാ നിന്റെ ഒരു കവിത ഡെയ് നിനക്ക്‌ വേറെ പണിയില്ലെ??

എം പി.ഹാഷിം പറഞ്ഞു...

good!!

ചന്ദ്രകാന്തം പറഞ്ഞു...

ഹ! മനോഹരമായ വീക്ഷണം.

(സത്യസന്ധതയുടെ മുഖം കണ്ടിട്ടുണ്ടോ..എന്ന ചോദ്യം ഓര്‍ത്തുപോയി. :) )

ഗൗരി നന്ദന പറഞ്ഞു...

ഒടുവില്‍ നീ തന്നെ അവനെന്നും
അവന്‍ തന്നെ നീയെന്നും പറഞ്ഞു
മറ്റാരെയെങ്കിലും പ്രണയിക്കും

അതെയോ???

നഗ്നന്‍ പറഞ്ഞു...

അപ്പോൾ
എല്ലാ ആണുങ്ങളും
കവികളാണ്.

Anil cheleri kumaran പറഞ്ഞു...

കിടിലം..

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

നന്നായിരിക്കുന്നു ഹാരിസ്‌...

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

നന്നായിരിക്കുന്നു ഹാരിസ്‌...

അജ്ഞാതന്‍ പറഞ്ഞു...

അമ്മമ്മെ ഈ കവികളെ മുട്ടിയിട്ട് നടക്കാൻ മേലന്നായി…
ഹാരിസെ സത്യത്തിന്റെ മുഖം പോസ്റ്റർ ആക്കിയതിന് നന്ദൻസ്…..

അജ്ഞാതന്‍ പറഞ്ഞു...

നീ തന്നെ അവനെന്നും
അവന്‍ തന്നെ നീയെന്നും പറഞ്ഞു
മറ്റാരെയെങ്കിലും പ്രണയിക്കും...
അവസാനം, വാരാപ്പുഴ ലീലയെ കെട്ടും……
ഇതാണ് ഗവികൾ

ഷൈജു കോട്ടാത്തല പറഞ്ഞു...

അവളുമാര്‍ കേള്‍ക്കാതിരിക്കട്ടെ

anitha പറഞ്ഞു...

atheyoooooooooooo???????????

lekshmi. lachu പറഞ്ഞു...

കൊള്ളാം...അപ്പൊ അതാ പരിപാടി അല്ലെ ...ഹ.ഹ.

Sudeep പറഞ്ഞു...

:-)

Geetha Prathosh പറഞ്ഞു...

nice..very well said sir...