25/10/09

വാസ്തവത്തില്‍ ...

മുഴങ്ങുന്നൊരു
ശബ്ദമുണ്ടായിട്ടും
ഉരച്ചുരച്ച്
മിനുസപ്പെടുത്തി
കൊണ്ടു നടക്കുന്നു

പ്രതികരിച്ച്
വെട്ടിവീഴ്ത്തേണ്ട
സന്ദര്‍ഭങ്ങളെല്ലാം
തൊണ്ടയിലുടക്കി
അണപ്പല്ലുകൊണ്ട്
കടിച്ചമര്‍ത്തി ചിരിക്കുന്നു

തീപാറുന്ന വാക്കുകളാല്‍
ആവിഷ്കരിക്കാമായിരുന്ന പലതും
വെളളമൊഴിച്ചു കെടുത്തി
കരിക്കട്ട പോലെ
പൂഴ്ത്തിവച്ച് വെളിപ്പെടുത്തുന്നു

ഇങ്ങനെ നടന്ന്
താടിവളര്‍ന്ന പലരും
ഇന്നുന്നതസ്ഥാനങ്ങളില്‍
തണലേറ്റിരിക്കുന്നതു കണ്ട്
കണ്ണു കുളിര്‍ത്തിരുന്നു.

10 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

നല്ല കവിതയാണ് അനീഷ്...
മിനുസം നേടിത്തരുന്ന സ്ഥാനങ്ങളുടെ പ്രലോഭനം

നഗ്നന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നഗ്നന്‍ പറഞ്ഞു...

ഇങ്ങിനെ നടന്ന് നടന്ന്
ചിലരുടെ ചിലയിടങ്ങളിൽ
ആലിലകൾ കൊഴിയാറുണ്ട്‌.

ചാറ്റല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Melethil പറഞ്ഞു...

Good One!

എസ്‌.കലേഷ്‌ പറഞ്ഞു...

തീപാറുന്ന വാക്കുകളാല്‍
ആവിഷ്കരിക്കാമായിരുന്ന പലതും
വെളളമൊഴിച്ചു കെടുത്തി
കരിക്കട്ട പോലെ
പൂഴ്ത്തിവച്ച് വെളിപ്പെടുത്തുന്നു

nannayi anish

ഹാരിസ്‌ എടവന പറഞ്ഞു...

പ്രലോഭനങ്ങളെ
അതിജീവിക്കൂന്നവര്‍
അപൂര്‍വ്വം
നല്ല കവിത

Anil cheleri kumaran പറഞ്ഞു...

നന്നായിരിക്കുന്നു.

ബിനോയ്//HariNav പറഞ്ഞു...

എം എ ബേബിയാണോ മാഷേ :))

കവിത നന്നായീട്ടോ :)

Mahesh Palode പറഞ്ഞു...

കലക്കി മാഷേ
നല്ല കവിത
മുറുക്കമുളള വാക്കുകള്‍