2/8/09
തേനീച്ച /എം ആര്‍ വിഷ്ണു പ്രസാദ്
ശരീരത്തിനുള്ളില്‍
ഒരു നഗരം അലഞ്ഞു തിരിയുന്നു
നേരമിരുട്ടും വരെ
(ചെവിയോര്‍ത്താല്‍
ചിറകുള്ള ജീവികളുടെ
മൂളല്‍ കേള്‍ക്കാം)
രോമങ്ങള്‍
സ്ട്രീറ്റ് ലൈറ്റുകളായ്
എല്ലാ ഗതാഗതങ്ങളേയും
എല്ലാ തൃഷ്ണകളെയും
കുടിച്ചു വറ്റിക്കുന്നു.
(തേനീച്ചകളുടെ ഒരു വംശം
എന്നെ ലക്ഷ്യമിടുന്നു)
എന്റെ അടിവയര്‍
ഏകാന്തതയില്‍ പാര്‍ക്കുചെയ്യപ്പെട്ട
ഒരു വാഹനമാണ്
(ശരീരത്തിന്റെ മുക്കും മൂലയും
തേനീച്ചകള്‍ മണത്തു നോക്കുന്നു.)
അവയവങ്ങളെല്ലാം
വിയര്‍പ്പില്‍ നിന്ന്
സെമിത്തേരിയിലേക്ക്
പറക്കാനായുമ്പോള്‍
രോമങ്ങള്‍ മാത്രം
എന്തോ എഴുതിക്കൊണ്ടിരിക്കുന്നു.
(തേനീച്ചകള്‍ എന്റെ ലിംഗത്തിനു ചുറ്റും കൂടു വെക്കുന്നു.)
വിരിച്ചിട്ട ഷഡ്ഡികള്‍ക്കു മീതെ
നഗ്നനായ് മലര്‍ന്നു കിടക്കുമ്പോള്‍
അവര്‍ എന്റെ ലിംഗത്തെ നക്കുന്നു
ഞാന്‍ ക്രൂശിതനാവുന്നു
അവരുടെ
ഈണങ്ങളില്‍ നിന്ന്
രാത്രിയും പകലുമുണ്ടാകുന്നു
തേനിന്റെ പശിമയില്‍
എന്റെ ശരീരം ഒട്ടുന്നു.
എം ആര്‍ വിഷ്ണുപ്രസാദ് ഹരിതകം പ്രൊഫൈല്‍
വിഭാഗം
ആണ്ശരീരം,
എം ആര്‍ വിഷ്ണുപ്രസാദ്,
കവിത
2 അഭിപ്രായങ്ങൾ:
എം ആര്‍ വിഷ്ണു പ്രസാദ് ഞാനാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ ഹരിതകം പ്രൊഫൈല്‍ ഇവിടെ കോപ്പി ചെയ്തിടുന്നു:
സ്വദേശം ആലപ്പുഴ ജില്ലയിലെ ബുധനൂര്‍. പരിസ്ഥിതിശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുന്നു. കൃതികള്‍: "ഋതുക്കളും ശ്രീബുദ്ധനും" കവിതാസമാഹാരം.
വിലാസം: മുല്ലക്കീഴില്‍ വീട്, ബുധനൂര്‍. പി.ഒ, ചെങ്ങന്നൂര്‍, ആലപ്പുഴ 689 510
ഇ മെയില്‍: vishnuprasadmr@gmail.com
ഈ () കൾ ഒഴിവാക്കാമായിരുന്നില്ലേ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ