.
മഴ പെയ്യുംപോളെല്ലാം ചിറകു വിരിച്ചു തന്നവ്ളെ
ഇനിയെനിക്ക് ആരുണ്ട്?
വാഹനങ്ങളുടെ കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടയില്‍
നഷ്ടപെട്ടവളെ
നീ രണ്ടു കൈകളും നീട്ടി
എനിക്ക് വേണ്ടി ഏങ്ങി ഏങ്ങി കരയുന്നതാണ്
ഇപ്പോള്‍ കത്തീഡ്രല് പളളിയിലെ പ്രണയ ഗീതം
വെളുത്ത തൂവലുകള്‍ക്കിടയില്‍ നീ ചിതറിച്ച
നിറങ്ങള്‍ക്കിടയില്‍ ആണെന്റെ രാജ്യം
അവിടം ജലാശയമായി മാറിയാലും
നീ എന്നെ മുറുക്കെ തന്നെ പിടിക്കണേ, വിട്ടു പോകരുതേ!!
അടുത്ത പ്രളയത്തിനു തയ്യാറാകുന്നവര്‍ പറയട്ടെ
നിന്റെ ചൂടിനാല്‍ ഞാന്‍ അവസാനം വരേയ്ക്കും ജീവിച്ചു എന്ന്
ദൈവമേ! ഇനി ഞങ്ങളുടെ, ഞങ്ങളുടെ മാത്രമായ ഭാഷക്ക്
എന്ത് സംഭവിക്കുമായിരിക്കും! എന്ന ചോദ്യവും
ഹാ! എന്ന ഉത്തരവും ഓര്മിക്കാതിരിക്കുവാന്‍
അത് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നുണ്ടായിരിക്കണം
കഴിയുമെങ്കില്‍ നിന്റെ കാല്‍ പാദങ്ങള്‍ മറ്റൊരുവനാല്‍
ഒാമനിക്കപ്പെടുമ്പോള്‍
നീ എന്നെക്കുറിച്ചു ഓര്മിക്കാതിരിക്കേണമേ!
നിന്റെ സ്നേഹത്തിനു വേറൊരുവന്‍
അടിമപ്പെട്ടു പോകുന്നത് എനിക്ക് സഹിക്കില്ല
നിന്റെ തണുത്ത തലമുടി ഏറ്റു വിറങ്ങലിച്ചുപോയ
എന്റെ ശരീര ഭാഗങ്ങള്‍
ഇന്ന് രാത്രി ഞാന്‍ മുറിച്ചു മാറ്റും
എന്നിട്ട് നിന്നെ ഒരിക്കല്‍ കൂടെ ഓര്‍മിക്കും!
5 അഭിപ്രായങ്ങൾ:
ഇഷ്ടമായി...പക്ഷേ ചില സ്ഥലങ്ങളില്‍ കല്ലുകടി തോന്നി.
നഷ്ടപ്പെട്ടവളെ - നഷ്ടപ്പെട്ടവളേ എന്ന സംബോധനാ രൂപമല്ലേ ഉദ്ദേശിച്ചത് ?
“കത്തീഡ്രല്‍ പള്ളി” - കത്തീഡ്രലെന്നോ പള്ളിയെന്നോ പോരേ?
സൂരജ് പറഞ്ഞതിനോട് ചേര്‍ത്ത് പറഞ്ഞാല്‍ കവിതയാകാന്‍ പോകുന്ന ചിലതുള്ള രചന. ഒരു തച്ച് പണിയുടെ കുറവുണ്ട്.
enikkum ishtamaayi
kurachere eshtamaayi
hm....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ