കൈകള്‍ വിരുത്തി
കുന്നിറങ്ങുന്ന കാറ്റിനെ പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന്
നാമിറങ്ങിപ്പോകുന്നത്
വേഗം, അനായാസം.
എന്നാലോരോ ചുരുളിലും
പടര്‍ന്നിരിയ്ക്കും കുടഞ്ഞാലും പോവാതെ
ആ കുന്നിന്റെ മാത്രം സുഗന്ധങ്ങള്‍.
എന്തോ ഒന്നവിടെ മറന്നു വെച്ചല്ലോ
എന്നാശങ്കപ്പെട്ടുതിരിഞ്ഞു നോക്കുമ്പോള്‍ കാണാം
കുന്ന്,
അതിന്റെ ആകാശം,
അവരുടെ ഉറവകള്‍.
ഓരോ ചരിവിലും കാട്ടുചെടികള്‍,
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന് തരാമെന്നു വേരാഴ്ത്തിയവ.
കുതറുന്നുണ്ടാവണം, ഇപ്പോളവയുടെ ചോടുകള്‍,
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!
32 അഭിപ്രായങ്ങൾ:
വിഷു വരെ മാത്രം
വിടര്ന്നുനില്ക്കും
കണിക്കൊന്നപോല്‍
ആകാശമറിയാതൊളിച്ച
മയില്‍പ്പീലി
തുണ്ടുപോല്
മഷിതണ്ടാല്‍
മായ്ക്കും മുമ്പെ
ചിറകടിച്ച
ശലഭങ്ങള്‍ പോല്‍......
അങ്ങിനയിങ്ങനെ കിടക്കുന്നുണ്ടാവും.
അവിടെയും ഇവിടെയും. ഒന്ന് പൊടി തട്ടി
നോക്കുകയേ വേണ്ടൂ. കാണാം
നീ നിന്നെത്തന്നെ മറന്നെഴുതിയോ?
കാറ്റും മരണവും കൈകള്‍ വിരുത്തി അനായാസം ഇറങ്ങിപ്പോകുമ്പോള്‍ ജീവിതത്തിന്റെ ചരുവികളില്‍ അമര്‍ത്തിയ കുറെ തേങ്ങലുകള്‍..............
നന്നായിരിക്കുന്നു ആശംസകള്‍
കൈകള്‍ വിരിച്ച് കുന്നിറങ്ങിപ്പോകുന്ന ആ കാറ്റിന്റെ ദൃശ്യം എത്ര പരിചിതമാണ്...
ആ വിഷ്വലിന് കണ്ടെടുത്ത് കാണിച്ചുതന്നതിന് അഭിനന്ദനം...:)
ഒട്ടും അനായാസമല്ല ഒരു ഇറക്കവും...
മരിയ്ക്കുമ്പോള്‍ വരാം
പ്രാണന് തരാമെന്നു വേരാഴ്ത്തിയവ
ഒന്നും എളുപ്പമാക്കുന്നില്ല...കവിത നന്നായി സറീന..
pakshe, ee kavithayil ninnu atra "anaayaasam" aarkkum irangaanavilla..
എല്ലാമങ്ങട്ട് പിടികിട്ടിയില്ല. കിട്ടിയിടത്തോളം വളരെ നന്നായി...
എങ്കിലും ഒന്നു തിരിഞ്ഞുനോക്കുകകൂടി ചെയ്യാതെയും
ഒന്നും കാണാതെയുമാണല്ലോ
ഇപ്പോൾ നമ്മുടെ ഇറങ്ങിപ്പോക്കുകൾ...
നല്ല വിത
താഴെയുള്ള പുഴയിൽ മുങ്ങി നിവരുമ്പോൾ കാണാം
തലമുടിയിൽ നിന്നു വീണ ഒരു പൂമരത്തിന്റെ സമ്മാനം,
പുൽപ്പടർപ്പുകളുടെ നോവ്,
നിലം പരണ്ടകളുടെ അസാവേരികൾ;
ചെങ്ങണപ്പുല്ലുകളുടെ ആശ്ലേഷം...
ഇത്രമേൽ അനായാസമോ നിന്റെ ഇറക്കം എന്ന അവയോരോന്നും കാറ്റിനെ പരിഹസിക്കില്ലേ?
സമര്‍പ്പണം കവിതയിലെ എന്റെ കൂടപ്പിറപ്പിനു എന്ന് നീ എഴുതാഞ്ഞതെന്ത് ?
ഇത്ര അകലെ ഇരുന്ന് നീ ഏത് ഒറ്റക്കണ്ണ് വച്ചാ എന്നെ കാണുന്നേ. എത്ര അനായാസം .
ഇത് ഞാന്‍ എടുക്കുന്നു. പൊടുന്നനെ വേറെ ഒരാളാകാന്‍
ഓര്‍മ്മയില്‍ പത്താമന്‍
അനായാസം അനേകപേർ ഇറങ്ങിപ്പോയ ഒറ്റയാക്കപ്പെട്ട ജീവിതം.
ബര്‍ഗ് മാന്‍ സിനിമയിലെ കുന്നിന്‍പുറത്തെ നൃത്തം പോലെ ഒരു അലൌകികത ഈ കുന്നിറങ്ങുന്ന വേഗത്തിനും. നന്നായി.
കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!
നമിച്ചു..
ജീവിതത്തെ ഇത്ര ലാഘവത്തോടെ വരച്ചു വിവരിക്കാൻ പറ്റുന്ന ഒരാൾ ജീവിതം പഠിച്ചിരുക്കും നന്നായി എന്നു വിശ്വസിക്കുന്നു, നല്ല കവിത
മനോഹരം!
കുടഞ്ഞെറിയാനും കൂടെക്കൊണ്ടുനടക്കാനുമാകാതെ ആ ഗന്ധവും ചുമന്ന് എത്ര അനായാസം എവിടെനിന്നെല്ലാം..
മനോഹരം എന്നേ പറയാനുള്ളു.
കവിതയുടെ ഈ കുന്നിറങ്ങി തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കെന്നെ തന്നെ കാണാം, വിട്ടുപൊവാതെ, ചുറ്റിതിരിഞ്ഞ് ചുറ്റിതിരിഞ്ഞങ്ങനെ...
കവിതയുടെ ഭംഗിയില്‍ അതിലെ മരണം എന്നവാക്ക് മരിച്ചുപോയി!!!
Nalle... Nalle
:-)
Upasana
വിഷ്ണു പറഞ്ഞ പോലെ
ആ വിഷ്വലിനെ കണ്ടെടുത്ത് കാണിച്ചതിന്
അഭിനന്ദനം
നല്ല കവിത, സെറീനയുടെ വായിച്ച വിതകളില്
ഇത്ര വേഗം ഇറങ്ങിപ്പോന്നതോര്ത്തു വീണ്ടും,
കുന്നു കരയാറുണ്ടായിരുന്നോ?.........
കുടഞ്ഞെറിഞ്ഞാലും പോകാത്ത മണങ്ങളുമായി
വേഗമിറങ്ങിപ്പോകയോ? അതും അനായാസം
ആവില്ലല്ലൊ :)
അത്ര വേഗമോ! അതിന് ആവാത്തതുകൊണ്ടല്ലേ എന്തോ മറന്നു വെച്ചെന്ന പോല്‍ തിരിഞ്ഞിങ്ങനെ നോക്കിക്കൊണ്ടേയിരിക്കുന്നത്?
ക്ലേശിച്ചുകയറിയ ഒരുകുന്ന് അനായാസം പെട്ടെന്നങ്ങനെ ഇറങ്ങിപോകുവാൻ സാധിക്കുകയില്ലല്ലൊ...
Good Kavitha ! I am reading you quite sometime from Harithakam. I also met you during KM Pramod's book release at Thrissur, you were sitting just behind of my row.
" കൈകള്‍ വിരുത്തി മരണം വരുമ്പോലെയാണ്
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം! "
- ഹൃദയത്തിലെവിടെയൊക്കെയോ കൊള്ളുന്ന വരികള്‍. എന്തോ ഒരു കുറ്റബോധം പോലെ തോന്നുന്നു, ഞാനിറങ്ങിവന്ന കുന്നുകള്‍ എല്ലാം ഓര്‍മ്മിപ്പിച്ച മനോഹരമായ കവിത. നന്ദി, ഈ നല്ല കവിതയ്ക്ക്.
ചില ജീവിതങ്ങളില്‍ നിന്ന് നാമിറങ്ങിപ്പോകുന്നത്
എത്ര വേഗം, അനായാസം!
നന്നായി മാഷെ
ആ ഇറങ്ങിപ്പോക്കിന്റെ ഭാരം കുറക്കാനായിരിക്കണം സെറീന, വേഗം,അനായാസം എന്നൊക്കെ നമ്മള് നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നത്, കവിതകളെഴുതിക്കൊണ്ടേയിരിക്കുന്നത്. ആ തിരിഞ്ഞുനോക്കലില്‍ കാണാം,ആ ഭാരവും ആയാസവും.
അഭീവാദ്യങ്ങളോടെ
Sereen,
really very good kavitha...puthiya kavithakal ethokke..inform me..my email address seebus1@yahoo.com
thanks
seebu
dubai
ഹൃദയത്തോട് , ചിന്തകളോട് , വികാരങ്ങളോട്
തീവ്രമായി സംവദിക്കുന്ന വരികള്‍ ...
ഞാന്‍ പെട്ടെന്ന് കണ്ടു പിടിക്കപ്പെട്ട പോലെ തോന്നി ..
anaayasam erangipokunnavar thirinju nokkuvathethine??
anaayasam erangipokunnavar thirinju nokkuvathethine??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ