ഇത്തിത്താനത്തൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറും
കയറിനറ്റത്തൊരു പശുവുമുണ്ടായിരുന്നു.
ഇത്തിത്താനത്ത് പിന്നൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറുമുണ്ടായിരുന്നു.
കയറിന്നറ്റത്തെ പശുവിനെ മാത്രം കാണ്മാണ്ടായി.
ഇത്തിത്താനത്ത് പിന്നെയുമൊരിക്കല്‍
ഒരു കുറ്റി മാത്രമുണ്ടായിരുന്നു.
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.
ഇത്തിത്താനത്ത് പിന്നെപ്പിന്നൊരിക്കല്‍
ഒരു കുറ്റിയും
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.
ഇല്ലാത്തൊരു കുറ്റിക്കും
കുറ്റിക്കറ്റത്തില്ലാത്തൊരു കയറിനും
കയറിന്നറ്റത്തില്ലാത്തൊരു പശുവിനുമിടയ്ക്ക്
ഒരിത്തിത്താനമൊരിക്കലെന്തിനെന്ന് ചോദിച്ച് കളയല്ലേ.
3 അഭിപ്രായങ്ങൾ:
കവിത കൊള്ളാം. അവസാന ഖണ്ഡിക മറ്റേതെങ്കിലും വിധത്തില്‍ എഴുതിയിരുന്നെങ്കില്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള നേഴ്സറി ഗാനമായി ഉപയോഗിക്കാമായിരുന്നു. ഒന്നുകൂടെ ശ്രമിച്ചുനോക്കൂ...
കവിത കൊള്ളാം. അവസാന ഖണ്ഡിക മറ്റേതെങ്കിലും വിധത്തില്‍ എഴുതിയിരുന്നെങ്കില്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള നേഴ്സറി ഗാനമായി ഉപയോഗിക്കാമായിരുന്നു. ഒന്നുകൂടെ ശ്രമിച്ചുനോക്കൂ...
ipparanjathu neru
നമ്മള്‍ എല്ലാവരും പൂട തിരകുകയാണ്
പണ്ട് എപോളോ ഉണ്ടായിരുന്ന പൂട
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ