4/8/09

ബ്ലാഗ ദിമിത്രോവതിടുക്കം

നിങ്ങള്‍ മാറ്റിവെയ്ക്കുന്നു-

നാളെയാകുന്നതുവരെ,

മതിയാകുവോളം,
കാര്യങ്ങളനുകൂലമാവുമ്പോഴത്തേയ്ക്ക്,
അറ്റകൈയായ ശുഭപ്രതീക്ഷയിലേക്ക്,
നിങ്ങള്‍ നിങ്ങളെത്തന്നെ
പിന്നെയും പിന്നെയും മാറ്റിവെയ്ക്കുന്നു.

പാറക്കല്ല് നീങ്ങിമാറാന്‍
പുല്‍ക്കൊടിത്തുമ്പ് കാത്തുനില്‍ക്കുന്നില്ല.
വിടവുകളിലൂടെ അത് വളരുന്നു.

പാറക്കല്ലാവട്ടെ,
തുടുപ്പും തിടുക്കവുമുള്ള ജീവനുവേണ്ടി
ഒതുക്കത്തിലനങ്ങി ഇടമുണ്ടാക്കുന്നു.


- ബ്ലാഗ ദിമിത്രോവ

Blaga Dimitrova (1922 - 2003) പ്രഗത്ഭയായ ബള്‍ഗേറിയന്‍ കവയത്രിയായിരുന്നു. രാഷ്ട്രീയ രംഗത്തും സജീവസാന്നിധ്യമായിരുന്ന അവര്‍ 1992 മുതല്‍ 1993 വരെ ബള്‍ഗേറിയയുടെ വൈസ് പ്രസിഡണ്ടായിരുന്നു.

10 അഭിപ്രായങ്ങൾ:

ജ്വാല പറഞ്ഞു...

"പാറക്കല്ല് നീങ്ങിമാറാന്‍
പുല്‍ക്കൊടിത്തുമ്പ് കാത്തുനില്‍ക്കുന്നില്ല.
വിടവുകളിലൂടെ അത് വളരുന്നു."
ഈ പരിചയപ്പെടുത്തലിന് നന്ദി

Unni Sreedalam പറഞ്ഞു...

തുടുപ്പും തിടുക്കവുമുള്ള ജീവനുവേണ്ടി
ഒതുക്കത്തിലനങ്ങി ഇടമുണ്ടാക്കുന്നു.

good work lapuda...

വികടശിരോമണി പറഞ്ഞു...

പരിചയപ്പെടുത്തലിന് നന്ദി.

വിഷ്ണു പ്രസാദ് പറഞ്ഞു...

പാറക്കല്ല് നീങ്ങിമാറാന്‍
പുല്‍ക്കൊടിത്തുമ്പ് കാത്തുനില്‍ക്കുന്നില്ല.
വിടവുകളിലൂടെ അത് വളരുന്നു.

ഹാ...എല്ലാ പുല്‍ക്കൊടികളേയും ഉന്മേഷം കൊള്ളിക്കുന്ന വരികള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

blOg ezhutthu maati vekkaaRilla.
:) ii parichayappedutthalinu nandi..

ലേഖാവിജയ് പറഞ്ഞു...

ഞാന്‍ വായിച്ചു മന:പാഠമാക്കി.
എത്ര ലളിതം.നന്ദി,ലാപുട.

സനാതനൻ | sanathanan പറഞ്ഞു...

മഹത്വമാർന്ന ലാളിത്യം!

Thallasseri പറഞ്ഞു...

വിശ്വ കവിതയെന്നാല്‍, ഇതൊക്കെത്തന്നെ. ഏത്‌ കാലത്തും, ഏത്‌ നാട്ടിലും പ്രസക്തം. പരിചയപ്പെടുത്തലിന്‌ നന്ദി.

Mahi പറഞ്ഞു...

aahaa anangithutangiyittunt

Deepa Bijo Alexander പറഞ്ഞു...

"പാറക്കല്ല് നീങ്ങിമാറാന്‍
പുല്‍ക്കൊടിത്തുമ്പ് കാത്തുനില്‍ക്കുന്നില്ല.
വിടവുകളിലൂടെ അത് വളരുന്നു."

ആത്മവിശ്വാസം പകരുന്ന വരികൾ .....! നന്ദി....!