[ Jeffrey McDaniel (1967 / Philadelphia, Pennsylvania) എഴുതിയ The Quite World എന്ന കവിതയുടെ വിവര്‍ത്തനം. ]
പരസ്പരം കണ്ണില്‍ നോക്കല്‍
കൂടുതലാക്കാന്‍
സർക്കാർ ഓരോ ആൾക്കും
ദിവസം ഉപയോഗത്തിന്
നൂറ്റി അറുപത്തേഴുവാക്ക്
എന്നു നിശ്ചയിച്ചു
ഫോണടിച്ചാൽ, ഹലോ പറയാതെ
ഞാനത് കാതോടുചേർക്കും
റസ്റ്റോറന്റിൽ ചിക്കൻ നൂഡിൽ
സൂപ്പിനുനേരേ വിരൽ ചൂണ്ടും
പുതിയ വഴിയിലേക്ക് ഞാനിണങ്ങിക്കഴിഞ്ഞു
അർദ്ധരാത്രി, അതിദൂരെയുള്ള
കാമുകിയോട്, ഇന്നു ഞാൻ ആകെ
അമ്പത്തൊമ്പത് വാക്കേ
ഉപയോഗിചുള്ളുവെന്ന് ഊറ്റംകൊണ്ടു
ബാക്കി നിനക്കുവേണ്ടി ബാക്കിവച്ചതാണ്
അവൾ മറുപടി പറയാതിരിക്കുമ്പോൾ
എനിക്കുമനസിലായി, അവളുടെ മുഴുവൻ
വാക്കുകളും ഉപയോഗിച്ചു കഴിഞ്ഞുവെന്ന്
ഞാൻ പതിയെ 'ഐ ലവ് യു' എന്ന്
ഫോണിൽ മുപ്പത്തിയാറു പ്രാവശ്യം മന്ത്രിച്ചു
ശേഷം, ഞങ്ങൾ പരസ്പരം
നിശ്വാസങ്ങൾ മാത്രം കേട്ട് അങ്ങനെയിരുന്നു.
17 അഭിപ്രായങ്ങൾ:
നിശ്വാസത്തിന്റെയത്രയും വർത്തമാനം പറയാൻ ഏതു വാക്കിനാവും?
ഗ്രേറ്റ്
36*3+59=167...ആശ്വാസം,തെറ്റിയിട്ടില്ല.
വാചാലം നിൻ മൗനവും ..എൻ മൗനവും...... :-)
കൊള്ളാം .
സമകാലിക അമേരിക്കന്‍ ഇംഗ്ലീഷ് കവിതയുടെ ഒരു ഭാവം എന്ന രീതിയിലാണ് ഈ കവിത വിവര്‍ത്തനം ചെയ്തത്. നമുക്കുചുറ്റും ഇങ്ങനേയും കവിതകള്‍, എന്നറിയാന്‍ വേണ്ടി മാത്രം...
നന്നായിരിക്കുന്നു,
കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ രണ്ടു വരികൾ ഓർമ്മ വരുന്നു
"കാറ്റിൻ പേരിസൈയും
മഴൈ പാടും പാടൽകളും
ഒരു മൗനം പോൽ ഇമ്പം തരുമാ..."
പ്രിയ കവീ,
നിന്റെ അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍ ..
എന്നും അതിശയിപ്പിക്കുന്നതാണല്ലോ..!
കണ്ണുകള്‍ സൂക്ഷിക്കുക;
കണ്ണ് കിട്ടാതെയും..
പ്രിയ കവീ,
നിന്റെ അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍ ..
എന്നും അതിശയിപ്പിക്കുന്നതാണല്ലോ..!
കണ്ണുകള്‍ സൂക്ഷിക്കുക;
കണ്ണ് കിട്ടാതെയും..
Horrifying!
Great work!
ജുനൈദേ,അപ്പോ കണ്ണ് സൂക്ഷിക്കാന്‍ മറക്കണ്ട... :)
പുതിയ വഴിയിലേക്ക് ഞാനിണങ്ങിക്കഴിഞ്ഞു ...!
Manoharam, Ashamsakal...!!!
ഗംഭീരം..
വിഷ്ണു, സജിത,
എന്റെ കണ്ണ് ഈ കവിതപോലെ ഒരു സര്‍റിയലിസ്റ്റ് ഇമേജ് ആയി മാറുമോ, ആവൊ..!
മറ്റെല്ലാവര്‍ക്കും, കവിയെ നിങ്ങലുടെ അഭിപ്രായങ്ങള്‍ അറിയിക്കാം.
നന്ദി. നന്നെന്ന്.
പരിശ്രമം
പാഴായില്ല
ഗംഭീരം
മനോഹരം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ