19/8/09

തെങ്ങിന്‍ പാലം കടന്ന് / ബിജോയ് ചന്ദ്രന്‍നിറഞ്ഞ തോടിന്റെ
കുറുകെയാണോര്‍മ്മ

കലക്കവെള്ളത്തിന്‍
കുതിപ്പുമായ് നമ്മള്‍
നടന്നു പോയത്.

മുറുക്കാന്‍ മേടിക്കാന്‍
കുറുമ്പച്ചേടത്തി
വടക്കന്‍ പാട്ടുമായ്
കടന്നുപോയത്

കരിമ്പനക്കള്ളിന്‍
കടങ്കഥകളില്‍
കുലുങ്ങാതെ കേളന്‍
കുടിയണഞ്ഞത്

വഴുക്കലില്‍നിന്നു
മിടയ്ക്കു വെള്ളത്തില്‍
കുളിക്കുവാനെന്നു
മറിഞ്ഞുവീണത്

പഠിച്ചതൊക്കെയും
മറന്ന് ചൂരലില്‍
പിടച്ച മൌനങ്ങ-
ളൊലിച്ചുപോയത്

തുരുമ്പുചൂണ്ടയില്‍
കുരുങ്ങിയ മീനിന്‍
മിഴിയിലാകാശ-
മുറഞ്ഞുപോയത്

തലമുറിച്ചൊരു
പഴയ തെങ്ങിന്റെ
മറന്ന പച്ചയി-
ലകന്നുപോയി നാം

തടിപ്പാലം തെന്നും
മഴക്കാലം മാത്രം
തവളപ്പേച്ചുമായ്
കിടക്കുന്നിപ്പൊഴും

ബിജോയ് ചന്ദ്രന്‍

13 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

എനിയ്കിഷ്ടായി

ramanika പറഞ്ഞു...

enikkum ishtamayi!

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഓര്‍മ്മകള്‍ സഞ്ചരിക്കുന്ന ഗൃഹാതുരമായ ഒരു സ്നേഹ ചാലകം അതാണ്‌ ഈ തെങ്ങുതടിപ്പാലം. പണ്ട്‌ തെങ്ങുതടിപ്പലത്തെക്കുറിച്ചുതന്നെ മൊറ്റൊരാങ്കിളില്‍ ഡി. സന്തോഷ്‌ ഭാഷാപോഷിണിയില്‍ ഒരു കവിത പ്രസിദ്ധീകരിച്ചിരിന്നത്‌ ഓര്‍ത്തുപോയി ഒരുപാടു വര്‍ഷം മുന്‍പാണത്‌. അതിനോപ്പം സ്നേഹത്തോടെ ചേര്‍ത്തു വച്ചു സൂക്ഷിക്കാവുന്നതാണ്‌ ഈ കവിത. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ആ കവിത ഞാന്‍ ഷെയര്‍ ചെയ്യാം. ഇഷ്ടപ്പെട്ട കവിതകള്‍ വെട്ടിയെടെത്ത്‌ ഒട്ടിച്ചു വയ്ക്കുന്ന ശീലം ഉണ്ട്‌ അതുകൊണ്ട്‌ ഇതുപോലുള്ള നല്ല കവിതകള്‍ മറക്കാറില്ല. ഇനിയും ഇതുപോലുള്ള നല്ല കവിതകള്‍ പ്രതീക്ഷിച്ചുകൊണ്ട്‌.

cpaboobacker പറഞ്ഞു...

സത്യമായും പുതിയ കവിത ആത്മപരിശോധനനടത്തേണ്ട കാലമായിരിക്കുന്നു. തെങ്ങുപാലം ഇഷ്ടപ്പെട്ടു. പക്ഷേ, എന്താണ് ആകവിതയിലുള്ളത്? ഒരു മുണുങ്ങ് വികാരം, ചെറിയൊരു ഗൃഹാതുരത്വം. അത് മതിയോ കവിതയ്ക്ക്? നാം ആത്മപരിശോധനനടത്തിയില്ലെങ്കില്‍ മലയാളകവിത വലിയ പ്രതിസന്ധിയിലേക്കാണ് പോവുന്നത്. ഈ കവിതയിലെ താളബദ്ധമായ വരികള്‍ അതിലെ താളം മറന്ന് ഒരു കഥയിലെ വിവരണങ്ങളില്‍ ഒന്നായി സങ്കല്പിച്ചുനോക്കൂ. ഒന്നുമില്ല. കഥയിലെ പലവിവരണങ്ങളില്‍ ഒന്നുമാത്രം. അല്ലേ? വൈലോപ്പിള്ളേിയുടേയും കക്കാടിന്റേയും കവിതകല്‍വായിച്ചനമ്മള്‍ക്ക്, പി. പി. രവീന്ദ്രന്റേയും മറ്റും കവിതകള്‍വായിക്കുന്ന നമ്മള്‍ക്ക് ഇത് മതിയോ/ ഇത് ഒരു നിമിത്തം മാത്രം. ഇമ്മാതിരി രചനകളില്‍ താരതമ്യേനഭേദമാണിത്.

Sureshkumar Punjhayil പറഞ്ഞു...

Minnunna ormakal...!

Manoharam, Ashamsakal...!!!

aswakan പറഞ്ഞു...

കവിത നല്ല ബോറായിട്ടുണ്ട്, ആസംസകല്‍.
ബിജോയ് ചന്ദ്രന്‍ ഈ കപിത ബായിച്ചിട്ടുണ്ടൊ? സംസയമാണേ..ഒന്നും വിചാരിക്കരുത്. താങ്കളുടെ പച്ചക്കുതിരയിലെ കവിതയും ഈ കവിതയും തമ്മില്‍ പേരിലും ബോഡിയിലും ഫയങ്കര സിമിലാറിറ്റി.
http://lapuda.blogspot.com/2006/09/blog-post_28.html
“കമ്മ്യൂണിസ്റ്റ് പച്ച -ലാപുട്ട
--------------------ഡ്രില്‍ പിരിയഡില്‍
കള്ളനും പോലീസും കളിച്ചിരുന്നപ്പോള്‍
‍പോലീസുകാരുടെ കയ്യിലെ
ലാത്തിയായിരുന്നു.

ഉണങ്ങിയ കമ്പെടുത്ത്‌
ഈര്‍ക്കില്‍ കൊണ്ടു തുളച്ച്‌
അറ്റം കത്തിച്ചു വലിച്ചതാവണം
ആദ്യത്തെ നിയമ ലംഘനം.

മുറിച്ചുവപ്പില്‍
ഇലച്ചാറുപിഴിഞ്ഞിറ്റിച്ചപ്പോള്‍
ഇറച്ചിയെ
പുകച്ചിലോടെ ഉണക്കിയിരുന്നു.

ഉഴുതിട്ട വയലില്‍
വളക്കൂറ് ‍ചേര്‍ക്കാന്‍
‍കെട്ടുകെട്ടായി
വന്നെത്തിയതോര്‍മയുണ്ട്.

കൂട്ടു വേണ്ടാത്ത കളികളും
ശരീരദോഷമില്ലാത്ത ശീലങ്ങളും
മുറിവുപറ്റാത്ത തൊലിയും
വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകളും
വരാനുണ്ടെന്ന വെളിപാടിലാവണം
പണ്ടുള്ളവര്‍
‍പച്ചനിറത്തിലുള്ള
ഒരു പാവം ചെടിയെ
രാഷ്ട്രീയമായി
നാമകരണം ചെയ്തിട്ടുണ്ടാവുക.“

( മാധ്യമം ആഴ്ച്ചപ്പതിപ്പ് 2005 മെയ് 13 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

ബിഷ്ണു പ്രസാദ് ചേട്ടന് , ബിജോയ് ചന്ദ്രനെ നേരിട്ടറിയാമെങ്കില്‍ ഒന്ന് സൂചിപ്പിക്കണേ.. എന്താണ് മറുപടി എന്നറിയാമല്ലാ‍ാ

rooksham പറഞ്ഞു...

kollam...atheormakalil ninnu arkkanu raksha nedanakuka

junaith പറഞ്ഞു...

ആശംസകള്‍........

aswakan പറഞ്ഞു...

ibade thanne share cheyyu santhosh pallaaaashaane..... d.santhoshathinte 'thengu thadippaalam' njammalum onnu kaanatt..

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഞാന്‍ ഹാര്‍ഡ്കോപ്പി സ്കാന്‍ ചെയ്ത്‌ മെയില്‍ ചെയ്തുതരാം അസ്വാകന്‍ ചേട്ടന്‍ ടൈപ്പുചെയ്യുമൊ. പക്ഷെ അതിന്‍റെ ആവശ്യം ഈ കമന്‍റുബോക്സില്‍ അത്യാവശ്യമില്ല. ഞാന്‍ ആനുഷംഗികമായി പരാമര്‍ശിച്ചെന്നെയുള്ളു. എന്‍റെ ഇ മെയില്‍ വിലാസം എന്‍റെ പ്രൊഫൈലില്‍ ഉണ്ട്‌. ഒരു മയില്‍ ഇട്ടാല്‍ അതേമെയില്‍ ഞാന്‍ ആറ്റച്ച്‌ ചെയ്തയക്കാം.

aswakan പറഞ്ഞു...

സന്തോശ് പല്ലാശാനേ...താങ്കല്‍ ആനുശംകിഗമായി പരഞ്ഞതാനെങ്കിളും ഗവിതയെപ്പറ്റി പറയാന്‍ ഗവിതയുടെ കമന്റ് ബോക്സ് അല്ലാതെ പിന്നെ വേറെ എവിടെയാണ് പറ്റിയ സ്തലം?? മയില്‍ അയച്ചാല്‍ അത് ഞാന്‍ നോ‍ക്കി റ്റൈപ്പ് ചെയ്ത് ഒക്കെ വരുമ്പോള്‍ സമയമെടുക്കൂലെ? കമന്റിട്ട ആല്‍മാത്രത ആ കപിത ഇവിറ്റെ റ്റൈപ്പ് ചെയ്യാനും തങ്കല്‍ കാട്ടില്ലേ... പ്ലീസ്സ്സ്സ്സ്സ്സ്സ്

Thallasseri പറഞ്ഞു...

'പഠിച്ചതൊക്കെയും
മറന്ന് ചൂരലില്‍
പിടച്ച മൌനങ്ങ-
ളൊലിച്ചുപോയത്'

നല്ല വരികള്‍.

bijoychandran പറഞ്ഞു...

kammmyunist pacha(pachakkuthira-july09)aarudeyum kavithaye anukarichu ezhuthiyathalla.maadhyamathil vanna kavitha njaan vaayichirunnilla.ormakal aarudeyum kutthakayallallo.ente kavitha vaayicha vaayanakkarkku ariyaam ore aasayathinappuram ava thammil saammyamillennu......