രണ്ടു നാടുകളില്‍ രണ്ടു ബസ്സുകളില്‍
തൊട്ടിരുന്നു ഒരേ ദിക്കിലേയ്ക്ക്
യാത്ര ചെയ്യുന്നു രണ്ടു പേര്,
അവര്‍ക്കിടയില്‍ കടല്‍പ്പാലങ്ങളും
തുരങ്കങ്ങളും തീവണ്ടിപ്പാതകളുമുണ്ട്
തിളയ്ക്കുന്ന റോഡുകളില്‍ ജലമെന്നു
നടിച്ചു വെയിലിന്റെ തിരയിളക്കമുണ്ട്
പുറകിലേയ്ക്ക് അടര്‍ന്നു മാറുന്ന
കാഴ്ച്ചകള്‍ക്കിടയിലൂടെ പരസ്പരം
ഗന്ധമാപിനിയാകുന്നു കാറ്റ്
ചേര്‍ന്നിരിയ്ക്കുന്ന ചുമലുകള്‍ക്കിടയില്‍
ഭൂമിയുടെ എല്ലാ രേഖകളേയും മായ്ച്ചു കൊണ്ട്
രണ്ടു നാടുകള്‍ക്ക് ഒരേ ഭാഷയാവുന്നു
ഒരിടത്തു സിഗ്നലില്‍ കാത്തു നില്ക്കുമ്പോള്
മറ്റൊരിടത്ത് ഒരു വളവു തിരിയുന്നുണ്ടാവണം
പെട്ടെന്ന് അവര്‍ പരസ്പരം ഉമ്മ വെയ്ക്കുമ്പോള്‍
അറിയാതെ താഴെ വീണു പോവുന്ന
തൂവാലയാകുന്നു ലോകം.
7 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്.
നന്നായിരിക്കുന്നു
അറിയാതെ താഴെ വീണു പോവുന്ന
തൂവാലയാകുന്നു ലോകം.
nalla varikal
(:
ഇങ്ങള്
എന്തെഴുതിയാലും
നന്നാവും
നന്നായിട്ടുണ്ട്...
ഭൂപടത്തിലില്ലാത്ത വഴികളിലൂടെയുള്ള യാത്രകള്‍ മറന്നുപോവുന്നതേയില്ല...ഒരിടത്തു സിഗ്നലില്‍ കാത്തു നില്ക്കുമ്പോള്
മറ്റൊരിടത്ത് ഒരു വളവു തിരിയുന്നുണ്ടാവണം...കവിത നന്നായി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ