26/10/09
കുബ്ബൂസ്
എരിവും പുളിയും
എണ്ണയുമില്ലാത്തോളെ,
ചില്ലുകൂട്ടിലെ
ഒരായിരം
നെയ്ത്തിളക്കങ്ങളിലും
മണ്ണടുപ്പിലെ
നിന്റെ രുചിയും, ചന്തവും
വിശപ്പകറ്റുന്നു.
ഓരോ ഋതുവിലും
രുചിയും
രൂപവും മാറാതെ
തെല്ലും
തുരുമ്പിക്കാതെ
നീ മാത്രമല്ല്ലോ…
നിന്നെയെങ്കിലും വേണം
ഇങ്ങിനെയും
ചിലതുണ്ടായിരുന്നു
എന്നതിനു
തെളിവായി
ചരിത്രത്തിന്റെ ചുവരിൽതൂക്കാൻ…
പൊയ്ക്കളയല്ലേ..
നിറങ്ങൾ വാരിതേച്ച്,
ചില്ലുകൂട്ടിലെ തണുപ്പിലേക്ക്...
20 അഭിപ്രായങ്ങൾ:
ഋതുക്കളില്ലാത്ത
കുബ്ബൂസ്
ഒരുപാട്
മലയാളി യൗവനങ്ങളുടെ
ചിതലരിക്കാത്ത
അറേബ്യൻ കവർച്ചിത്രം.
നോ കമന്റ്സ്,കുബ്ബൂസ് കൊള്ളാം...
മരുഭൂമിയിലെ
മറ്റൊരു ഒട്ടകം ഒരു സഹചാരി
കുബ്ബൂസ്
കുബ്ബൂസ്!!
good!
gud
പ്രവാസവും കുബ്ബൂസും
പരസ്പര പൂരകങ്ങള്‍
തന്നെ
നന്നായി
ആശംസകള്‍
ഓരോ ഋതുവിലും
രുചിയും
രൂപവും മാറാതെ
തെല്ലും
തുരുമ്പിക്കാതെ
- വിശപ്പിന്റെ പൊളിറ്റിക്സ് നമ്മെ എല്ലാവരേയും മനസുകൊണ്ട്ങ്കിലും പ്രവാസികളാക്കുന്നു...
പണ്ടൊരു കുബ്ബൂസ് ഞാനും എഴുതിയിരുന്നു... ഗൾഫ് പ്രവാസിയുടെ മുദ്ര കുബ്ബൂസ് തന്നെയോ :)
kavitha kollaam .ee kuboosinte charithram ente blogilumkaanaam...kavithayaayittalla ketto..oru paachaka reethiyil"kuboos solt mango tree"
nannayi..but gulfpravaasikkappuraam 'kubboos'aparichithamalle?visawasikkaan kollunnath kubboosukkethanne--erivum puliyum ennayum ullavar chillukoottile morturyil thanne
um kollam
പ്രിസരവേടീവ്സ് ചേര്‍ത്ത്, പുതിയ ബ്രാന്‍ഡ് നെയിമുകളില്‍ , ആഗോളവല്‍ക്കരണത്തിന്റെ ഉടുപ്പുമണിഞ്ഞു, life style diseases സമ്മാനിക്കാന്‍ ഇനി കുബ്ബൂസും എത്തുന്ന കാലം വിദൂരമല്ല.....
nannayittunt
kubbosin innum 20 fils thanne
v good..chithram kollaam,kuboosum...all the best..
വായിച്ചു വായിച്ച് കുബ്ബൂസേ, നിന്നിലെ പെണ്ണിനെ ഞാനങ്ങു തിന്നു കളഞ്ഞു!!
:(
kubhoose kazhcha nannakunnu. eniyum munneranudu. nandhi
ente kubboos kahicha..,istavum anishtavum paranja ellarkkum nandi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ